കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാളെ നിലംപൊത്തുന്ന ആ കെട്ടിട സമുച്ചയങ്ങള്‍ ഒരു മുന്നറിയിപ്പാണ്, കേരളത്തോട് കുമ്മനം രാജശേഖരൻ

Google Oneindia Malayalam News

കൊച്ചി: സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. മൂന്ന് കെട്ടിടങ്ങളാണ് ശനിയാഴ്ച പൊളിച്ച് നീക്കുന്നത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് കെട്ടിടങ്ങള്‍ പൊളിക്കുക.

ഹോളിഫെയ്ത്ത്, ആല്‍ഫ സെറീനിലെ ഇരട്ട ടവറുകള്‍ എന്നിവയില്‍ നാളെ സ്‌ഫോടനം നടത്തും. നാളത്തെ ദിവസം നിലംപൊത്തുന്ന ആ കെട്ടിട സമുച്ചയങ്ങള്‍ ഒരു മുന്നറിയിപ്പാണ് എന്നാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ വ്യക്തമാക്കുന്നത്. കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

സുപ്രധാന ദിവസം

സുപ്രധാന ദിവസം

'' കേരളത്തെ സംബന്ധിച്ച് നാളെ ഒരു സുപ്രധാന ദിവസമാണ്. തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ പണിതുയര്‍ത്തിയ നാല് ഫ്ളാറ്റ് ‍ സമുച്ചയങ്ങൾ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നാളെ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു മാറ്റുകയാണ്. നിയമങ്ങള്‍ മറികടന്ന് എങ്ങനെ ഫ്ളാറ്റുകള്‍ പണിയാൻ അനുമതി ലഭിച്ചു എന്ന ചോദ്യം അവശേഷിക്കെത്തന്നെ പരിസ്ഥിതി സംരക്ഷണത്തില്‍ ഒരു നാഴികക്കല്ലായ വിധി നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകള്‍ സംയോജിച്ച് അക്ഷീണം പ്രവര്‍ത്തിക്കുന്നത് സ്വാഗതാര്‍ഹമാണ്.

ദു:ഖത്തില്‍ പങ്കുചേരുന്നു

ദു:ഖത്തില്‍ പങ്കുചേരുന്നു

വീടുകള്‍ നഷ്ടപ്പെട്ട ആളുകളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. അവര്‍ക്ക് തക്കതായ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ മുൻകൈയെടുത്ത് നല്‍കുമെന്നാണ് പ്രതീക്ഷ. ഫ്ളാറ്റുകളുമായി യാതൊരു ബന്ധവുമില്ലാത്ത പരിസരവാസികള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

രാപകലില്ലാതെ പ്രവര്‍ത്തിക്കുന്നു

രാപകലില്ലാതെ പ്രവര്‍ത്തിക്കുന്നു

പിൻതുടരാൻ കേരളത്തില്‍ മുൻ മാതൃകകൾ ഇല്ലാത്ത ഉദ്യമമാണ് നാളെ നടക്കാൻ പോകുന്നത്. അതിനാല്‍ത്തന്നെ കൃത്യമായ തയ്യാറെടുപ്പുകള്‍ ഉദ്യോഗസ്ഥര്‍ നടത്തിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്‍റെ റവന്യൂ, പൊതുമരാമത്ത്, ആഭ്യന്തര വകുപ്പുകള്‍, ജില്ലാഭരണകൂടം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷൻ (പെസൊ) എന്നിവയുടെ ഉദ്യോഗസ്ഥര്‍ രാപകലില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

കളക്ടർ മുതലുളളവർ

കളക്ടർ മുതലുളളവർ

ജില്ലാ കളക്ടര്‍ എസ് സുഹാസ്, മരട് മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ അധികചുമതലയുള്ള ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങ്, ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്സ് ഡോ. ആര്‍ വേണുഗോപാല്‍, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഒരു മുന്നറിയിപ്പാണ്

ഒരു മുന്നറിയിപ്പാണ്

സ്ഫോടനങ്ങളുടെ മേല്‍നോട്ടം വഹിക്കുകയും കരാര്‍ കമ്പനികൾക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന പെസൊയുടെ സേവനമാണ് ഇതില്‍ എടുത്തുപറയേണ്ടത്. 128 വര്‍ഷെത്ത അനുഭവസമ്പത്തുള്ള പെസൊയുടെ അനുമതിയില്‍ നടത്തുന്ന എക്സ്പ്ലോഷൻസ് ശുഭമായി പര്യവസാനിക്കും എന്നാണ് പ്രതീക്ഷ. കേരള ജനത ആകാംഷയോടെ കാത്തിരിക്കുന്ന മണിക്കൂറുകളാണ് ഇനി. നിലംപൊത്തുന്ന ആ കെട്ടിട സമുച്ചയങ്ങള്‍ ഒരു മുന്നറിയിപ്പാണ്.

തെറ്റ് ആരും ആവര്‍ത്തിക്കാതിരിക്കട്ടെ

തെറ്റ് ആരും ആവര്‍ത്തിക്കാതിരിക്കട്ടെ

വരുംകാലങ്ങളില്‍ ഈ തെറ്റ് ആരും ആവര്‍ത്തിക്കാതിരിക്കട്ടെ. പ്രകൃതിയെ പരിഗണിക്കാതെ മനുഷ്യര്‍ക്ക് ഇനി മുന്നോട്ട് ജീവിക്കാൻ കഴിയില്ല എന്നാണ് ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ പഠിപ്പിക്കുന്നത്. മനുഷ്യന്‍റെ തന്നെ ചെയ്തികള്‍ കാട്ടുതീയായും ന്യൂനമര്‍ദ്ദമായും വരള്‍ച്ചയായും പേമാരിയായും ഒക്കെ ഇന്നേവരെ കിട്ടില്ലാത്തത്ര ഉഗ്രശേഷിയില്‍ തിരിച്ചടിക്കുന്നു.

മുന്നറിയിപ്പും താക്കീതും

മുന്നറിയിപ്പും താക്കീതും

രാഷ്ട്രീയ, സാമൂഹിക, ജാതിമത വ്യത്യാസങ്ങള്‍ മറന്ന് ഭൂമിയെന്ന നമ്മുടെ വീടിനെ
കാത്തുരക്ഷിക്കാനുള്ള പ്രവര്‍ത്തികളാണ് നിലനില്‍പ്പിനായി ഇനി നാം ചെയ്യേത്. അതിലേയ്ക്കുള്ള ഒരു ചുവടുവയ്പ്പാണ് നിയമങ്ങള്‍ പാലിക്കാതെ പണിതുയര്‍ത്തിയ ഫ്ളാറ്റുകളുടെ പതനം. പരിസ്ഥിതിക്ക് ആഘാതമേല്പിക്കുന്നവർക്കുള്ള മുന്നറിയിപ്പും താക്കീതുമാണിത്'' എന്നാണ് കുമ്മനം രാജശേഖരൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

English summary
Kummanam Rajasekharan about Marad flat demolition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X