കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇഷ്​ടമില്ലാത്ത വാർത്തകളോട് അസ്വസ്​ഥത കാണിക്കുന്നത്​ സ്വേച്​ഛാധിപത്യ ഭരണകൂടങ്ങളുടെ സവിശേഷത'

  • By Desk
Google Oneindia Malayalam News

കൊച്ചി; ലോക്ക് ഡൗണിനിടെ ഭക്ഷണം കിട്ടാതെ വലഞ്ഞ് പൈപ്പ് വെള്ളം കുടിക്കുന്നയാളുടെ ചിത്രം പത്രത്തില്‍ പ്രസിദ്ധീകരിച്ചതിന് ഫോട്ടോഗ്രാഫര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ.മാധ്യമം ദിനപത്രം കോഴിക്കോട് ബ്യൂറോയിലെ ഫോട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളിക്കെതിരെയാണ് മുക്കം നഗരസഭ ചെയര്‍മാന്റെ പരാതിയില്‍ മുക്കം പൊലീസ് കേസെടുത്തത്.

ഇഷ്​ടമില്ലാത്ത വാർത്തകളോടും പ്രതികരണങ്ങളോടും ഇങ്ങനെ അസ്വസ്​ഥത കാണിക്കുന്നത്​ സ്വേച്​ഛാധിപത്യ ഭരണകൂടങ്ങളുടെ സവിശേഷതയാണെന്ന് കെയുഡബ്ല്യുജെ പ്രസിഡന്റ് കെപി റെജി പറഞ്ഞു. കേരളത്തിൽ ഇത്തരം ഫാഷിസ്​റ്റ്​ സമീപനങ്ങൾ തലപൊക്കി തുടങ്ങുന്നു, എന്നല്ല തലയുയർത്തി നിൽക്കുന്നു എന്നു പറയാൻ പ്രേരിപ്പിക്കുന്നതാണ്​ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ഇത്തരം നീക്കങ്ങളെന്നും റെഡി കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

media-27-149

മഹാമാരിയായ കോവിഡിനെതിരെ ഫലപ്രദമായ പ്രതിരോധം തീർക്കുന്നതിന്​ ആരോഗ്യ അടിയന്തരാവസ്​ഥ ഏർപ്പെടുത്തിയതായി വാർത്തയുണ്ടായിരുന്നു. പക്ഷേ, അടിയന്തരാവസ്​ഥയും മാധ്യമ സെൻസറിങ്ങും രാജ്യത്തു നിലവിൽ വന്നതായി സൂചനകളൊന്നുമില്ലായിരുന്നു. കോവിഡ്​ സംബന്ധിയായി സർക്കാറിനു പറയാനുള്ളതു മാത്രം പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾക്കു നിർദേശം നൽകണമെന്ന കേന്ദ്ര സർക്കാറി​െൻറ ആവശ്യം പര​േമാന്നത കോടതി നിരാകരിച്ചിട്ടും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.

എതിരായി വരുന്ന വാർത്തകളോട്​ എന്നും അസഹിഷ്​ണുത പുലർത്തുന്നവരാണ്​ അധികാരി വർഗം. ഇന്ന്​ മാധ്യമ സ്വാതന്ത്ര്യത്തിനായി ഘോരഘോരം പ്രസംഗിക്കുന്നവർ പോലും നാളെ അധികാരത്തിൽ വരികയും എതിരായി വാർത്ത കണ്ടാൽ അവരെ ഭർത്സിക്കുകയും ചെയ്യുന്നതി​െൻറ എണ്ണമറ്റ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുമാകും. മാധ്യമപ്രവർത്തക​​​​രെ മാനനഷ്​ട കേസിൽ കുരുക്കി വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളും ഒരുപാടുണ്ടായിട്ടുണ്ട്​. പക്ഷേ,കോവിഡ്​ കാലം തീർത്തും വ്യത്യസ്​തമാണ്​. ജനങ്ങളുടെ ഇടയിൽ ഭീതി പരത്തി ലഹളയുണ്ടാക്കാൻ ശ്രമം, രാജ്യദ്രോഹം തുടങ്ങിയ മിതമായ വകുപ്പുകൾ മാത്രമേ ഇപ്പോൾ എതിർ വാർത്തകൾക്കു മേൽ ചുമത്താൻ ​ശ്രമിക്കുന്നുള്ളൂ.

ലോക്​ഡൗണിൽ യഥാസമയം ഭക്ഷണം ലഭിക്കാതെ പൈപ്പ്​ വെള്ളം കുടിക്കുന്നയാളുടെ ചിത്രം പത്രത്തിൽ പ്രസിദ്ധീകരിച്ചതിന്​ ഫോ​േട്ടാഗ്രാഫർക്കെതിരെ കേസെടുത്തതാണ്​ ഒടുവിലത്തെ സംഭവം. മാധ്യമം ദിനപത്രം കോഴിക്കോട്​ ബ്യൂറോയിലെ ഫോ​േട്ടാഗ്രാഫർ ബൈജു കൊടുവള്ളിക്കെതിരെയാണ്​ മുക്കം നഗരസഭ ചെയർമാ​െൻറ പരാതിയിൽ മുക്കം ​പൊലീസ്​ കേസെടുത്തത്​. വർഷങ്ങളായി മുക്കം ബസ്​ സ്​റ്റാൻഡിൽ അന്തിയുറങ്ങുന്ന പുതുപ്പാടി സ്വദേശി കുമാര​െൻറ ചിത്രമാണ്​ പത്രത്തിൽ വന്നത്​.

കൊറോണയുടെ പശ്​ചാത്തലത്തിൽ ജനങ്ങളുടെ ഇടയിൽ ഭീതി പരത്തി ലഹളയുണ്ടാക്കണമെന്നും മുനിസിപ്പാലിറ്റി അധികൃതരെ അപകീർത്തിപ്പെടുത്തണമെന്നുമുള്ള ഉദ്ദേശത്തോടെ ഫോ​േട്ടാ എടുത്തു പ്രസിദ്ധീകരിച്ചു എന്നാണു ബൈജുവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഒരു തദ്ദേശ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തി ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന ഈ പത്ര ധർമം മിതമായ ഭാഷയിൽ പറഞ്ഞാൽ ശവം തീനിത്തരമാണെന്നാണ്​ നഗരസഭ ചെയർമാൻ വി.കുഞ്ഞൻ മാസ്​റ്ററുടെ പ്രതികരണം.

ചിത്രത്തെകുറിച്ചു ബൈജു കൊടുവള്ളി നൽകുന്ന വിശദീകരണം കാര്യങ്ങൾ വ്യക്​തമാക്കുന്നുണ്ട്​.''മാധ്യമം ദിനപത്രത്തി​െൻറ പ്രാദേശിക പേജിൽ പ്രസിദ്ധീകരിച്ച മുക്കത്തുനിന്ന് ഞാൻ എടുത്ത വാർത്താ ചിത്രം തികച്ചും തെറ്റായ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നു എന്ന് അറിയുന്നത് ഖേദകരമാണ്. മുക്കവുമായി ഏറെക്കാലം ബന്ധപ്പെട്ട് ജീവിക്കുന്ന സമീപ പ്രദേശത്തുകാരൻ കൂടിയായ എനിക്ക് മുക്കത്തി​െൻറ മാനുഷിക മുഖത്തെപ്പറ്റി ഏറെ അഭിമാനമാണ് ഉള്ളതെന്ന് ആദ്യമേ പറയട്ടെ.

Lock down പശ്ചാത്തലത്തിൽ ദൈനംദിന ജീവിത ക്രമത്തിൽ വന്ന വ്യത്യാസങ്ങൾ ഓരോ മാധ്യമങ്ങൾക്കും വാർത്താ പ്രാധാന്യം ഉള്ളവയാണ്. വീടുകൾക്ക് പുറത്ത് അതിജീവനങൾ തേടുന്നവരുടെ നിരവധി ചിത്രങ്ങൾ ഞാൻ തന്നെ പല തവണ പ്രസിദ്ധീകരണത്തിന് നൽകിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരുടെ സേവനവും തെരുവു നായ്​ക്കളെ ഊട്ടുന്നതും ഫയർഫോഴ്​സ, പോലീസ് എന്നിവരുടെയും സന്നദ്ധ സേവകരുടെയും സേവനവും ഭക്ഷണ വിതരണവുമെല്ലാം അവയിൽ ചിലത് മാത്രം.

മുക്കത്ത് നിന്ന് കുമാരേട്ട​െൻറ ചിത്രം പകർത്തിയത് അദ്ദേഹം പട്ടിണി കിടക്കുന്നു എന്ന അർത്ഥത്തിൽ അല്ല എന്നത് ആ Photo caption വായിക്കുന്ന ആർക്കും വ്യക്തമായി മനസ്സിലാക്കാം. *"സമയത്തിന് ഭക്ഷണം കിട്ടാതായതോടെ" എന്ന വാചകം ദൈനം ദിന ജീവിത ക്രമത്തിൽ വന്ന മാറ്റം തെരുവിൽ കഴിയുന്നവരെ എങ്ങനെ ബാധിക്കുന്നു എന്നതി​െൻറ സാക്ഷ്യമാണ്.* കടകളിൽ നിന്ന് ഇട നേരങ്ങളിൽ ചായ കുടിക്കുന്നതും ആളുകൾ വാങ്ങി കൊടുക്കുന്ന ഭക്ഷ്യ പദാർഥങ്ങളും Lock down സാഹചര്യത്തിൽ ലഭിക്കാതെ വരുന്നത് ഇത്തരക്കാരെ വിഷമത്തിലാക്കുമെന്നത് സത്യമാണല്ലോ?

വാർത്തയുടെ യാഥാർത്ഥ്യ ബോധത്തെ എങ്ങിനെ വേണമെങ്കിലും വളച്ചൊടിക്കാം. എന്നാൽ അതി​െൻറ ഉദ്ദേശ ശുദ്ധിയെ മന:പൂർവ്വം വികലമാക്കുന്നതിനു പിന്നിലെ താത്പര്യങ്ങൾ ഖേദകരം തന്നെ. മുക്കത്തുനിന്ന് വിളിച്ചവരോടെല്ലാം കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മാനവ സൗഹൃദ ഗ്രാമമായ മുക്കത്തി​െൻറ യശസ്സിനെ വികലമാക്കാൻ ശ്രമിക്കുന്നതിനോട് കടുത്ത വിയോജിപ്പുമുണ്ട്.

കുമാരേട്ടനുമായുള്ള സംഭാഷണത്തിൽ മുനിസിപ്പാലിറ്റിയും സന്നദ്ധ സംഘടനകളും നൽകുന്ന സ്നേഹ പരിചരണങ്ങൾ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം വിജനമായ അങ്ങാടിയും പൂട്ടിക്കിടക്കുന്ന കടകളും മൂലമുണ്ടാകുന്ന ഇത്തരക്കാരുടെ പ്രയാസങ്ങൾ കൃത്യമായി തന്നെ അദ്ദേഹം പങ്ക് വെക്കുന്നുണ്ട്. കൂടാതെ വീട് വിട്ടിറങ്ങി വർഷങ്ങളോളമായി റോഡരികിൽ ജീവിക്കുന്നതി​െൻറ ദുഖവും. അതു മാത്രമാണ് ആ വാർത്തയുടെ Thread എന്നത് വാർത്താ മൂല്യത്തി​െൻറ കണ്ണ് കൊണ്ട് വായിച്ചാൽ വ്യക്തവുമാണ്.

അനാവശ്യ വിവാദങ്ങളിലേക്ക് വഴി തിരിച്ച് വിടുന്നവരുടെ താത്പര്യങൾക്ക് മറുപടി പറഞ്ഞത് കൊണ്ട് പ്രയോജനമില്ല എന്നതും കൂട്ടി വായിക്കുമല്ലോ...!! *വികലമായ രീതിയിൽ വാർത്തയെ വളച്ചൊടിച്ച് ദുഷ് പ്രചരണം നടത്തിയത് വഴി തെറ്റിദ്ധാരണ പരമായാണെങ്കിലും പ്രയാസം നേരിടേണ്ടി വന്നവരുണ്ടെങ്കിൽ അവർ സദയം ക്ഷമിക്കണമെന്നും യാഥാർത്ഥ്യം ഉൾകൊള്ളണമെന്നും താഴ്​മയോടെ ഉണർത്തട്ടെ.*

വസ്​തുത ഇതായിരിക്കെയാണ്​ ലഹളയുണ്ടാക്കാൻ ജനങ്ങളെ ഇളക്കി വിടുന്നു തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തി ഫോ​േട്ടാഗ്രാഫറെ പീഡിപ്പിക്കാൻ സംസ്​ഥാനം ഭരിക്കുന്ന രാഷ്​ട്രീയകക്ഷിയുടെ നേതാവായ നഗരസഭ ചെയർമാൻ തുനിഞ്ഞിറങ്ങിയത്​. പ്രതിഷേധങ്ങൾക്കും സമ്മർദങ്ങൾക്കുമൊടുവിൽ കേസ്​ പിൻവലിക്കാൻ ചില നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും സംഭവത്തി​െൻറ ഗൗരവം തെല്ലും ചോർന്നുപോവുന്നില്ല. അപ്രഖ്യാപിത അടിയന്തരാവസ്​ഥക്കു തുല്യമായ സെൻസറിങ്ങിനാണ്​ സംസ്​ഥാനത്തി​െൻറ പല ഭാഗങ്ങളിലും ശ്രമം നടക്കുന്നത്​. കളമശ്ശേരി മെഡിക്കൽ കോളജിൽ കോവിഡ്​ നിരീക്ഷണത്തിലിരുന്നയാൾ രക്ഷപ്പെട്ടു എന്ന വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ നിർബന്ധിച്ചു മാധ്യമപ്രവർത്തകരെ പൊലീസ്​ സ്​റ്റേഷനിൽ വിളിച്ചുവരുത്തി മണിക്കൂറുകൾ ചോദ്യംചെയ്യുകയും മൊബൈൽ ഫോൺ പിടിച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്​തതു രണ്ടാഴ്​ച മുമ്പാണ്​. പായിപ്പാട്​ അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തി​െൻറ പേരിലും ഉറവിടം വെളിപ്പെടുത്താനും മാധ്യമപ്രവർത്തകരെ കുടുക്കാനും ശ്രമമുണ്ടായിരുന്നു.

ദുരിത ജീവിതങ്ങളുടെ യാതന പകർത്താൻ ആരുടെയും സമ്മതമോ ലൈസൻസോ വാങ്ങേണ്ടതില്ല. അങ്ങനെയെങ്കിൽ മാധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നതാവും ഉചിതം.

ഇഷ്​ടമില്ലാത്ത വാർത്തകളോടും പ്രതികരണങ്ങളോടും ഇങ്ങനെ അസ്വസ്​ഥത കാണിക്കുന്നത്​ സ്വേച്​ഛാധിപത്യ ഭരണകൂടങ്ങളുടെ സവിശേഷതയാണ്​. കേരളത്തിൽ ഇത്തരം ഫാഷിസ്​റ്റ്​ സമീപനങ്ങൾ തലപൊക്കി തുടങ്ങുന്നു, എന്നല്ല തലയുയർത്തി നിൽക്കുന്നു എന്നു പറയാൻ പ്രേരിപ്പിക്കുന്നതാണ്​ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ഇത്തരം നീക്കങ്ങൾ. ഭരണകൂടത്തിന്​ ഇഷ്​ടമുള്ളതു മാത്രം പറയാൻ മാധ്യമങ്ങളുടെ ആവശ്യമില്ല. ഗസറ്റും സർക്കാർ പ്രസിദ്ധീകരണങ്ങളും മാത്രം മതി. പക്ഷേ, അവിടെ ജനാധിപത്യം ഉണ്ടാവില്ല. പൗരസ്വാതന്ത്ര്യത്തിനു വിലയുമുണ്ടാവില്ല. ഒരു കാരണവശാലും ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയാത്തതാണു മുക്കം പൊലീസി​െൻറ നടപടി. ഭരണനേതൃത്വത്തി​െൻറ അനുമതിയില്ലാതെ പൊലീസ്​ ഇങ്ങനെ ചെയ്യുമെന്നു കരുതുക വയ്യ. പട്ടാള ഭരണമൊന്നുമല്ലല്ലോ ഇൗ രാജ്യത്തു നിലനിൽക്കുന്നത്​.

പത്രസ്വാതന്ത്ര്യത്തി​െൻറ കടയ്​ക്കൽ കത്തിവെക്കുന്ന ഇൗ ഫാഷിസ്​റ്റ്​ നീക്കത്തിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒറ്റ​െക്കട്ടായി അണിനിരക്കണം. താനാണു സർവാധിപതി എന്നു ഹുങ്ക്​ കാട്ടി മാധ്യമങ്ങളെപ്പോലും കേസിൽ കുടുക്കി പീഡിപ്പിക്കാൻ ശ്രമിക്കു​ന്ന അധികാരികളെ നിലയ്​ക്കു നിർത്താൻ അവരുടെ രാഷ്​ട്രീയ പാർട്ടികൾ ഒൗചിത്യം കാണിക്കണം. പ്രാദേശിക നേതാക്കൾക്കു തലപ്പത്തുള്ളവർ സദ്​ബുദ്ധി ഉപദേശിച്ചുകൊടുക്കണം. രണ്ടു കൂട്ടർക്കും ജനം വഴി കാണിച്ചുകൊടുക്കുന്നതിനു കാത്തുനിൽക്കാത്തതാവും ഉചിതം.

English summary
KUWJ against case against photographer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X