കുമാരസ്വാമിയുടെ സിങ്കപ്പൂര്‍ യാത്രയ്ക്ക് പിന്നില്‍...
എക്സിറ്റ് പോളുകള്‍ തൂക്ക് സഭ പ്രഖ്യപിച്ചതിന് പിന്നാലെ ജെഡിഎസ് അദ്ധ്യക്ഷന്‍ സിംഗപ്പൂരില്‍ പോയത് ചില ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കുന്നു.മകനും ചലച്ചിത്ര താരവുമായ നിഖില്‍ ഗൗഡയ്ക്കൊപ്പമാണ് ഞയറാഴ്ച കുമാരസ്വാമി സിംഗപ്പൂരിലേയ്ക്ക് പറന്നത്. ഇത് രാഷ്ട്രീയ വിലപേശലിനാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.കോണ്‍ഗ്രസിനും ബിജെപിയ്ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം വന്നാല്‍ കരുക്കള്‍ ജെഡിഎസിന് മുന്നിലെത്തും.
പിന്നെ കര്‍ണാടകയുടെ തലവര നിര്‍ണയിക്കുന്നത് കുമാരസ്വാമിയുടെ തീരുമാനമായിരിക്കും.മുഖ്യമന്ത്രി സ്ഥാനാർഥി കൂടിയായ കുമാരസ്വാമി എന്തു നിലപാട് സ്വീകരിക്കുമെന്നാണ്.ഇന്ന് രാത്രിയാണ് അദ്ദേഹം മടങ്ങിയെത്തുക. നാളെ കന്നഡ വിധി.തൂക്കുസഭയാകുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്കുപിന്നാലെ കോൺഗ്രസും ബി.ജെ.പിയും ജെ.ഡി.എസ് നേതൃത്വവുമായി അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചതായാണ് പുറത്തുവരുന്ന വരുന്ന വിവരം. ദളിത് മുഖ്യമന്ത്രിയ്ക്കായി വഴിമാറിക്കൊടുക്കാന്‍ ഒരുക്കമാണെന്ന സിദ്ധരാമയ്യയുടെ പ്രസ്ഥാവനയും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നു.

അതുപോലെ തന്നെ ഇരുകക്ഷികളുടെയും പ്രതിനിധികൾ കുമാരസ്വാമി എത്തുന്നതിനു മുൻപുതന്നെ സിംഗപ്പൂരിലേക്കു തിരിച്ചിരുന്നതായും അഭ്യൂഹമുണ്ട്. എന്നാല്‍ ചികില്സയാക്കായാണ് ഈ യാത്രയെന്ന് ജെഡിഎസ് വൃത്തങ്ങള്‍ പറയുന്നു.കുമാരസ്വാമി കഴിഞ്ഞ സെപ്റ്റംബറിൽ ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. തുടർ പരിശോധനയ്ക്കു സിംഗപ്പൂരിലേക്കു പോയെന്നാണു പാർട്ടി ഭാഷ്യം.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications