കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ഗവർണറാവാൻ വേണ്ട യോഗ്യതകൾ എന്തെല്ലാം? കുമ്മനത്തിനും തടസമില്ല... മാസം മൂന്നര ലക്ഷം രൂപ ശമ്പളം..

രാഷ്ട്രപതിക്കുള്ള സമാനമായ അധികാരങ്ങൾ സംസ്ഥാനതലത്തിൽ കൈയ്യാളുന്നതിന് നിശ്ചയിക്കപ്പെട്ട പദവിയാണ് ഗവർണർ.

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തോട് തൽക്കാലത്തേക്ക് വിട പറഞ്ഞ് കുമ്മനം

ദില്ലി: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചതാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. ബിജെപി സംസ്ഥാന പ്രസിഡന്റായ കുമ്മനത്തെ ഗവർണറായി നിയമിച്ച് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് ബിജെപി. ഈ സാഹചര്യത്തിലാണ് ഒരു ഗവർണറാവാൻ വേണ്ട യോഗ്യതകൾ എന്തൊക്കെയാണെന്ന ചർച്ചകളും ഉയർന്നുവരുന്നത്.

ഇന്ത്യയിൽ രാഷ്ട്രപതിക്കുള്ള സമാനമായ അധികാരങ്ങൾ സംസ്ഥാനതലത്തിൽ കൈയ്യാളുന്നതിന് നിശ്ചയിക്കപ്പെട്ട പദവിയാണ് ഗവർണർ. രാഷ്ട്രപതിയാണ് അഞ്ച് വർഷ കാലയളവിലേക്ക് ഗവർണർമാരെ നിയമിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ ഗവർണറാവാൻ വേണ്ട യോഗ്യതകളെ സംബന്ധിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 157ലും, 158ലും വിവരിക്കുന്നുണ്ട്. ഈ യോഗ്യതകളെല്ലാം പാലിച്ചാണ് കുമ്മനം രാജശേഖരനും ഗവർണർ പദവിയിൽ എത്തുന്നത്.

രാഷ്ട്രപതി...

രാഷ്ട്രപതി...

രാഷ്ട്രത്തലവനായ രാഷ്ട്രപതിയാണ് ഓരോ സംസ്ഥാനങ്ങളിലേക്കും ഗവർണറെ നിയമിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും മന്ത്രിസഭയുടെയും തലവനാണ് ഗവർണർ. കാര്യനിർവഹണാധികാരം, നിയമനിർമ്മാണ അധികാരം, വിവേചനാധികാരം എന്നിങ്ങനെ മൂന്ന് അധികാരങ്ങളാണ് പ്രധാനമായും ഗവർണർക്ക് നൽകിയിരിക്കുന്നത്.

യോഗ്യത...

യോഗ്യത...

ഒരു സംസ്ഥാനത്തിന്റെ ഗവർണറാവാൻ വേണ്ട യോഗ്യതകൾ എന്തൊക്കെയാണെന്നാണ് അടുത്ത ചോദ്യം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 157ലും ആർട്ടിക്കിൾ 158ലും ഒരു ഗവർണർക്ക് വേണ്ട യോഗ്യതകളെ സംബന്ധിച്ച് വിശദമായി പറയുന്നുണ്ട്. ഗവർണറായി നിയമിതനാകുന്ന വ്യക്തി നിർബന്ധമായും ഇന്ത്യൻ പൗരനായിരിക്കണമെന്നതാണ് അതിൽ പ്രധാനം. ഗവർണർ പദവി വഹിക്കാൻ 35 വയസ് പ്രായം തികഞ്ഞിരിക്കണമെന്നും ഇന്ത്യൻ ഭരണഘടന നിഷ്കർഷിക്കുന്നു.

ലോക്സഭ, നിയമസഭ...

ലോക്സഭ, നിയമസഭ...

പാർലമെന്റിലോ, നിയമസഭയിലോ അംഗമായ ഒരാളെ ഗവർണറായി നിയമിക്കരുതെന്ന് വ്യക്തമായി പറയുന്നുണ്ട്. സർക്കാരിന്റെ ഭാഗമായി ഏതെങ്കിലും ആനുകൂല്യം ലഭിക്കുന്നവരെയോ, പ്രതിഫലം വാങ്ങുന്നവരെയോ ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കരുത്. എന്നാൽ സർക്കാർ സർവ്വീസിൽ നിന്ന് റിട്ടയേർഡ് ചെയ്താലും, നിയമസഭയിലും ലോക്സഭയിലും കാലാവധി കഴിഞ്ഞാലും ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ പ്രശ്നങ്ങളില്ല.

ശമ്പളം മൂന്നര ലക്ഷം രൂപ...

ശമ്പളം മൂന്നര ലക്ഷം രൂപ...

കേന്ദ്ര സർക്കാർ നിർദേശിക്കുന്ന വ്യക്തിയെ അഞ്ച് വർഷത്തേക്കാണ് ഗവർണർ പദവിയിലേക്ക് നിയമിക്കുന്നത്. ഗവർണറുടെ ഔദ്യോഗിക വസതി രാജ്ഭവൻ എന്ന പേരിൽ അറിയപ്പെടുന്നു. മാസം മൂന്നര ലക്ഷം രൂപയാണ് ഗവർണറുടെ ശമ്പളം.

മിസോറാമിലേക്ക്...

മിസോറാമിലേക്ക്...

ഇന്ത്യൻ ഭരണഘടന നിഷ്കർഷിക്കുന്ന എല്ലാ യോഗ്യതകളും പാലിച്ചാണ് കുമ്മനം രാജശേഖരനും മിസോറം ഗവർണറായി നിയമിതനാകുന്നത്. മേൽപ്പറഞ്ഞ യോഗ്യതകൾ മാത്രമാണ് ഒരു ഗവർണർക്ക് വേണ്ടത്. രാഷ്ട്രീയ പാർട്ടി പ്രവർത്തനങ്ങളൊന്നും ഗവർണർ പദവിയിലെത്താൻ ഒരു തടസവുമല്ല. ഇന്ത്യയിലെ ഭൂരിഭാഗം ഗവർണർമാരും വിവിധ രാഷ്ട്രീയ പാർട്ടികളിലൂടെ ലോക്സഭ, നിയമസഭാ അംഗങ്ങളായിരുന്നു.

English summary
what are the qualification for a governor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X