ആളില്ലാ ലെവല്‍ ക്രോസില്‍ ട്രെയിന്‍ സ്കൂള്‍ ബസില്‍ ഇടിച്ചു! 11 കുട്ടികള്‍ക്ക് ദാരുണാന്ത്യം
ദില്ലി: ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ സ്കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് വന്‍ അപകടം. അപകടത്തില്‍ 11 വിദ്യാര്‍ത്ഥികള്‍ മരിച്ചതായാണ് പ്രാഥമിക വിവരം. എട്ട് കുട്ടികളെ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗൊരഖ്പൂരില്‍ നിന്നും 50 കിമി അകലെ വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. ഡിവൈന്‍ പബ്ലിക് സ്കൂളിലെ വാഹനമാണ് അപകടത്തില്‍ പെട്ടത്.

സ്കൂള്‍ ബസ് രാവിലെയോടെ ലെവല്‍ക്രോസ് കടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. എട്ട് കുട്ടികളെ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.രാജ്യത്ത് സ്കൂള്‍ കുട്ടികളുടെ ജീവന്‍ പൊലിഞ്ഞ ഈ മാസത്തെ രണ്ടാമത്തെ അപകടമാണിത്. ഈ മാസം പത്തിന് ഹിമാചലില്‍ 100 അടി താഴ്ചയിലേക്ക് സ്കൂള്‍ മറിഞ്ഞ് 27 കുട്ടികള്‍ മരിച്ചിരുന്നു.
#SpotVisuals: 11 school students dead after the vehicle they were travelling in collided with a train at an unmanned crossing in Kushinagar. pic.twitter.com/k49UvEcEaT
— ANI UP (@ANINewsUP) 26 April 2018












Click it and Unblock the Notifications