കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമിയുടെ സിങ്കപ്പൂര്‍ യാത്രയ്ക്ക് പിന്നില്‍...

Google Oneindia Malayalam News

എക്‌സിറ്റ് പോളുകള്‍ തൂക്ക് സഭ പ്രഖ്യപിച്ചതിന് പിന്നാലെ ജെഡിഎസ് അദ്ധ്യക്ഷന്‍ സിംഗപ്പൂരില്‍ പോയത് ചില ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കുന്നു.മകനും ചലച്ചിത്ര താരവുമായ നിഖില്‍ ഗൗഡയ്‌ക്കൊപ്പമാണ് ഞയറാഴ്ച കുമാരസ്വാമി സിംഗപ്പൂരിലേയ്ക്ക് പറന്നത്. ഇത് രാഷ്ട്രീയ വിലപേശലിനാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.കോണ്‍ഗ്രസിനും ബിജെപിയ്ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം വന്നാല്‍ കരുക്കള്‍ ജെഡിഎസിന് മുന്നിലെത്തും.

പിന്നെ കര്‍ണാടകയുടെ തലവര നിര്‍ണയിക്കുന്നത് കുമാരസ്വാമിയുടെ തീരുമാനമായിരിക്കും.മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി കൂ​ടി​യാ​യ കു​മാ​ര​സ്വാ​മി എ​ന്തു നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്.ഇന്ന് രാത്രിയാണ് അദ്ദേഹം മടങ്ങിയെത്തുക. നാളെ കന്നഡ വിധി.തൂ​ക്കു​സ​ഭ​യാ​കു​മെ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ​ക്കു​പി​ന്നാ​ലെ കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും ജെ.​ഡി.​എ​സ് നേ​തൃ​ത്വ​വു​മാ​യി അ​നൗ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വരുന്ന വിവരം. ദളിത് മുഖ്യമന്ത്രിയ്ക്കായി വഴിമാറിക്കൊടുക്കാന്‍ ഒരുക്കമാണെന്ന സിദ്ധരാമയ്യയുടെ പ്രസ്ഥാവനയും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നു.

kumaraswamy

അതുപോലെ തന്നെ ഇരുകക്ഷികളുടെയും പ്രതിനിധികൾ കുമാരസ്വാമി എത്തുന്നതിനു മുൻപുതന്നെ സിംഗപ്പൂരിലേക്കു തിരിച്ചിരുന്നതായും അഭ്യൂഹമുണ്ട്. എന്നാല്‍ ചികില്‍സയാക്കായാണ് ഈ യാത്രയെന്ന് ജെഡിഎസ് വൃത്തങ്ങള്‍ പറയുന്നു.കുമാരസ്വാമി കഴിഞ്ഞ സെപ്റ്റംബറിൽ ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. തുടർ പരിശോധനയ്ക്കു സിംഗപ്പൂരിലേക്കു പോയെന്നാണു പാർട്ടി ഭാഷ്യം.

English summary
karnataka election 2018 post poll; kumaraswamy to singapore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X