കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമി ഗവർണറെ കണ്ട് രാജി സമർപ്പിച്ചു; ഒപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് കുമാരസ്വാമി

Google Oneindia Malayalam News

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി കുമാരസ്വാമി ഗവർണർ വാജുഭായ് വാലയ്ക്ക് രാജിക്കത്ത് കൈമാറി. മുഖ്യമന്ത്രിക്കൊപ്പം മറ്റ് മന്ത്രിമാരും രാജ്ഭവനിൽ എത്തിയിരുന്നു. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ സർക്കാർ താഴെ വീണതിന് പിന്നാലെയാണ് കുമാരസ്വാമി രാജിക്കത്ത് കൈമാറിയത്. 99 എംഎൽഎമാർ വിശ്വാസ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 105 ബിജെപി എംഎൽഎമാരും എതിർത്തു.

കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെവീണു.... നാടകത്തിന് വിശ്വാസ വോട്ടില്‍ അന്ത്യം!!കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെവീണു.... നാടകത്തിന് വിശ്വാസ വോട്ടില്‍ അന്ത്യം!!

ബിഎസ്പി എംഎൽഎയും സ്വതന്ത്ര എംഎൽഎമാരും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. വിശ്വാസ വോട്ടെടുപ്പിൻ പരാജയപ്പെട്ടതോടെ 14 മാസം നീണ്ടു നിന്ന ജെഡിഎസ്- കോൺഗ്രസ് ഭരണമാണ് അവസാനിച്ചത്. 1 6 വിമത എംഎൽഎമാർ രാജി സമർപ്പിക്കുകയും സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തതോടെയാണ് കർണാടകയിൽ ഭരണ പ്രതിസന്ധി ഉടലെടുക്കുകയും വിശ്വാസ വോട്ടെടുപ്പിലേക്ക് എത്തുകയും ചെയ്തത്.

karnataka

രാജിവെച്ച എംഎൽഎമാരെ അനുനയിപ്പിക്കാൻ സർക്കാർ പലവഴികളും പയറ്റിയെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്ന നിലപാടിൽ വിമതർ ഉറച്ച് നിൽക്കുകയായിരുന്നു. 14 മാസം നീണ്ട ഭരണത്തിൽ തനിക്കൊപ്പം നിന്ന ജനങ്ങൾക്കും സഹപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി കുമാരസ്വാമി ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച അഞ്ചരയോടെ വിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച പൂർത്തിയാക്കിയ ശേഷം രാജി വയ്ക്കാൻ തയാറാണെന്ന് കുമാരസ്വാമി അറിയിക്കുകയായിരുന്നു

അതേ സമയം കർണാടകയിൽ സ്ഥിരതയുളള സർക്കാർ രൂപികരിക്കുമെന്ന് ബിജെപി പ്രതികരിച്ചു. ബിജെപി നേതാക്കൾ ബുധനാഴ്ച ഗവർണറെ കാണുന്നുണ്ട്. കർണാടകയിലെ ജനങ്ങളുടെ വിജയമാണ് വിശ്വാസ വോട്ടെടുപ്പ് ഫലമെന്ന് യെദ്യൂരപ്പ പ്രതികരിച്ചു.

English summary
Kumaraswamy submitted resignation letter to Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X