കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ കുശ്വാഹയെ തഴയാന്‍ ബിജെപി..... ആര്‍എല്‍എസ്പിയുടെ സീറ്റുകള്‍ പാസ്വാന്!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ആര്‍എല്‍എസ്പിയെ പുറത്താക്കും. അതിനുള്ള നീക്കങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ് ബിജെപി. നിലവില്‍ ലോക്ജനശക്തി പാര്‍ട്ടിയും രാംവിലാസ് പാസ്വാനും ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരന്‍ ഉപേന്ദ്ര കുശ്വാഹയാണെന്ന് ബിജെപി വിശ്വസിക്കുന്നു. മറ്റൊന്ന് കുശ്വാഹയെ എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്ന് നിതീഷ് കുമാര്‍ തന്നെ ബിജെപിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

അടുത്തിടെ പ്രതിപക്ഷ നേതാക്കളെ അവരുടെ വസതിയില്‍ ചെന്ന് കണ്ട് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു കുശ്വാഹ. എന്നാല്‍ ആര്‍എല്‍എസ്പിയെ കൂടെ നിര്‍ത്തിയത് കൊണ്ട് വലിയ മെച്ചമുണ്ടാകില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. നിതീഷ് കുമാറിന് കൂടുതല്‍ സീറ്റുകള്‍ നല്‍കി കൊണ്ടുള്ള ഒരു സഖ്യത്തിന് തനിക്ക് താല്‍പര്യമില്ലെന്ന് ഉപേന്ദ്ര കുശ്വാഹ നേരത്തെ വ്യക്തമാക്കിയതാണ്.

കുശ്വാഹയെ തഴയും

കുശ്വാഹയെ തഴയും

കുശ്വാഹയെ എന്‍ഡിഎയില്‍ നിന്ന് പുറത്താക്കാനാണ് ബിജെപി ശ്രമം നടത്തുന്നത്. അതിന് മുമ്പേ താന്‍ എന്‍ഡിഎ വിടുമെന്ന സൂചന അദ്ദേഹം നല്‍കുന്നുണ്ട്. നിലവില്‍ രണ്ട് സീറ്റുകളാണ് ബിജെപി അവര്‍ക്ക് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തവണ മൂന്ന് സീറ്റുകള്‍ ആര്‍എല്‍എസ്പിക്ക് ബിജെപി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ പേരിലാണ് ആര്‍എല്‍എസ്പി തെറ്റിയത്. ഈ സീറ്റ് രാംവില്വാസ് പാസ്വാന്റെ പാര്‍ട്ടിക്ക് നല്‍കുമെന്നാണ് ബിജെപി സൂചിപ്പിക്കുന്നത്.

എന്തുകൊണ്ട് ഒഴിവാക്കുന്നു

എന്തുകൊണ്ട് ഒഴിവാക്കുന്നു

ആര്‍ജെഡിയുമായും തേജസ്വി യാദവുമായും നല്ല ബന്ധമാണ് കുശ്വാഹയ്ക്കുള്ളത്. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. എന്നാല്‍ നിതീഷിനെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ് കുശ്വാഹ തേജസ്വിയുമായി അടുത്തത്. നിതീഷ് മുമ്പ് ആര്‍ജെഡിയെ വഞ്ചിച്ചാണ് എന്‍ഡിഎയില്‍ ചേര്‍ന്നതെന്നാണ് തേജസ്വിയുടെ വാദം. താന്‍ നിതീഷിനാല്‍ വഞ്ചിക്കപ്പെട്ടു എന്നാണ് കുശ്വാഹയും പറഞ്ഞിരുന്നത്. ഇതാണ് ഇരുവരെയും തമ്മിലുള്ള അടുപ്പിച്ചത്. ആര്‍എല്‍എസ്പിക്ക് മൂന്ന് സീറ്റുകള്‍ നല്‍കാന്‍ ആര്‍ജെഡിക്കും സമ്മതമാണ്.

പാസ്വാന്റെ പിണക്കം മാറുമോ

പാസ്വാന്റെ പിണക്കം മാറുമോ

തന്റെ പാര്‍ട്ടി കഴിഞ്ഞ തവണ എത്ര സീറ്റില്‍ മത്സരിച്ചോ അത്രയും സീറ്റുകള്‍ നല്‍കണമെന്നായിരുന്നു പാസ്വാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ ഏഴ് സീറ്റില്‍ മത്സരിച്ചിരുന്ന എല്‍ജെപിക്ക് ഇത്തവണ ആറ് സീറ്റേ ഉണ്ടാവൂ എന്നായിരുന്നു ബിജെപി സൂചിപ്പിച്ചിരുന്നത്. ഇത് പാസ്വാനെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ ഈ പ്രശ്‌നം ഉണ്ടാക്കിയത് കുശ്വാഹയാണെന്ന് അമിത് ഷാ കരുതുന്നു. അതേസമയം പാസ്വാന്റെ പാര്‍ട്ടിക്ക് ആര്‍എല്‍എസ്പിയുടെ രണ്ട് സീറ്റുകള്‍ കൂടി നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

ശരത് യാദവുമായി ചര്‍ച്ച

ശരത് യാദവുമായി ചര്‍ച്ച

കുശ്വാഹ കഴിഞ്ഞ ദിവസം ശരത് യാദവുമായി ചര്‍ച്ച നടത്തിയത് അമിത് ഷായെ ചൊടിപ്പിച്ചിരുന്നു. നിതീഷിന്റെ എതിരാളി കൂടിയായ ശരത് യാദവിനെ നേരിട്ട് കണ്ടത് ശരിയായില്ലെന്നാണ് ഷായുടെ വാദം. ഇതിലുള്ള അതൃപ്തി നിതീഷ് ബിജെപിയെ അറിയിച്ചിട്ടുണ്ട്. ഈ കൂടിക്കാഴ്ച്ചയാണ് തീരുമാനങ്ങള്‍ വേഗത്തിലാക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. അതേസമയം നിതീഷിനെ വിശ്വസിച്ച് മറ്റുള്ള സഖ്യകക്ഷികളെ പിണക്കേണ്ടെന്ന് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

കുശ്വാഹയുമായി ചര്‍ച്ച

കുശ്വാഹയുമായി ചര്‍ച്ച

ഉപേന്ദ്ര കുശ്വാഹയുമായി അവസാന വട്ട ചര്‍ച്ചകള്‍ അമിത് ഷാ നടത്തുമെന്നാണ് സൂചന. എന്‍ഡിഎയില്‍ അവരെ നിലനിര്‍ത്തണമെന്ന് സംസ്ഥാന ഘടകത്തിനുണ്ട്. കാരണം നിതീഷ് കഴിഞ്ഞ തവണ തകര്‍ന്നടിഞ്ഞപ്പോള്‍ കരുത്ത് കാണിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. ജാട്ട് വോട്ടുകള്‍ അദ്ദേഹത്തിനൊപ്പം ഇപ്പോഴുമുണ്ട്. ദളിത് വോട്ടുകളേക്കാള്‍ നിര്‍ണായകമാണ് ജാട്ട് വോട്ടുകള്‍. കാരണം അത് ആര്‍ജെഡിയുടെ വോട്ട് ബാങ്കാണ്. അത് ചോര്‍ത്തിയാല്‍ വിജയസാധ്യത വര്‍ധിക്കും. അതേസമയം എന്‍ഡിഎ ഇത്രയൊക്കെ ആണെങ്കിലും ജയിക്കുമെന്ന് ഉറപ്പില്ല. കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം ഇവിടെ ശക്തമാണ്.

ശബരിമല വിധിയില്‍ സാവകാശം തേടുമെന്ന് പിണറായി..... ദേവസ്വം ബോര്‍ഡ് ഹര്‍ജി നല്‍കിയേക്കും?ശബരിമല വിധിയില്‍ സാവകാശം തേടുമെന്ന് പിണറായി..... ദേവസ്വം ബോര്‍ഡ് ഹര്‍ജി നല്‍കിയേക്കും?

മധ്യപ്രദേശില്‍ ബിജെപി വീഴും..... കോണ്‍ഗ്രസിന്റെ ആംഗര്‍ ഇന്‍ഡക്സ് സൂചന ഇങ്ങനെ......മധ്യപ്രദേശില്‍ ബിജെപി വീഴും..... കോണ്‍ഗ്രസിന്റെ ആംഗര്‍ ഇന്‍ഡക്സ് സൂചന ഇങ്ങനെ......

English summary
kushwaha may quit nda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X