Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ ഗാനത്തിനിടെ എഴുന്നേറ്റില്ല; മാസമുറ കൊണ്ടെന്ന് അമീഷ പട്ടേല്‍

മുംബൈ: സിനിമാ തീയേറ്ററില്‍ ദേശീയ ഗാനത്തിനിടെ കസേരയില്‍ നിന്നും എഴുന്നേറ്റില്ലെന്ന കുഷാല്‍ ടാന്‍ഡന്റെ ആരോപണത്തിന് മറുപടിയുമായി ബോളിവുഡ് നടി അമീഷ പട്ടേല്‍ രംഗത്തെത്തി. ഗാനത്തിനിടെ എഴുന്നേല്‍ക്കാത്തത് ഗാനത്തോടുള്ള അനാദരവുകൊണ്ടല്ലെന്നും മാസമുറ ആയതുകൊണ്ടാണെന്നുമാണ് നടിയുടെ വിശദീകരണം.

ഗാനത്തിനിടെ എഴുന്നേറ്റിരുന്നെങ്കില്‍ തറയില്‍ രക്തം പടരുമായിരുന്നു. സിനിമ തുടങ്ങിക്കഴിഞ്ഞാല്‍ ബാത്‌റൂമില്‍ ചെന്ന് കൈകാര്യം ചെയ്യാമെന്നായിരുന്നു താന്‍ കരുതിയത്. എന്നാല്‍ മണ്ടന്‍ കുഷാല്‍ താന്‍ എഴുന്നേല്‍ക്കാത്തകാര്യം ഫേസ്ബുക്കിലൂടെ നാട്ടുകാരെ അറിയിക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും അമീഷ പട്ടേല്‍ പറഞ്ഞു.

ameesha-patel

എന്തുകൊണ്ട് എഴുന്നേറ്റില്ലെന്ന് കുഷാല്‍ തന്നോട് ചോദിച്ചിരുന്നെങ്കില്‍ അപ്പോള്‍ തന്നെ മറുപടി പറഞ്ഞേനെ. എന്നാല്‍, അതിനുപകരം തന്നെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പിടുകയായിരുന്നു ചെയ്തത്. നമ്മള്‍ സ്ത്രീകള്‍ കുഷാലിന്റെ കവിളത്തടിക്കണം. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഇയാള്‍ക്കു മനസിലാകുമോ എന്നും അമീഷ ചോദിക്കുന്നു.

എന്നാല്‍, കുഷാല്‍ താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. അമീഷ ഗാനത്തെ അപമാനിച്ചകാര്യത്തില്‍ നിന്നും രക്ഷനേടാനാണ് കഥമെനയുന്നതെന്ന് കുഷാല്‍ പറഞ്ഞു. മാസമുറയാണെന്ന് പറഞ്ഞ അമീഷ തീയേറ്ററില്‍ ഓടി നടക്കുന്നത് താന്‍ കണ്ടതാണെന്നും കുഷാല്‍ സമര്‍ഥിക്കുന്നു. അമ്മയും പെങ്ങളുമൊക്കെയുള്ള തന്നെ സ്ത്രീകളുടെ പ്രശ്‌നത്തെ കുറിച്ച പഠിപ്പിക്കേണ്ടെന്നും കുഷാല്‍ മറുപടി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+