കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനം കാ ബുവായ് ലുതുക്; എന്നുവച്ചാ....? ചൗ...? ഇതു മിസോ, പുതിയ ഗവര്‍ണര്‍ക്ക് ഭാഷയാണ് വെല്ലുവിളി

Google Oneindia Malayalam News

ദില്ലി: മിസോകളുടെ നാട് എന്നര്‍ഥമാണ് മിസോറാമിന്. തദ്ദേശീയരായ ജനങ്ങളെ മിസോകള്‍ എന്നാണ് വിളിക്കുക. മലയാളികളെ സംബന്ധിച്ചിടത്തോളം അത്ര സുപരിചതമല്ല ഈ വടക്കുകിഴക്കന്‍ സംസ്ഥാനം. ഈ കൊച്ചുസംസ്ഥാനത്തിന്റെ ഭരണം കോണ്‍ഗ്രസിനാണെങ്കിലും പുതിയ ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ്. കേരളത്തില്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവിയിലിരിക്കുമ്പോഴാണ് ദേശീയ നേതൃത്വം അദ്ദേഹത്തെ മിസോറാമിന്റെ ഗവര്‍ണറാക്കി നിയമിച്ചിരിക്കുന്നത്. കുമ്മനത്തെ സംസ്ഥാന ബിജെപിയില്‍ നിന്ന് അകറ്റാനുള്ള തന്ത്രമാണെന്ന് ആരോപണമുണ്ടെങ്കിലും അദ്ദേഹം പാര്‍ട്ടി ഏര്‍പ്പിച്ച ദൗത്യത്തില്‍ പൂര്‍ണ തൃപ്തനാണ്. പക്ഷേ, കുമ്മനം മിസോറാം ഗവര്‍ണറാകുമ്പോള്‍ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അതില്‍ പ്രധാനം ഭാഷ തന്നെ. തീരെ വഴങ്ങാത്ത ഒരു ഭാഷയാണ് മിസോ. എത്ര ശ്രമിച്ചാലും മൂക്കുകൊണ്ട് ശബ്ദമുണ്ടാക്കുന്ന പോലേ തോന്നൂ... ഇതിലുള്ള പ്രതിസന്ധി കുമ്മനം തുറന്നുപറയുകയും ചെയ്തു...

മിസോറാമില്‍ പോയിട്ടില്ല

മിസോറാമില്‍ പോയിട്ടില്ല

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുമ്മനം യാത്ര ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്നുവരെ മിസോറാമില്‍ പോയിട്ടില്ല. മിസോറാം എന്ന് തികച്ചുപറയുന്നത് തന്നെ ഗവര്‍ണറായുള്ള ഉത്തരവ് ലഭിച്ചപ്പോഴാണെന്ന് കുമ്മനം രാജശേഖരന്‍ പറയുന്നു.

ചൗ എന്നാല്‍

ചൗ എന്നാല്‍

മിസോ ഭാഷ ഉച്ചരിക്കാന്‍ ഏറെ പ്രയാസമാണ്. ഭക്ഷണം ആവശ്യമുണ്ടെങ്കില്‍ കൂടുതലൊന്നും ആലോചിക്കേണ്ടതില്ല. ചൗ എന്ന് പറഞ്ഞാല്‍ മതി. മിസോയില്‍ വിശക്കുന്നു എന്നര്‍ഥം. അപ്പോള്‍ തന്നെ ആവശ്യമുള്ളത് മുന്നിലെത്തിക്കാന്‍ ഗവര്‍ണറുടെ പരിചാരകരുണ്ടാകും. കുമ്മനത്തിന് വേണ്ടി ഇതുവരെയുണ്ടായിരുന്ന മെനുവില്‍ മാറ്റംവരുത്തിയിരിക്കുകയാണ്.

ഇംഗ്ലീഷുള്ളത് നന്നായി

ഇംഗ്ലീഷുള്ളത് നന്നായി

എന്തൊക്കെയായാലും ഗവര്‍ണര്‍ എന്ന നിലയ്ക്ക് പല കാര്യങ്ങളിലും കുമ്മനം ഇടപെടേണ്ടി വരും. മിസോ ഭാഷക്കൊപ്പം തന്നെ ഇംഗ്ലീഷും മിസോറമില്‍ ഉപയോഗിക്കുണ്ട്. ഇംഗ്ലീഷിന് തുല്യപ്രാധാന്യമുള്ളത് കൊണ്ടുതന്നെ പിടിച്ചുനില്‍ക്കാന്‍ സാധിക്കും. എങ്കിലും അത്യാവശ്യത്തിന് മിസോ പഠിച്ചില്ലെങ്കില്‍ പണിയാകും.

കാ ബുവായ് ലുതുക്

കാ ബുവായ് ലുതുക്

കാ ബുവായ് ലുതുക് എന്ന് മിസോറാമില്‍ പോകുന്ന ആരും പഠിച്ചുവയ്‌ക്കേണ്ട വാക്കാണ്. ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വരുമ്പോള്‍ എടുത്തുപ്രയോഗിക്കാം. ഞാന്‍ വളരെ തിരക്കിലാണ് എന്നാണ് കാ ബുവായ് ലുതുക് എന്ന വാക്കിന്റെ അര്‍ഥം. ഇത്തരത്തില്‍ അത്യാവശ്യത്തിന് വേണ്ടിയുള്ള വാക്കുകള്‍ കുമ്മനം വേഗത്തില്‍ പഠിക്കുമെന്നാണ് കരുതുന്നത്.

സത്യപ്രതിജ്ഞ ചെയ്തു

സത്യപ്രതിജ്ഞ ചെയ്തു

ഐസ്വാളിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കുമ്മനം പുതിയ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. യാത്രയ്ക്ക് മുമ്പ് അദ്ദേഹം ദില്ലിയില്‍ മാധ്യമങ്ങളെ കണ്ടിരുന്നു. ചാണക്യപുരിയിലെ മിസോറാം ഭവനില്‍ ചിക്കനും പോര്‍ക്കുമൊക്കെയാണ് പ്രധാന മെനു. കുമ്മനത്തിന്റെ വരവോടെ ഇത് മാറ്റേണ്ടി വന്നു. കേരളാ ഹൗസില്‍ നിന്നാണ് കുമ്മനത്തിനുള്ള ഭക്ഷണം എത്തിച്ചത്.

വസ്ത്ര ധാരണം മാറുമോ

വസ്ത്ര ധാരണം മാറുമോ

ഗവര്‍ണറാകുമ്പോള്‍ വസ്ത്ര രീതിയില്‍ മാറ്റമുണ്ടാകുമോ എന്നാണ് അദ്ദേഹത്തെ കണ്ട മാധ്യമപ്രവര്‍ത്തകരുടെ പ്രധാന സംശയം. അതുണ്ടാകില്ലെന്ന് കുമ്മനം മറുപടി നല്‍കി. ഗവര്‍ണര്‍മാര്‍ കോട്ടിടുന്നതാണ് ഇതുവരെ കണ്ടിട്ടുള്ളത്. എന്നുവച്ച് വസ്ത്ര ചട്ടങ്ങളൊന്നുമില്ല. ഇതുസംബന്ധിച്ച് കുമ്മനംനേരത്തെ ചോദിച്ചറിഞ്ഞിരുന്നു.

ഹാഫ് ജാക്കറ്റുകള്‍ വാങ്ങി

ഹാഫ് ജാക്കറ്റുകള്‍ വാങ്ങി

മുണ്ടും ഷര്‍ട്ടും തന്നെയായിരിക്കും തന്റെ ഗവര്‍ണര്‍ വേഷമെന്ന് കുമ്മനം വ്യക്തമാക്കി. മിസോറാമില്‍ തണുപ്പുള്ള കാലാവസ്ഥയാണ്. ഈ സാഹചര്യത്തില്‍ മുണ്ട് മാറ്റി പിടിക്കേണ്ടിവരും. എന്നാല്‍ ആവശ്യമില്ലെന്ന് തന്നെയാണ് കുമ്മനത്തിന്റെ നിലപാട്. ദില്ലിയില്‍ വരുമ്പോള്‍ ഉപയോഗിക്കുന്ന ഹാഫ് ജാക്കറ്റുകള്‍ കൂടുതല്‍ വാങ്ങിയിട്ടുണ്ട് അദ്ദേഹം.

രാഷ്ട്രീയം പറയാനാകില്ല

രാഷ്ട്രീയം പറയാനാകില്ല

പഴയ പോലെ ഇനി രാഷ്ട്രീയം പറയാന്‍ ആകില്ലെന്ന വിഷമം കുമ്മനത്തിനുണ്ട്. എന്നാല്‍ ലഭിച്ച പദവിയില്‍ അഭിമാനവുണ്ട്. പാര്‍ട്ടി അദ്ദേഹത്തിന് നല്‍കിയ ആദരവായിട്ടാണ് ഗവര്‍ണര്‍ പദവിയെ കുമ്മനം കാണുന്നത്. മറിച്ചുള്ള പ്രചരണങ്ങളെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞു. മിസോറാമിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുമെന്നാണ് കുമ്മനം മാധ്യമങ്ങളോട് പറഞ്ഞത്.

പഞ്ചായത്ത് അംഗം പോലുമായിട്ടില്ല

പഞ്ചായത്ത് അംഗം പോലുമായിട്ടില്ല

നിരവധി സംഘടനാ ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെയുള്ള പദവികള്‍ കുമ്മനം ഇതുവരെ വഹിച്ചിട്ടില്ല. ഒരു പഞ്ചായത്ത് അംഗം പോലുമാകാത്ത വ്യക്തിയാണ് താനെന്ന് കുമ്മനം തുറന്നുപറഞ്ഞു. എന്നുവച്ച് ഗവര്‍ണര്‍ പദവി ഒരു പ്രയാസമാണെന്ന് അദ്ദേഹത്തിന് തോന്നുന്നില്ല. ഏല്‍പ്പിക്കപ്പെട്ട ദൗത്യം ഭംഗിയായി നിര്‍വഹിക്കുമെന്നും കുമ്മനം പറഞ്ഞു.

ഇനി കേരളത്തിലേക്ക് എപ്പോള്‍

ഇനി കേരളത്തിലേക്ക് എപ്പോള്‍

ദില്ലിയില്‍ നിന്ന് അസമിലെ ഗുവാഹത്തിയിലേക്കാണ് കുമ്മനം പോയത്. അവിടെ നിന്ന് മിസോറാം തലസ്ഥാനമായ ഐസ്വാളിലേക്കും. ഇന്ന് പതിനൊന്ന് മണിക്ക് ഗവര്‍ണറായി അധികാരമേറ്റു. ജൂണ്‍ മൂന്ന് മുതല്‍ അഞ്ച് വരെ ദില്ലിയില്‍ ഗവര്‍ണര്‍മാരുടെ യോഗം നടക്കുന്നുണ്ട്. അതിന് ദില്ലിയിലെത്തും. ശേഷമാകും വീണ്ടും കേരളത്തിലേക്ക് വരികയെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കെവിനെ കൊന്നിട്ട് എന്തുനേടി? കെവിന്റെ ഭാര്യയായി ജീവിക്കും; ക്രൂരതകള്‍ നീനു വെളിപ്പെടുത്തുന്നുകെവിനെ കൊന്നിട്ട് എന്തുനേടി? കെവിന്റെ ഭാര്യയായി ജീവിക്കും; ക്രൂരതകള്‍ നീനു വെളിപ്പെടുത്തുന്നു

English summary
Kummanam Rajashekharan oath as Mizoram governor; he face some challenges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X