പാര്‍ലിമെന്റിലെ ഭക്ഷണ സൗജന്യം വേണ്ടെന്ന് എംപി
ഹിസാര്‍: പാര്‍ലിമെന്റ് ഭവനിലെ കാന്റീനില്‍ നല്‍കിവരുന്ന ഭക്ഷണ സൗജന്യം വേണ്ടെന്ന് ഹരിയാണയിലെ കുരുക്ഷേത്രയില്‍ നിന്നുള്ള എംപി രാജ്കുമാര്‍ സൈനി. ജീവനക്കാര്‍ ഉള്‍പ്പെടെ ഏതാണ്ട് 15,000 പേര്‍ക്ക് പാര്‍ലിമെന്റിലെ സൗജന്യ ഭക്ഷണം ലഭിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സൗജന്യം തനിക്ക് ആവശ്യമില്ല. തന്റെ ശമ്പളം വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം ആശ്യപ്പെട്ടിട്ടുണ്ട്.
പാവപ്പെട്ട ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി മുന്നോട്ടുവരുന്നത് അപൂര്‍വമാണെന്ന് എംപി പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ ആകട്ടെ തങ്ങള്‍ക്ക് ലഭിക്കാവുന്നത്രയും ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാണ് ശ്രമം. ഗ്രാമപ്രദേശങ്ങളിലെ ചില കമ്പനികളില്‍ ഇപ്പോഴും മാസം 5,000 രൂപയ്ക്ക് ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്നവരുണ്ട്.

തങ്ങള്‍ സര്‍ക്കാര്‍ ആനുകൂല്യം പരാമാവധി ഉപയോഗിക്കുമ്പോള്‍ ഇത്തരക്കാരെ ഓര്‍മിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തയ്യാറാകണം. ശമ്പള വര്‍ധന, സ്ഥാനമാറ്റം തുടങ്ങി എല്ലാസമയത്തും ജീവനക്കാര്‍ക്ക് ഓരോ ആവശ്യങ്ങളാണ്. എന്നാല്‍, പാവപ്പെട്ടവര്‍ക്ക് ഇതൊന്നും ലഭിക്കുന്നില്ലെന്ന് രാജ്കുമാര്‍ സൈനി പറഞ്ഞു.
സംസ്ഥാനത്ത് ജാട്ട് സമുദായക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനെതിയും അദ്ദേഹം പ്രതികരിച്ചു. ജാട്ട് സമുദായക്കാരില്‍ ഭൂരിഭാഗംപേരും നല്ലനിലയില്‍ ബിസിനസ് ചെയ്ത് ജീവിക്കുന്നവരാണ്. കൂടുതല്‍ മുഖ്യമന്ത്രി സ്ഥാനം ലഭിച്ചതും ജാട്ട് സമുദായക്കാര്‍ക്കാണ്. പിന്നോക്കക്കാര്‍ക്കുവേണ്ടിയാണ് തന്റെ പോരാട്ടമെന്നും എംപി വ്യക്തമാക്കി.












Click it and Unblock the Notifications