കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുംഭകര്‍ണന്‍റെ ഉറക്കത്തിന്‍റെ കാരണം കണ്ടെത്തി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: അങ്ങനെ പുരാണകഥാപാത്രം കുംഭകര്‍ണന്റെ ഉറക്കത്തിന്റെ കാരണം കണ്ടെത്തി. ഇന്ത്യക്കാരായ ഒരു സംഘം ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് കുംഭകര്‍ണ നിദ്രയുടെ കാരണം കണ്ടെത്തിയത്. ഇന്ദ്രപ്രസ്ഥം ആവശ്യപ്പെട്ട കുംഭകര്‍ണന് നാവില്‍ വികട സരസ്വതി വിളയാടിയതിനാല്‍ ലഭിച്ചത് നിദ്രാസനമായിരുന്നുവെന്നാണ് പുരാണ കഥ. എന്നാല്‍ ശാസ്ത്രം വളര്‍ന്നതോടെ കുംഭകര്‍ണന് ദീര്‍ഘകാലം ഉറങ്ങേണ്ടി വന്നത് രോഗം മൂലമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കുംഭകര്‍ണ നിദ്രയുടെ കാരണം ഇന്ത്യന്‍ 'ജേര്‍ണല്‍ ഓഫ് എന്‍ഡോക്രിനോളജി ആന്റ് മെറ്റാബോളിസ'ത്തിലാണ് പ്രസിദ്ധീകതരിച്ചത്. ഹൈപ്പോതലമാസ് ഒബിസിറ്റിയാണ് ദീര്‍ഘനനേരത്തെ ഉറക്കത്തിന് കാരണമെന്നാണ് പഠനം നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നത്. അതായത് ഹൈപ്പോതലാമസില്‍ മുഴയോ മറ്റോ ഉണ്ടായാലും രോഗി ദിവസങ്ങളോളം ഉറങ്ങും.

Sleeping

50കാരനായ ഒരു രോഗി കുംഭകര്‍ണ നിദ്രയുടെ ലക്ഷണങ്ങളുമായി എത്തിയതിനെപ്പറ്റി പഠനത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ ഓം ജെ ലഖാനി പറയുന്നു. രോഗി ദിവസങ്ങളോളം ഉറങ്ങികയും ഭക്ഷണം കഴിയ്ക്കാന്‍ മാത്രം എഴുനേല്‍ക്കുകയും ചെയ്യുന്നതായിരുന്നു രോഗലക്ഷണം. പരിശോധനയിലാണ് ഹൈപ്പോതലമസില്‍ മുഴയുണ്ടെന്ന് കണ്ടെത്തിയത്. തലയ്‌ക്കേല്‍ക്കുന്ന പരിക്കുകളും ഇത്തരം നിദ്രയ്ക്ക് കാരണമാകുമെന്ന് മാഗസിനിലെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Kumbhakarna’s sleep was curable.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X