കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ തവണ 20 മാസം, രണ്ടാം വട്ടം 14 മാസം, മുഖ്യമന്ത്രി പദത്തിൽ വാഴാതെ കുമാരസ്വാമി

Google Oneindia Malayalam News

ബെംഗളൂരു: 14 മാസം മാത്രം പ്രായമുള്ള കർണാടകയിലെ ജെഡിഎസ്- കോൺഗ്രസ് സഖ്യ സർക്കാർ ഒടുവിൽ നിലം പതിച്ചു. 99 എംഎൽഎമാർ വിശ്വാസ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ബിജെപിയുടെ 105 എംഎൽഎമാരും വിശ്വാസ പ്രമേയത്തെ എതിർത്തു. കർണാടകയിൽ സർക്കാർ രൂപികരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു ബിജെപി. കർണാടകയിലെ മുൻ സഖ്യ സർക്കാരുകളുടെ വിധി തന്നെയാണ് കുമാരസ്വാമി സർക്കാരിനും നേരിടേണ്ടി വന്നത്.

കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെവീണു.... നാടകത്തിന് വിശ്വാസ വോട്ടില്‍ അന്ത്യം!!കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെവീണു.... നാടകത്തിന് വിശ്വാസ വോട്ടില്‍ അന്ത്യം!!

2006ൽ ആദ്യമായി കർണാടക മുഖ്യമന്ത്രി പദത്തിലെത്തിയ കുമാരസ്വാമി അധികാരത്തിൽ തുടർന്നത് 20 മാസം മാത്രമാണ്. രണ്ടാം തവണ 14 മാസം കൊണ്ട് സർക്കാർ നിലം പതിച്ചു. 2004ലെ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ഇല്ലാതെ വന്നതോടെ ജെഡിഎസും കോൺഗ്രസും സഖ്യം രൂപികരിച്ച് അധികാരത്തിലെത്തി. കോൺഗ്രസിലെ എൻ ധരംസിംഗായിരുന്നു മുഖ്യമന്ത്രി. എന്നാൽ 2006 വരെ മാത്രമെ സഖ്യം നീണ്ടു നിന്നൊള്ളു. 42 ജെഡിഎസ് എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.

yeddyurappa

ഇതോടെ ധരം സിങ്ങ് സര്‍ക്കാര്‍ താഴെ വീണു. 2006 ല്‍ ഗവര്‍ണര്‍ കുമാരസ്വാമിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. ബിജെപിയുടെ പിന്തുണയോടെ കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തില്‍ ഏറി. ആദ്യത്തെ 20 മാസം മുഖ്യമന്ത്രി പദം കുമാരസ്വാമിക്കും അടുത്ത 20 മാസം ബിജെപിക്കും എന്നായിരുന്നു കരാർ. ഇത് പ്രകാരം കുമാരസ്വാമി മുഖ്യമന്ത്രിയായും യെദ്യൂരപ്പ ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു.

എന്നാൽ 2007 ഒക്ടോബറിൽ സർക്കാർ താഴെ വീണു. 20 മാസം മുഖ്യമന്ത്രിയായിരുന്ന ശേഷം കുമാരസ്വാമി കാല് മാറിയതായിരുന്നു കാരണം.. മുഖ്യമന്ത്രി പദത്തെ ചൊല്ലി യെദ്യൂരപ്പയുമായുള്ള തര്‍ക്കം ഒടുവില്‍ സര്‍ക്കാര്‍ നിലംപതിക്കാന്‍ കാരണമായി.

English summary
Kumaraswamy's first term as CM ended in 20 months, second term ended in 14 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X