ധാര്‍മികമായി ഒഴിഞ്ഞു മാറാന്‍ കഴിയില്ല, ലാവനില്‍ സിബിഎെ സുപ്രീം കോടതിയെ സമീപിക്കണം
കേസിലെ ചില പ്രതികള്‍ വിചാരണ നേരിടണം എന്നു പറഞ്ഞതിലൂടെ അഴിമതി നടന്നുവെന്നാണ് വ്യക്തമാകുന്നത്.
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായി വിജയന് കുറ്റവിമുക്തനായെങ്കിലും ധാര്‍മികമായി അദ്ദേഹത്തിന് ഇതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വ്യക്തമാക്കി. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അറിഞ്ഞ ശേഷം പ്രതികരിക്കുകയായിരുന്നു കുമ്മനം.
ലാവലിന്‍ കേസില്‍ സിബി ഐ അപ്പീല്‍ നല്കാന് തയ്യാറാവണം. സുപ്രീം കോടതിയെ സമീപിക്കണമെന്നും കുമ്മനം പറയുന്നു. ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി ഹൈക്കോടതി ശരി വെച്ചിരുന്നു. കേസിലെ ചില പ്രതികള്‍ വിചാരണ നേരിടണം എന്നു പറഞ്ഞതിലൂടെ അഴിമതി നടന്നുവെന്നാണ് വ്യക്തമാകുന്നതെന്നും കുമ്മനം വ്യക്തമാക്കി.

ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല
ലാവലിന്‍ കേസില്‍ അഴിമതി നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തം അന്നത്തെ മന്ത്രിസഭയ്ക്കുണ്ട്. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് ഇതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും കുമ്മനം വ്യക്തമാക്കി.

കെഎസ്ഇബി ഉദ്യോഗസ്ഥരെ പഴി ചാരുന്നത് ശരിയല്ല
കേസുമായി ബന്ധപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥരെ പഴിചാരുന്നത് ശരിയല്ല. കരാര്‍ തയ്യാറാക്കിയത് അവരാണെങ്കിലും അതിനു പിന്നില്‍ രാഷ്ട്രീയ തീരുമാനം ഉണ്ടെന്നും കുമ്മനം പറയുന്നു.

സിബിഐ അപ്പീല്‍ നല്‍കണം
ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് സിബിഐ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയന് അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു.

സിബിഐ നടത്തിയ വേട്ടയാടല്‍
കേസില്‍ സിബിഐ പിണറായി വിജയനെ വേട്ടയാടുകയായിരുന്നുവെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പിണറായി വിജയന് അടക്കമുള്ള മൂന്നു പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

വിചാരണ നേരിടണം
ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയെങ്കിലും മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കേസില്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അഴിമതി നടന്നുവെന്നാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും കുമ്മനം പറയുന്നു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications