കുനാല്‍ കമ്ര മോശമായി പെരുമാറിയിട്ടില്ല, വിലക്കിനെതിരെ ഇന്‍ഡിഗോ ഫ്ളൈറ്റ് ക്യാപ്റ്റന്‍
ദില്ലി: സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാല്‍ കമ്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വിശദീകരണം തേടി ഇന്‍ഡിഗോ ഫ്ളൈറ്റ് ക്യാപ്റ്റന്‍. മാധ്യമ പ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയെ ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് കമ്ര പരിഹസിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ക്യാപ്റ്റനാണ് ഇമെയില്‍ വഴി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈയില്‍ നിന്നും ലഖ്നൗവിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. കമ്ര അക്രമാസക്തനായില്ലെന്നും ക്രൂ നിര്‍ദേശങ്ങള്‍ ലംഘിച്ചില്ലെന്നും ക്യാപ്റ്റന്‍ മെയിലില്‍ പറയുന്നു.
സംഭവത്തിന് ശേഷമുള്ള ക്യാപ്റ്റന്റെ മെയില്‍ ഇങ്ങനെയാണ്: 28.01.2020 ന് 6E5317 BOM-LKO വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റന്‍ എന്ന നിലയില്‍, ഇപ്പോള്‍ പുറത്തു വരുന്ന രീതിയിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മോശം പെരുമാറ്റം നടത്തുന്ന യാത്രക്കാരെ ഉള്‍പ്പെടുത്തുന്ന ലെവല്‍ 1 രീതിയിലായിരുന്നില്ല കമ്രയുടെ പെരുമാറ്റം. ഇമെയിലില്‍ പറയുന്നു.

ഗോസ്വാമിയുമായുള്ള വാഗ്വാദത്തിന്റെ വീഡിയോ കമ്ര ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ കമ്രയ്ക്ക് ആറ് മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്‍ഡിഗോ ഉള്‍പ്പെടെ നാല് വിമാനക്കമ്പനികളാണ് നിലവില്‍ കമ്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
കമ്രയുടെ പെരുമാറ്റം മോശമായിരുന്നുവെങ്കിലും ഒരു ഘട്ടത്തിലും അദ്ദേഹം ക്രൂ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ ലംഘിച്ചിട്ടില്ലെന്നും മെയിലില്‍ പറയുന്നു. അതിനാല്‍ തന്നെ നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്നാണ് ക്യാപ്റ്റന്‍ പറയുന്നത്. അതേസമയം മോശം പെരുമാറ്റം ഉണ്ടായെന്ന വിവരത്തെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും എയര്‍ലൈന്‍ കമ്പനി അറിയിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications