ജയലളിതയുടെ മോചനം ഖുശ്ബുവിന് ഇഷ്ടമായില്ലന്നോ?
ചെന്നൈ:തമിഴകം മുഴുവന്‍ ജയലളിതയുടെ ശിക്ഷ റദ്ദാക്കിയത് ഉത്സവമാക്കിയപ്പോള്‍ ഒരാള്‍ക്ക് മാത്രം അത് അത്ര രസിച്ചില്ല. അതാര്‍ക്കാണെന്നല്ലെ? ജയലളിതയെ കുറ്റവിമുക്തയാക്കിയ കോടതി വിധിയില്‍ നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബുവിനാണ് അതൃപ്തി. കുറ്റബോധമില്ലാതെ കിടന്നുറങ്ങാന്‍ ജയലളിതക്ക് കഴിയുമോ എന്നാണ് ഖുശ്ബുവിന്റെ ചോദിക്കുന്നത്.

അക്വിറ്റഡ് എന്ന ഒറ്റവാക്കിലൂടെ ജയലളിതയുടെ കുറ്റങ്ങള്‍ ഇല്ലാതാവില്ലെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തു. ജയലളിതക്കായി തമിഴകത്തെമ്പാടും എഐഎഡിഎംകെ പ്രവര്‍ത്തകര്‍ നടത്തുന്ന പൂജാവിധികള്‍ക്കെതിരെയും ഖുശ്ബു പ്രതികരിച്ചിട്ടുണ്ട്.
1 word- "Acquitted" cnt tke away ur guilt..u mke mockery of judiciary system for 18 long yrs n den u walk free but cn u sleep without guilt?
— khushbusundar (@khushsundar) May 11, 2015 തെറ്റ് ചെയ്യാന്‍ ഇത് ജനങ്ങള്‍ക്ക് പ്രേരണ നല്‍കുമെന്നും ചെലവേറിയ പൂജകള്‍ നടത്തിയാല്‍ ദൈവം രക്ഷിക്കുമെന്ന വിശ്വസം ജനങ്ങളിലുണ്ടാകാനും ഖുശ്ബു പറഞ്ഞു.
ഡിഎംകെയില്‍ നിന്ന് പുറത്ത് പോയശേഷമാണ് ഖുശ്ബു കോണ്‍ഗ്രസില്‍ ചേരുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 27 നാണ് കര്‍ണ്ണാടക പ്രത്യേക കോടതി കേസില്‍ ജയലളിതയ്ക്ക് നാല് വര്‍ഷം തടവും നൂറ് കോടി രൂപ പിഴയും വിധിക്കുന്നത്












Click it and Unblock the Notifications