• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'1200 ൽ നിന്ന് 1600 ലേക്ക് എൻഡിഎ വളർന്നു; നഷ്ടം എൽഡിഎഫിന്..മോദിയുടെ പദ്ധതികൾ കേരളം മറച്ച് വെച്ചുവെന്ന് കുമ്മനം

തിരുവനന്തപുരം; എൽഡിഎഫി ന്റെയും യുഡിഎഫി ന്റെയും അവസരവാദ രാഷ്ട്രീയത്തിനെതിരെ എൻഡിഎയുടെ ആദർശ രാഷ്ട്രീയത്തിനുണ്ടായ വിജയമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. 1200 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ നിന്നും 1600 ലേക്ക് എൻഡിഎ വളർന്നു.കഴിഞ്ഞ നാലു മാസക്കാലം സർക്കാർ ഭരണയന്ത്രവും പണവും അധികാരവും ദുരുപയോഗിച്ച് എൽഡിഎഫ് നടത്തിയ പ്രചാരണവും വഴിവിട്ട പ്രവർത്തനങ്ങളുമാണ് അവരെ തുണച്ചതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കുമ്മനം പറ‍ഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

എസ്ഡിപിഐയേയും കേരള കോൺഗ്രസിനേയും കൂട്ടി

എസ്ഡിപിഐയേയും കേരള കോൺഗ്രസിനേയും കൂട്ടി

എൻ.ഡി.എയുടെ വിജയം ആദർശ രാഷ്ട്രീയത്തിന്റേത്

എൽ.ഡി.എഫി ന്റെയും യു.ഡി.എഫി ന്റെയും അവസരവാദ രാഷ്ട്രീയത്തിനെതിരെ എൻ.ഡി.എയുടെ ആദർശ രാഷ്ട്രീയത്തിനുണ്ടായ വിജയമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. കോഴക്കേസിന്റെ പേരിൽ നഖശിഖാന്തം എതിർത്ത കേരള കോൺഗ്രസിനെയും തീവ്ര വർഗീയ പാർട്ടിയെന്ന് പറഞ്ഞ് ആക്ഷേപിച്ചിരുന്ന എസ്.ഡി. പി. ഐ യെയും കൂടെ നിർത്തിയ എൽ.ഡി.എഫ് സാങ്കേതികമായി ജയിച്ചു വെന്ന് പറയാം. പക്ഷേ ധാർമികമായി പരാജയപ്പെട്ടു.

പ്രച്ഛന്ന മത്സരമാണ്

പ്രച്ഛന്ന മത്സരമാണ്

കാരാട്ടു ഫൈസലിനെ പോലുള്ളവരെ വിജയിപ്പിച്ച തുവഴി എൽ.ഡി.എഫിന്റെ മൂല്യച്യുതിയും ആശയപരമായ പാപ്പരത്തവും വെളിപ്പെട്ടു. പാർട്ടി ചിഹ്നം ഉപേക്ഷിച്ച് നിരവധി സ്വതന്ത്രൻമാരെ രംഗത്തിറക്കിയ എൽ.ഡി.എഫ് നേർവഴിക്കുള്ളതോ നേരായതോ ആയ രാഷ്ട്രീയമത്സരമല്ല, മറിച്ച് പ്രച്ഛന്ന മത്സരമാണ് നടത്തിയത്. വെൽഫെയർ പാർട്ടിയുമായി സഖ്യം ഉണ്ടാക്കിയ യു.ഡി.എഫ് ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടു. രണ്ടുകൂട്ടരും അവസരവാദികൾ ആണെന്ന് തെളിഞ്ഞു.

 1200 ൽ നിന്ന് 1600 ലേക്ക് വളർന്നു

1200 ൽ നിന്ന് 1600 ലേക്ക് വളർന്നു

മോഡി സർക്കാരിന്റെ നഗര-ഗ്രാമ വികസനത്തിനായി ആവിഷ്കരിച്ചിട്ടുള്ള ജനക്ഷേമ പദ്ധതികളെ മുൻനിർത്തിയാണ് എൻ.ഡി.എ വോട്ട് തേടിയത്. തന്മൂലം 1200 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ നിന്നും 1600 ലേക്ക് എൻ.ഡി.എ വളർന്നു 12 ഗ്രാമപഞ്ചായത്തുകളിൽ നിന്നും ഉയർന്ന് 23 ലും, രണ്ട് മുനിസിപ്പാലിറ്റികളിലും ഭരണം കിട്ടി. നിരവധി വാർഡുകളിലും ഡിവിഷനുകളിലും രണ്ടാംസ്ഥാനത്താണ്. വോട്ടിങ്ങ് ശതമാനം കാര്യമായി വർധിച്ചു.

എൽഡിഎഫ് ചുരുങ്ങി

എൽഡിഎഫ് ചുരുങ്ങി

പുതിയ ധാരാളം തദ്ദേശസ്ഥാപനങ്ങളിൽ അക്കൗണ്ട് തുറന്നു. പലയിടത്തും പ്രധാന പ്രതിപക്ഷവും മറ്റിടങ്ങളിൽ നിർണായക ശക്തിയുമായി. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗങ്ങളിൽ സ്വാധീനം ഉറപ്പിച്ചു.അതേ സമയം 549 ഗ്രാമപഞ്ചായത്തിൽ ഭരണം ഉണ്ടായിരുന്ന എൽ.ഡി.എഫിന് 35 എണ്ണം നഷ്ടപ്പെട്ട് 514 ആയി കുറഞ്ഞു. 44 മുനിസിപ്പാലിറ്റിയിലാണ് എൽ.ഡി.എഫ് ഭരിച്ചതെങ്കിൽ ഇക്കുറി അത് 35 ആയി ചുരുങ്ങി.

സംസ്ഥാനം മറച്ച് വെച്ചു

സംസ്ഥാനം മറച്ച് വെച്ചു

യു.ഡി.എഫിന് ദയനീയമായ പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. യു.ഡി.എഫ് വോട്ടുകളിൽ ഉണ്ടായ വൻ ചോർച്ചയും ക്രോസ് വോട്ടുമാണ് എൽ.ഡി.എഫിനെ ജീവൻ നഷ്ടമാകാതെ നിലനിർത്തിയത്.

കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ നൽകിയ സഹായവും ക്ഷേമ പദ്ധതികളും സംസ്ഥാന സർക്കാർ മറച്ചുവച്ചു. കേന്ദ്ര സഹായ പദ്ധതികൾ സ്വന്തം പദ്ധതികളാണെന്ന് സംസ്ഥാന സർക്കാർ പ്രചരിപ്പിച്ചു.

തട്ടികൂട്ട് നേട്ടം മാത്രം

തട്ടികൂട്ട് നേട്ടം മാത്രം

മാധ്യമങ്ങളിലൂടെ കോടിക്കണക്കിനു രൂപ ചെലവഴിച്ച് പരസ്യങ്ങൾ നൽകി പ്രചണ്ഡമായ പ്രചരണങ്ങൾ അഴിച്ചുവിട്ടു. കഴിഞ്ഞ നാലു മാസക്കാലം സർക്കാർ ഭരണയന്ത്രവും പണവും അധികാരവും ദുരുപയോഗിച്ച് എൽ.ഡി.എഫ് നടത്തിയ പ്രചാരണവും വഴിവിട്ട പ്രവർത്തനങ്ങളുമാണ് അവരെ തുണച്ചത്. ഇത് രാഷ്ട്രീയ വിജയമല്ല അധികാര ശക്തി ഉപയോഗിച്ച് തട്ടിക്കൂട്ടി എടുത്ത നേട്ടം മാത്രമാണ്.

cmsvideo
  ജയ് ശ്രീറാം ബാനർ ഉയർത്തിയ ബിജെപി യെ നിരോധിക്കുക..കട്ടകലിപ്പ് | Oneindia Malayalam
   ചാലക ശക്തി

  ചാലക ശക്തി

  പ്രതിപക്ഷ ധർമ്മം നിർവഹിക്കാതെ നിഷ്ക്രിയമായി നിലകൊണ്ട യു.ഡി.എഫ് നെ ജനങ്ങൾ ശിക്ഷിച്ചു.പ്രത്യാശയും പ്രതീക്ഷയും ഉണർത്തിയ എൻ.ഡി. എ കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്ന ചാലക ശക്തിയാണെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

  കമ്മ്യൂണിസ്റ്റുകാരൻ കൊണ്ടുവന്ന പൈപ്പ് വെള്ളം നന്ദിയോടെ കൂടിക്കണം; വിവാദ പ്രസംഗവുമായി സിപിഎം നേതാവ്

  ബിജെപിയെ വിമര്‍ശിച്ച്, സര്‍ക്കാരിനെ പുകഴ്ത്തി രാജഗോപാല്‍; എല്ലാവരും സ്വപ്നക്ക് പിന്നാലെ...

  കോൺഗ്രസിൽ വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുമാർ; പാർട്ടിയ്ക്ക് സ്തുതിപാഠകരെ മതിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

  English summary
  Kummanam Rajasekharan says BJP won more seats,will grow more in Kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X