കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പച്ചക്കൊടിയേക്കുറിച്ച് സൂക്ഷിച്ചു പറഞ്ഞാല്‍ മതി, ആദ്യം ചരിത്രമറിയണം, യോഗിക്ക് മറുപടി

Google Oneindia Malayalam News

Recommended Video

cmsvideo
പച്ചക്കൊടിയേക്കുറിച്ച് സൂക്ഷിച്ചു പറഞ്ഞാല്‍ മതി | Oneindia Malayalam

ലഖ്നൗ: വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ മുസ്ലിംലീഗുമായുള്ള ബന്ധത്തിന്‍റെ പേരില്‍ കോണ്‍ഗ്രസിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ ബിജെപി രൂക്ഷമാക്കുകയാണ്. മുസ്ലിം ലീഗ് ഒരു വൈറസാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നുമായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചത്.

<strong>ഇങ്ങനെ ഒരു ഉറപ്പ് നല്‍കാന്‍ ഒരു പെങ്ങളില്ലാതെ പോയി; രാഹുല്‍ നിങ്ങളൊരു മനുഷ്യനാണ്, വൈറലായി കുറിപ്പ്</strong>ഇങ്ങനെ ഒരു ഉറപ്പ് നല്‍കാന്‍ ഒരു പെങ്ങളില്ലാതെ പോയി; രാഹുല്‍ നിങ്ങളൊരു മനുഷ്യനാണ്, വൈറലായി കുറിപ്പ്

ലീഗിനെക്കുറിച്ചുള്ള യോഗി ആദിത്യനാഥിന്‍റെ ആരോപണം അറിവില്ലായ്മകൊണ്ടാണെന്നാണ് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ഇതൊക്കെ പറയുമ്പോള്‍ അവര്‍ പലരും മറക്കുകയാണെന്നും ലീഗിന്‍റെ പച്ചക്കൊടിയെക്കുറിച്ച് പറയുമ്പോള്‍ സൂക്ഷിച്ചു പറഞ്ഞാല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ക്കുന്നു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ..

മറുപടി നല്‍കുന്നത്

മറുപടി നല്‍കുന്നത്

യോഗി ആദിത്യനാഥിന്‍റെ വിമര്‍ശനത്തിന് വളരെ ശക്തമായ ഭാഷയില്‍ തന്നെയാണ് പികെ കുഞ്ഞാലിക്കുട്ടി മറുപടി നല്‍കുന്നത്. മുസ്ലിം ലീംഗിനെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നവര്‍ പോയകാല ചരിത്രം പലതും മറക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നോ ഇന്നലയോ അല്ല

ഇന്നോ ഇന്നലയോ അല്ല

ഇന്നോ ഇന്നലയോ കോണ്‍ഗ്രസിന്‍റെ സഖ്യ കക്ഷികള്‍ ആയവരല്ല ലീഗ്. വര്‍ഷങ്ങളായി യുഡിഎഫിന്‍റെയും യുപിഎയുടേയും ഭാഗമായി പ്രവര്‍ത്തിക്കുന്ന മതേതര പാര്‍ട്ടിയാണ് ഞങ്ങളുടേത്. ഐടി മേഖലകളിലടക്കമുള്ള കേരളത്തിന്‍റെ സാക്ഷരാതാ മുന്നേറ്റത്തില്‍ ലീഗിന് വ്യക്തമായ പങ്കുണ്ട്.

ഇതൊന്നും അറിയണമെന്നില്ല.

ഇതൊന്നും അറിയണമെന്നില്ല.

അത്തരത്തില്‍ കേരളത്തിന്‍റെ വിദ്യാഭ്യാസവും സാമൂഹികവുമായ മുന്നേറ്റത്തില്‍ പങ്കുവഹിച്ചൊരു പാര്‍ട്ടിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാനാവില്ല. ഉത്തര്‍പ്രദേശില്‍ ഇരിക്കുന്ന യോഗി ആദിത്യനാഥിന് ഇതൊന്നും അറിയണമെന്നില്ല.

ഇതും അങ്ങനെ തന്നെയാവും

ഇതും അങ്ങനെ തന്നെയാവും

ഇത്തരിത്തില്‍ വര്‍ഗ്ഗീയവും വിവാദവുമായ പരമാര്‍ശങ്ങള്‍ അദ്ദേഹം ഇടക്കിടക്ക് നടത്തുന്നത് പതിവാണ്. പറയുന്നതൊക്കെ അദ്ദേഹത്തെ തിരിഞ്ഞു കൊത്തുകയും ചെയ്യും. ഇതും അങ്ങനെ തന്നെയാവുമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെടുന്നു.

തമിഴ്നാട്ടില്‍ പച്ചക്കൊടി

തമിഴ്നാട്ടില്‍ പച്ചക്കൊടി

യുഡിഎഫില്‍ മാത്രമല്ല, ബിജെപി മുന്നണിയിലും പച്ചക്കൊടികള്‍ ഉണ്ട്. ഒരോരോ സംസ്ഥാനത്ത് സഖ്യമുണ്ടാക്കിയ പാര്‍ട്ടികള്‍ ഏതൊക്കെയാണെന്ന് ബിജെപി പരിശോധിക്കണം. തമിഴ്നാട്ടില്‍ എഐഎഡിഎംകെ മുന്നണിയില്‍ ഒരു പച്ചക്കൊടിയുണ്ട്.

ബിജെപി സഖ്യം ഉണ്ടാക്കി

ബിജെപി സഖ്യം ഉണ്ടാക്കി

പണ്ട് ലീഗില്‍ നിന്നും പോയവരാണ് അവര്‍. കേരളത്തില്‍ എല്‍ഡിഎഫിലും പച്ചക്കൊടിയുണ്ട്. കശ്മീരില്‍ പച്ചക്കൊടി പിഡിപിയുടേതാണ്. അവരോട് ബിജെപി സഖ്യം ഉണ്ടാക്കിയിട്ടുണ്ട്. അപ്പോള്‍ ഇത്തരം ബാലിശമായ കാര്യങ്ങള്‍ പറഞ്ഞ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാം എന്നു കരുതേണ്ട.

സൂക്ഷിച്ചു പറഞ്ഞാല്‍ മതി

സൂക്ഷിച്ചു പറഞ്ഞാല്‍ മതി

സോഷ്യല്‍ മീഡിയയിലൊക്കെ അവര്‍ പച്ചക്കൊടിയുടെ കാര്യത്തില്‍ വിമര്‍ശനം ഉന്നിയിക്കുന്നുണ്ട്. അതൊക്കെ സൂക്ഷിച്ചു പറഞ്ഞാല്‍ മതി. പ്രളയത്തില്‍ കേരളത്തെ സഹായിക്കേണ്ട ചുമതല കേന്ദ്രസര്‍ക്കാരിന് ഉണ്ടായിരുന്നു. എന്നാല്‍ നയാപൈസയുടെ സഹായം കേരളത്തിന് തന്നില്ല .

വലിയ ക്രൂരത

വലിയ ക്രൂരത

പൈസ തന്നില്ല എന്ന് മാത്രമല്ല കിട്ടാന്‍ സാധ്യതയുണ്ടായിരുന്ന സഹായമൊക്കെ മുടക്കുകയും ചെയ്തു. വലിയ ക്രൂരതയാണ് കേരളത്തോട് അവര്‍ കാണിച്ചത്. അതേ ജനങ്ങളോടാണ് അവര്‍ വീണ്ടും വോട്ട് ചോദിക്കുന്നത്. ഇതിനൊന്നും മറുപടി പറയാതെയാണ് അവര്‍ അനവാശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നു.

മുന്നേറ്റം

മുന്നേറ്റം

രാഹുല്‍ ഗാന്ധി ഇപ്പോല്‍ നടത്തുന്ന മുന്നേറ്റത്തെ തടുക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന് കരുതുന്നില്ല. ഇന്നലെ വയനാട്ടിലും നാഗ്പൂരിലുമായി രണ്ട് റാലികളിലാണ് രാഹുല്‍ ഗാന്ധി പങ്കെടുത്തത്. ജനപങ്കാളിത്തംകൊണ്ട് വന്‍ വിജയമായിരുന്നു രണ്ട് റാലികളും.

ലക്ഷക്കണക്കിന് വോട്ടിന്

ലക്ഷക്കണക്കിന് വോട്ടിന്

ലക്ഷക്കണക്കിന് വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും ജയിക്കാന്‍ പോവുന്നത്. ഇതൊക്കെ കാണുമ്പോള്‍ അവര്‍ക്ക് ഹാലിളകുന്നുണ്ട്. യുപിയില്‍ ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നിലാണ് യോഗി സംസാരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ലോക്സഭ തിരഞ്ഞെടുപ്പ്: കേരളത്തിലെ മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
kunjalikkutty replies to yogi on his virus statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X