കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതി പറയാൻ ശ്രമിച്ചവരോട് 'പൊട്ടിത്തറിച്ച്' മുഖ്യമന്ത്രി; കർണാടകയിൽ പ്രതിഷേധവുമായി ബിജെപി

Google Oneindia Malayalam News

ബെംഗളൂരു: പരാതി പറയാൻ വാഹനം ത‌ടഞ്ഞ ജീവനക്കാരോട് ക്ഷോഭിച്ച് കർണാടക മുഖ്യമന്ത്രി എച്ച്ഡി കുാരസ്വാമി. താപ വൈദ്യുത നിലയത്തിലെ ജീവനക്കാരോടാണ് അദ്ദേഹം പൊട്ടിത്തെറിട്ടത്. നിങ്ങള്‍ മോദിക്കാണ് വോട്ടുചെയ്തത് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ജീവനക്കാർക്കെതിരെ തിരിഞ്ഞത്.

<strong>മദ്‌റസാ പഠനവും ഡിജിറ്റലാകുന്നു, അലിഫ് ഇസ്ലാമിക് ലേര്‍ണിങ് ആപ്പ് രൂപികരിച്ച് കണ്ണൂരിലെ യുവാക്കള്‍</strong>മദ്‌റസാ പഠനവും ഡിജിറ്റലാകുന്നു, അലിഫ് ഇസ്ലാമിക് ലേര്‍ണിങ് ആപ്പ് രൂപികരിച്ച് കണ്ണൂരിലെ യുവാക്കള്‍

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപിയാണ് ഭൂരിപക്ഷം നേടിയത്. കുമാരസ്വാമിയുടെ പ്രതികരണം പരാതി പറയാനെത്തിയവരെയും കണ്ടുനിന്നവരെയും അമ്പരപ്പിക്കുകയായിരുന്നു. റായ്ചൂര്‍ ജില്ലയിലെ താപ വൈദ്യുത നിലയത്തിലെ ജീവനക്കാരാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞുനിര്‍ത്തി അദ്ദേഹത്തോട് പരാതി പറയാന്‍ ശ്രമിച്ചത്.

HD Kumaraswamy

'നിങ്ങള്‍ വോട്ടുചെയ്തത് നരേന്ദ്രമോദിക്കാണ്. പക്ഷ, നിങ്ങളുടെ പ്രശ്‌നങ്ങള്‍ ഞാന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നു. നിങ്ങളെ ഞാന്‍ ബഹുമാനിക്കണമെന്നാണ് പറയുന്നത്. എല്ലാവരും പിരിഞ്ഞ് പോകണം. എല്ലെങ്കിൽ ലാത്തിചാർജ് ചെയ്യാൻ പോലീസിനോട് പറയുമെന്നാണ് അദ്ദേഹം പറഞ്ഞത്.

വൈദ്യുത നിലയത്തിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 15 ദിവസം നല്‍കണമെന്ന് താന്‍ അഭ്യര്‍ഥിച്ചിരുന്നതാണ്. അതിനുശേഷവും തന്റെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ചു. അത് ഇംഗീകരിക്കാനാവില്ല. അതുകൊണ്ടാണ് കടുത്ത ഭാഷയിൽ പ്രതികരിക്കേണ്ടി വന്നതെന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തകരോ‌ട് വ്യക്തമാക്കി.

അതേസമയം കുമാരസ്വാമിയുടെ പ്രതികരണത്തിൽ വിമർശനവുമായി ബിജെപി രംഗത്തെത്തി. സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പു പറയാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സ്ഥാനത്തെ മുഖ്യമന്ത്രിയാണെന്നകാര്യം കുമാരസ്വാമി മറക്കുന്നുവെന്നും ബിജെപി വിമർശിച്ചു.

English summary
Kumaraswamy shouted at a group of workers in Raichur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X