കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയ ദുരിതത്തിനിടെ കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്ന് കുമാരസ്വാമി; ഇത് ബിജെപിക്കുള്ള പിന്ത

യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തരുതെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമ

Google Oneindia Malayalam News

ബെംഗളൂരു: യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തരുതെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.

1

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്ന ഏത് പാര്‍ട്ടിയെയും താന്‍ പിന്തുണയ്ക്കുമെന്ന് കുമാരസ്വാമി പറഞ്ഞു.

'ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ അവര്‍ക്ക് ആവശ്യമായ സഹായങ്ങളും നഷ്ടപരിഹാരവും എത്തിക്കേണ്ടതുണ്ട്. എന്നാല്‍ ഇടക്കിടെ തെരഞ്ഞെടുപ്പ് നടത്തുന്നത് സര്‍ക്കാരിന് അധിക ബാധ്യതയാവും. തെരഞ്ഞെടുപ്പ് നടത്തുന്നത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കും. ഇക്കാരണത്താലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് താന്‍ പറയുന്നത്' കുമാരസ്വാമി പറഞ്ഞു.

ബി.ജെ.പി ചെയ്തത് പോലെ തങ്ങള്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുകയാണെങ്കില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന ചോദ്യത്തിന് പ്രളയത്തില്‍ ജനങ്ങളെ ആത്മാര്‍ത്ഥമായി സഹായിച്ചവരെ പിന്തുണയ്ക്കുമെന്ന മറുപടിയാണ് കുമാരസ്വാമി നല്‍കിയത്.

ഫോണ്‍ ചോര്‍ത്തല്‍, ഐഎംഎ കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന റിപ്പോര്‍ട്ടുകളെയും അദ്ദേഹം തള്ളി. ഐഎംഎ അഴിമതിയില്‍ അന്വേഷണത്തിന് ആദ്യം ഉത്തരവിട്ടത് താനായിരുന്നുവെന്ന് കുമാരസ്വാമി പറഞ്ഞു.

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ച ബി.ജെ.പി സര്‍ക്കാരിനോട് മൃദുസമീപനം പുലര്‍ത്തിയ കുമാരസ്വാമി പ്രളയ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ സമയം ആവശ്യപ്പെടുമെന്ന് പറഞ്ഞിരുന്നു.

അതേസമയം കുമാരസ്വാമിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ രംഗത്തെത്തി. ജെഡിഎസ് നേതാവിന്റെ പ്രസ്താവന ബി.ജെ.പിയ്ക്കുള്ള പിന്തുണയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. 2005-06ല്‍ ബി.ജെ.പിയുമായി ചേര്‍ന്ന് കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കിയവരാണ് ജെഡിഎസെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

ഡിസംബര്‍ 5ന് 15 സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് യെദ്യൂരപ്പ സര്‍ക്കാര്‍ താഴെ വീഴുകയാണെങ്കില്‍ ആറ് മാസത്തിനുള്ളില്‍ പൊതുതെരഞ്ഞെടുപ്പുണ്ടാവുമെന്ന് സിദ്ധരാമയ്യ നേരത്തെ പറഞ്ഞിരുന്നു.

കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട 15 കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരുടെ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയ്ക്ക് ഭൂരിപക്ഷം നിലനിര്‍ത്തണമെങ്കില്‍ ആറു സീറ്റുകളില്‍ ജയിക്കേണ്ടതുണ്ട്.

English summary
kumaraswamy says midterm polls not good for karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X