കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലഹാബാദ് കുംഭമേള തുടങ്ങി; ഷാഹി സ്‌നാനത്തിന് 1.2 കോടി വിശ്വാസികളെത്തും...

Google Oneindia Malayalam News

അലഹാബാദ്: ഉത്തര്‍ പ്രദേശിലെ അലഹാബാദില്‍ മഹാ കുംഭമേളയ്ക്ക് തുടക്കം. ഏഴ് ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങിന് ഒന്നര കോടിയോളം പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ഷാഹി സ്‌നാനത്തിന് വേണ്ടി എത്തുന്നത്.

09

13 മഠങ്ങൡ നിന്നുള്ള സന്ന്യാസിമാര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഗംഗയില്‍ മുങ്ങിക്കുളിച്ചു. 1.2 കോടി പേര്‍ പുണ്യ സ്‌നാനത്തിന് എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. എല്ലാ വിധ അശുദ്ധികളില്‍ നിന്നും ആത്മാവിനെ മുക്തമാക്കുക എന്നതാണ് പുണ്യ സ്‌നാനത്തിന്റെ ഉദ്ദേശം.

ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വിപുലമായ സൗകര്യങ്ങള്‍ കുംഭമേളയ്ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തി. തീവണ്ടി ഗതാഗതം ക്രമീകരിച്ചു. തിങ്കളാഴ്ച കുംഭമേളയുടെ ഒരു കൂടാരത്തില്‍ തീപ്പിടുത്തമുണ്ടായത് ആശങ്ക പരത്തിയിരുന്നു. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സുരക്ഷാ ചുമതലയുള്ള എസ്പി അറിയിച്ചു.

മൊബൈല്‍ നമ്പര്‍ ലഭിച്ചതു നിര്‍ണായകം: മനുഷ്യക്കടത്ത് അന്വേഷണം കൊടുങ്ങല്ലൂരിലേക്കുംമൊബൈല്‍ നമ്പര്‍ ലഭിച്ചതു നിര്‍ണായകം: മനുഷ്യക്കടത്ത് അന്വേഷണം കൊടുങ്ങല്ലൂരിലേക്കും

ഒന്നര കോടി ജനങ്ങള്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് സര്‍ക്കാര്‍ കണക്ക്. ശിവരാത്രി ആഘോഷങ്ങള്‍ക്ക് വിശാലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വത്തിക്കാന്‍ സിറ്റി, മൊണാകോ, നോറു, തുവാലു തുടങ്ങിയ രാജ്യങ്ങളുടെ മൊത്തം വിസ്തൃതിയേക്കാള്‍ വലിപ്പമുള്ള ഭൂപ്രദേശത്താണ് ശിവരാത്രി ആഘോഷം നടക്കുക. സന്ന്യാസിമാര്‍ കൂട്ടമായി എത്തിത്തുടങ്ങി. പ്രത്യേക മന്ത്രങ്ങള്‍ ഒരുവിട്ടാണ് ആഗമനം. താല്‍ക്കാലിക ടെന്‍ഡുകള്‍ സന്ന്യാസിമാര്‍ ഒരുക്കിയിട്ടുണ്ട്.

English summary
Kumbh-2019: 12 million to be part of first 'shahi snan'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X