കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഡിഗോയ്‌ക്കെതിരെ നിയമനടപടിയുമായി കുനാല്‍ കമ്ര; പരസ്യമായി മാപ്പ് പറയണം, 25 ലക്ഷം രൂപ മാനനഷ്ടം

  • By S Swetha
Google Oneindia Malayalam News

മുംബൈ: ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഹാസ്യനടന്‍ കുനാല്‍ കമ്ര. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ കമ്പനി പരസ്യമായി മാപ്പ് പറയണമെന്നും തനിക്കുണ്ടായ മാനസിക പീഡനത്തിനും അപമാനത്തിനും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്.

 അറസ്റ്റിലായ ഡോ കഫീല്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, മഥുര ജയിലിലേക്ക് മാറ്റി അറസ്റ്റിലായ ഡോ കഫീല്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, മഥുര ജയിലിലേക്ക് മാറ്റി

മാത്രമല്ല, വിലക്ക് പിന്‍വലിക്കണമെന്നും കമ്ര നോട്ടീസില്‍ ആവശ്യപ്പെടുന്നു. റിപ്പബ്ലിക്ക് ചാനലിലെ അര്‍ണബ് ഗോസ്വാമിയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് നാല് എയര്‍ലൈന്‍ കമ്പനികള്‍ കമ്രയ്ക്ക് 6 മാസത്തേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ കമ്പനികളാണ് കമ്രയെ വിലക്കിയത്. അതേസമയം വിസ്താരയും എയര്‍ ഏഷ്യയും വിലക്ക് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

kunal-2-1580270673-j

മുംബൈയിലെ പേരുകേട്ട സ്റ്റാന്‍ഡ് അപ്പ് കോമേഡിയനായ കുനാല്‍ കമ്ര ബുധനാഴ്ചയാണ് അര്‍ണബിനെ വിമാനത്തില്‍ വെച്ച് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ച് വെട്ടിലാക്കിയത്. കേന്ദ്ര സര്‍ക്കാരിനും സര്‍ക്കാരുമായി സൗഹൃദത്തിലുള്ള ചാനലുകള്‍ക്കുമെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്നയാള്‍ എന്ന രീതിയില്‍ കമ്ര നേരത്തെ പ്രസിദ്ധനാണ്. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും അര്‍ണബ് മറുപടി പറഞ്ഞില്ല. ഇതിന്റെ വീഡിയോ കമ്ര തന്നെയാണ് സോഷ്യല്‍ മീഡിയയിലും പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയായിരുന്നു.

വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറുകയും അസ്വസ്ഥത സൃഷ്ടിക്കുകയും മറ്റു യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുകയും ചെയ്ത വ്യക്തിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഹര്‍ദീപ് പുരി ട്വീറ്റ് ചെയ്തു. എല്ലാ എയര്‍ലൈന്‍ കമ്പനികളെയും ടാഗ് ചെയ്ത് കൊണ്ടായിരുന്നു പുരിയുടെ ട്വീറ്റ്. എന്നാല്‍, വിലക്കിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തി. നേരത്തെ ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂറിനെ പോലുള്ളവര്‍ വിമാനത്തില്‍ വെച്ച് അപമര്യാദയായി പെരുമാറിയിട്ടും ശിക്ഷയൊന്നും നല്‍കിയില്ലെന്ന് പലരും ചൂണ്ടിക്കാണിച്ചു. മാത്രമല്ല നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് തന്നോട് ആലോചിച്ചില്ലെന്ന് കാണിച്ച് ഇന്‍ഡിഗോ വിമാനത്തിന്റെ ക്യാപ്റ്റന്‍ തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിട്ടുണ്ട്.

English summary
Kunal Kamra sends legal notice to IndiGo demanding apology, revocation of 6 month ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X