കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹർ ഹർ ഗംഗേ... ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനവുമായി വിശ്വാസികള്‍; കുംഭമേളയിൽ വിശ്വാസികളുടെ തിരക്ക്

Google Oneindia Malayalam News

പ്രയാഗ് രാജ്: കുംഭമേളയില്‍ വിശ്വാസികളുടെ തിരക്ക്. കുംഭമേളയുടെ രണ്ടാം ദിനത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയത്. പുലര്‍ച്ചെ തന്നെ ഇതിനായി വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

ഹര്‍ ഹര്‍ ഗംഗേ

ഹര്‍ ഹര്‍ ഗംഗേ

ഹര്‍ ഹര്‍ ഗംഗേ എന്ന് ഉരുവിട്ടുകൊണ്ടായിരുന്നു ഇത്. ത്രിവേണി സംഗമത്തില്‍ മുങ്ങി നിവരുന്നതോടെ എല്ലാ പാപങ്ങളും ഒഴുകിപ്പോകുമെന്നും മോക്ഷം ലഭിക്കും എന്നും ആണ് വിശ്വാസം.

അർദ്ധ കുംഭമേള

അർദ്ധ കുംഭമേള


ഇത്തവണത്തെ കുംഭമേള അര്‍ദ്ധ കുംഭമേളയാണ്. മാര്‍ച്ച് നാലിനാണ് കുംഭമേളയുടെ സമാപനം. കോടിക്കണക്കിന് ആളുകളാണ് കുംഭമേളയില്‍ പങ്കെടുക്കാനെത്തുന്നത്. തീര്‍ത്ഥാടകര്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കടുത്ത തണുപ്പിനെ അവഗണിച്ചും ആളുകള്‍ പ്രയാഗ് രാജിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. വിദേശികളുടെ എണ്ണത്തിലും ഇത്തവണ വലിയ വര്‍ദ്ധനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 മകരസംക്രാന്തി ദിനത്തിൽ

മകരസംക്രാന്തി ദിനത്തിൽ

ജനുവരി 15 ന് മകരസംക്രാന്തി ദിനത്തില്‍ ആയിരുന്നു കുംഭമേളയുടെ തുടക്കം. ഈ ദിനം മാത്രം 1.4 കോടി ഭക്തരാണ് ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയത്. പ്രയാഗ് രാജില്‍ ഗംഗയും യമുനയും സരസ്വതിയും ചേരുന്ന ഭാഗം ആണ് ത്രിവേണി സംഗമം എന്ന് അറിയപ്പെടുന്നത്.

English summary
Kumbh Mela 2019: Devotees take holy dip in Ganga with religious fervour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X