Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബോചെ നല്‍കിയ മാലയാണോ ഇത്?' അമ്മയ്ക്ക് മാല സമ്മാനിച്ച് മൊണാലിസ.. വൈറല്‍ താരത്തിന് കൈയടി

ന്യൂഡല്‍ഹി: പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ മാല വില്‍ക്കാനെത്തിയ പെണ്‍കുട്ടി ഒറ്റ രാത്രി കൊണ്ടാണ് ഇന്ത്യയിലാകെ തരംഗമായി മാറിയത്. 16 കാരിയായ മോനി ഭോസ്ലെ എന്ന മൊണാലിസയുടെ ജീവിതമാണ് ഒറ്റരാത്രി കൊണ്ട് കീഴ്‌മേല്‍ മറിഞ്ഞത്. ആകര്‍ഷണീയമായ ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ മൊണാലിസയെ പ്രശസ്തയാക്കിയത്.

ഇന്റര്‍നെറ്റില്‍ വൈറലായതോടെ നിരവധി പേരാണ് മൊണാലിസയെ തേടി എത്തിയിരുന്നത്. പെണ്‍കുട്ടിയെ കാണുന്നതിനും വിഡിയോയും ചിത്രങ്ങളും പകര്‍ത്തുന്നതിനും നിരവധിപേര്‍ കുംഭമേള നടക്കുന്നയിടത്ത് എത്തി. എന്നാല്‍ ഇത് പിന്നീട് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും മാലയുടെ വില്‍പന നടക്കുന്നില്ല എന്നും പരാതിപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെ രംഗത്തെത്തിയിരുന്നു.

Monalisa

പിന്നീട് കുട്ടിയുടെ മാതാപിതാക്കളാണ് കച്ചവടം നടത്തിയത്. ഇതിനിടെ മൊണാലിസയെ തേടി നിരവധി ഓഫറുകള്‍ വന്നു. പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് നിരവധി പേര്‍ മൊണാലിസയെ സമീപിച്ചു. എന്തിനധികം ബോളിവുഡ് സംവിധായകന്‍ സനോജ് മിശ്ര മൊണാലിസയുടെ വീട്ടിലെത്തി ഒരു സിനിമയില്‍ അഭിനയിപ്പിക്കാം എന്നും വാഗ്ദാനം ചെയ്തു. ഇതിനിടെ കേരളത്തിലും മൊണാലിസ എത്തി.

ബോബി ചെമ്മണ്ണൂര്‍ ആണ് മൊണാലിസയെ കേരളത്തിലേക്ക് എത്തിച്ചത്. കോഴിക്കോട്ടെ തന്റെ ജ്വല്ലറിയുടെ പരിപാടിക്ക് വേണ്ടിയായിരുന്നു ബോബി ചെമ്മണ്ണൂര്‍ മൊണാലിസയെ കൊണ്ടുവന്നത്. നിരവധി പേരാണ് മൊണാലിസയെ കാണാനായി കോഴിക്കോട് എത്തിയിരുന്നത്. 15 ലക്ഷം രൂപയാണ് മൊണാലിസയ്ക്ക് ബോബി ചെമ്മണ്ണൂര്‍ പ്രതിഫലമായി നല്‍കിയത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇപ്പോഴിതാ മൊണാലിസയുടെ മറ്റൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ അമ്മ തന്നെ കാണാന്‍ വന്നതും അമ്മയ്ക്ക് മൊണാലിസ മാല സമ്മാനമായി നല്‍കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. മൊണാലിസ തന്നെയാണ് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ വൈറല്‍ താരത്തെ പ്രശംസ കൊണ്ട് മൂടുന്നത്.

'നോക്കൂ, എന്റെ അമ്മ ഇന്ന് എന്നെ കാണാന്‍ വന്നിരിക്കുന്നു. ഞാന്‍ അവര്‍ക്കായി ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്' എന്ന് പറഞ്ഞതിനുശേഷം മൊണാലിസ അമ്മയെ മാല അണിയിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. മാല അണിയിച്ചതിന് ശേഷം അമ്മ, മൊണാലിസയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നതും കാണാം. 'എന്റെ അമ്മയാണ് എനിക്ക് എല്ലാം' എന്ന് മൊണാലിസ പറയുന്നതും വീഡിയോയില്‍ ഉണ്ട്.

ഇതാണ് ഇന്ത്യന്‍ സംസ്‌കാരം എന്നാണ് ഇതിന് താഴെ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. 'മൊനാ.. എപ്പോഴും സന്തോഷവതിയായിരിക്കുക. നിന്റെ ജീവിതം മാറി, പക്ഷേ ബന്ധങ്ങളെ ഇതുപോലെ നിലനിര്‍ത്തുക', എന്നാണ് മറ്റൊരാളുടെ കമന്റ്. മൊണാലിസയുടെ നന്മയാണ് വീഡിയോയില്‍ കാണുന്നത് എന്നാണ് മറ്റൊരാള്‍ പറയുന്നത്. അതേസമയം മലയാളികളും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്.

ബോബി ചെമ്മണ്ണൂര്‍ സമ്മാനിച്ച വലിയ മാല എവിടെ പോയി, ആ മാലയാണോ ഈ മാല എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഐ ലവ് ബോചെ എന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+