കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം നടപടികളാണ് വിശ്വാസ്യത തീരുമാനിക്കുന്നത്, സുപ്രീം കോടതിക്ക് മറുപടിയുമായി കുനാല്‍ കമ്ര

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യ നോട്ടീസിന് മറുപടി നല്‍കി കൊമേഡിയന്‍ കുനാല്‍ കമ്ര. തമാശകളെ ആ രീതിയില്‍ കണക്കാക്കണമെന്ന് കമ്ര പറഞ്ഞു. അതേസമയം മറുപടിക്കൊപ്പം മാപ്പ് പറയാനും കമ്ര തയ്യാറായില്ല. കോടതി താന്‍ നിയമലംഘനം നടത്തിയെന്ന് കരുതുന്നുണ്ടെങ്കില്‍, തന്റെ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കുകയാണെങ്കില്‍, താനും എന്റെ കശ്മീരി സുഹൃത്തുക്കളെ പോലെ എല്ലാ ഓഗസ്റ്റ് പതിനഞ്ചിനും ഹാപ്പി ഇന്‍ഡിപെന്‍ഡെന്‍സ് ഡേ എന്ന് എഴുതാമെന്നും കമ്ര പറഞ്ഞു.

1

നിയമത്തിലും കോടതിയില്‍ ജനങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങിയത് അവയുടെ പ്രവര്‍ത്തനങ്ങള്‍ കാരണമാണ്. അല്ലാതെ അതിനെ കുറിച്ചുള്ള വിമര്‍ശനങ്ങളിലൂടെയല്ല. ആക്ഷേപഹാസ്യത്തിന്റെയോ ഹാസ്യത്തിന്റെയോ വിഷയമായതിനാല്‍ മാത്രം ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും ഉയര്‍ന്ന അധികാരികള്‍ക്ക് അവരുടെ ചുമതലകള്‍ നിര്‍വഹിക്കാനാവില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് കമ്ര പറഞ്ഞു. തമാശകള്‍ അല്ല യാഥാര്‍ത്ഥ്യം. അസഹിഷ്ണുത എന്നത് മൗലികാവകാശം പോലെയാണ് പലരും കരുതുന്നതെന്നും കമ്ര കോടതിക്ക് മറുപടിയായി നല്‍കിയ കത്തില്‍ പറയുന്നു.

തന്റെ ട്വീറ്റ് ഒരിക്കലും നിയമ വ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ ഉദ്ദേശിച്ചായിരുന്നില്ല. വിശ്വാസ്യതയില്‍ ഭീഷണി നേരിടുന്നവര്‍ വിമര്‍ശനങ്ങളെയും ഭയപ്പെടുന്നുവെന്നും കുനാല്‍ കമ്ര വ്യക്തമാക്കി. കോടതിയുടെ പല തീരുമാനങ്ങളോടും എനിക്ക് വിയോജിപ്പുണ്ടാവാം. എന്നാല്‍ സുപ്രീം കോടതിയില്‍ നിന്ന് വരുന്ന ഏത് വിധിയെയും ഒരു ചെറുപുഞ്ചിരിയോടെ ഏറ്റുവാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം വലിയൊരു പ്രതിസന്ധിയെ നേരിടുകയാണെന്നും, അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായി കൊണ്ടിരിക്കുകയാണ്. മുനവര്‍ ഫാറൂഖിയെ പോലുള്ളവര്‍ പറയാത്ത തമാശയുടെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുകയാണ്.

നമ്മുടെ നാട്ടില്‍ രാജ്യദ്രോഹക്കുറ്റത്തിന് സ്‌കൂള്‍ കുട്ടികള്‍ ചോദ്യം ചെയ്യപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കോടതി അഭിപ്രായ സ്വാതന്ത്രം ഉയര്‍ത്തി പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവഗണിക്കുമ്പോള്‍ അവസാനിക്കുന്നതാണ് ഓരോ തമാശയും. എന്നാല്‍ ഇത്തരം തമാശകളെ ഗൗരവമായി കാണുമ്പോള്‍, ആ പറയുന്നതില്‍ സത്യമുണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യം വരുമെന്നും കമ്ര പറഞ്ഞു. നേരത്തെ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിക്കെതിരെ കുനാല്‍ കമ്ര പരിഹാസം നടത്തിയത്. തുടര്‍ന്ന് അഭിഭാഷകര്‍ അടക്കം എട്ട് പേര്‍ കമ്രക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ആറഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി കമ്രയോട് ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
Krishnakumar criticize farmers

English summary
kunal kamra says to supreme court your actions not comedy decide your credibility
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X