കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുനാൽ ക്രമക്ക് തിരിച്ചടി: വിമാനത്തിലെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി

Google Oneindia Malayalam News

ദില്ലി: സ്റ്റാൻഡ് അപ്പ് കൊമേഡിൻ കുനാൽ കമ്രയുടെ വിമാനത്തിലെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി. രാജ്യത്തെ പ്രമുഖ വിമാന കമ്പനികൾ ഏർപ്പെടുത്തിയ യാത്രാവിലക്ക് ചോദ്യം ചെയ്തുകൊണ്ടുള്ള കുനാൽ കമ്രയുടെ ഹർജി പരിഗണിച്ചുകൊണ്ടാണ് ദില്ലി ഹൈക്കോടതിയുടെ പരാമർശം. ഇത്തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നാണ് ദില്ലി ഹൈക്കോടതി വ്യക്തമാക്കിയത്.

നദികള്‍ നീന്തി, മാവോയിസ്റ്റ് മേഖലയില്‍ കടന്നുചെന്നു; നിര്‍ഭയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് പറയാനുള്ളത്നദികള്‍ നീന്തി, മാവോയിസ്റ്റ് മേഖലയില്‍ കടന്നുചെന്നു; നിര്‍ഭയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് പറയാനുള്ളത്

ഒരു ടിവി ചാനലിന്റെ എഡിറ്റർ ഇൻ ചീഫുമായി ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ വെച്ചുണ്ടായ തർക്കങ്ങളെ തുടർന്നാണ് രാജ്യത്തെ അഞ്ച് വിമാന കമ്പനികൾ കുനാൽ ക്രമക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. ഏവിയേഷൻ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമായിരുന്നു വിലക്കേർപ്പെടുത്തിയത്. അർണബ് ഗോസ്വാമിയെ പരിഹസിച്ച സംഭവത്തിൽ വിലക്കേർപ്പെടുത്തിയ നടപടിയിൽ ഇൻഡിഗോ എയർലൈൻസ് മാപ്പു പറണമെന്ന് നേരത്തെ കുനാൽ കമ്ര ആവശ്യപ്പെട്ടിരുന്നു. കമ്പനിയുടെ നടപടി കാരണം തനിക്കുണ്ടായ ദുഖത്തിന് 25 ലക്ഷം രൂപ കമ്പനി നൽകണമെന്നും ആവശ്യപ്പെട്ടാണ് കമ്ര വക്കീൽ നോട്ടീസ് അയച്ചത്. ആറ് മാസത്തേക്കാണ് കമ്രക്ക് വിമാന കമ്പനികൾ വിലക്കേർപ്പെടുത്തിയത്.

kunal-1-1580

ഇൻഡിഗോ എയർലൈൻസ്, എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ഗോ എയർ എന്നീ വിമാനകമ്പനികളാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുനാൽ കമ്രക്ക് വിലക്കേർപ്പെടുത്തുന്നത്. സർക്കാരിനെയും സർക്കാരിനെ പിന്തുണക്കുന്ന മാധ്യങ്ങളെയും രൂക്ഷമായി വിമർശിക്കുന്ന കാഴ്ചപ്പാടാണ് കുനാൽ കമ്രയുടേത്. റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ അദ്ദേഹം ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കുന്ന ദൃശ്യം കമ്ര പങ്കുവെച്ചിരുന്നു. താങ്കൾ ഒരു ഭീരുവാണോ മാധ്യമപ്രവർത്തകനാണോ അല്ലെങ്കിൽ ദേശീയ വാദിയാണോ എന്ന് പ്രക്ഷകർക്ക് അണിയണമെന്നായിരുന്നു കമ്ര ഉന്നയിച്ച ചോദ്യം. ഇതിന് പിന്നാലൊണ് വിമാന കമ്പനികൾ വിലക്കേർപ്പെടുത്തിയത്. മുംബൈ- ലഖ്നൊ യാത്രക്കിടെയാണ് സംഭവം.

വിമാനത്തിനുള്ളിലെ അസ്വസ്ഥപ്പെടുത്തുന്നതും പ്രകോപിക്കുന്നതുമായ പെരുമാറ്റം തീർത്തും അംഗീകരിക്കാൻ കഴിയാത്തതും വിമാന യാത്രക്കാരുടെ സുരക്ഷയെ അപകടപ്പെടുത്തുന്നതുമാണ്. ഈ സാഹചര്യത്തിൽ ഈ വ്യക്തിക്കെതിരെ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വിമാന കമ്പനികൾക്ക് നിർദേശം നൽകുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നാണ് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി ട്വിറ്ററിൽ കുറിച്ചത്.

English summary
Kunal Kamra heckling editor on flight is "behaviour that can't be permitted" Delhi High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X