കുഞ്ഞന്നം ഇനി ഇന്ത്യയുടെ മുത്തശ്ശി
തൃശ്ശൂര്‍ : ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന പ്രായം കൂടിയ സ്ത്രീയെന്ന ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് ഇനി കുഞ്ഞന്നത്തിന് സ്വന്തം. തൃശ്ശൂര്‍ കേച്ചേരി സ്വദേശിനിയായ ഈ മുത്തശ്ശിയുടെ പ്രായം 112 വയസ്സ്. ഇന്ത്യയിലെ അവിവാഹിതയായ ഏറ്റവും പ്രായമുളള സ്ത്രീയും ഇവര്‍തന്നെ.
ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് അധികൃതര്‍ ദില്ലിയില്‍ നിന്ന് നേരിട്ടെത്തിയാണ് മുത്തശ്ശിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ 2015 ലെ പതിപ്പില്‍ ഇതോടെ കുഞ്ഞന്നം സ്ഥാനം പിടിച്ചു. നേരത്തെ ലിംകയുടെ വെബ്സൈറ്റില്‍ കുഞ്ഞന്നത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. പ്രായം തളര്‍ത്താത്ത ആരോഗ്യത്തെക്കുറിച്ച് ചോദിച്ചാല്‍ മുത്തശ്ശി വാചാലയാകും. ഇഷ്ടം പോലെ നടക്കും. പിന്നെ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് കഴിക്കുന്നത്.

പാറന്നൂര്‍ വാഴപ്പിളളി അന്തോണിയുടെയും അച്ചുണ്ണിയുടെയും പതിനൊന്നു മക്കളില്‍ ഒമ്പതാമത്തെയാളാണ് കുഞ്ഞന്നം. മറ്റ് സഹോദരങ്ങളെല്ലാം നേരത്തെ മരിച്ചു. സഹോദരന്റെ മകന്റെയൊപ്പമാണ് മുത്തശ്ശിയുടെ ഇപ്പോഴത്തെ താമസം. ശരീരത്തില്‍ നീരുവന്നതിനെത്തുടര്ന്ന് ആശുപത്രിയിലായ കുഞ്ഞന്നത്തിനെ അവിടെയെത്തി നേരിട്ടുകണ്ടാണ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications