കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദിഖ് കാപ്പന് ജാമ്യം തേടി കെയുഡബ്ല്യുജെ സുപ്രീംകോടതിയില്‍; മാതാവിന്റെ ആരോഗ്യനില വഷളായി

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശ് ജയിലിലുള്ള മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയില്‍. സിദ്ദിഖ് കാപ്പന്റെ മാതാവിന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 90 വയസുള്ള മാതാവ് കദീജ കുട്ടിയുടെ ആരോഗ്യനില ഓരോ ദിവസവും വഷളായി വരികയാണ്. സിദ്ദിഖ് ജയിലാലാണെന്ന കാര്യം കുടുബാംഗങ്ങള്‍ മാതാവിനെ അറിയിച്ചിട്ടില്ല. ബോധം വീണ്ടെടുക്കുന്ന വേളയില്‍ മാതാവ് സിദ്ദിഖിനെ അന്വേഷിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

s

മാതാവുമായി വീഡിയോ കോണ്‍ഫറന്‍സിന് സുപ്രീംകോടതി കഴിഞ്ഞാഴ്ച അനുമതി നല്‍കിയിരുന്നു. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സിന് സാധിക്കാത്ത അവസ്ഥയിലാണ് മാതാവ്. മകനെ കാണുക എന്ന മാതാവിന്റെ അവസാന ആഗ്രഹം സാധ്യമാക്കണമെന്നും സിദ്ദിഖിന് ഇടക്കാല ജാമ്യം നല്‍കണമെന്നും കെയുഡബ്ല്യുജെ സുപ്രീംകോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കല്‍പ്പറ്റ മുസ്ലിം ലീഗിനില്ല; കോണ്‍ഗ്രസ് തന്നെ എന്ന് മുല്ലപ്പള്ളി, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റെഡി, 100 സീറ്റ്കല്‍പ്പറ്റ മുസ്ലിം ലീഗിനില്ല; കോണ്‍ഗ്രസ് തന്നെ എന്ന് മുല്ലപ്പള്ളി, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റെഡി, 100 സീറ്റ്

ഇക്കഴിഞ്ഞ 22ന് കേസ് പരഗിണിച്ച വേളയിലാണ് സുപ്രീംകോടതി സിദ്ദിഖ് കാപ്പന് മാതാവുമായി വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഒരുക്കാന്‍ നിര്‍ദേശം നല്‍കിയത്. കേരള പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്. നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധന ഉള്‍പ്പെടെ ഏത് ശാസ്ത്രീയ പരിശോധനകള്‍ക്കും വിധേയനാകാന്‍ തയ്യാറാണെന്ന് സിദ്ദിഖ് കാപ്പന്‍ കോടതിയെ അറിയിച്ചിരുന്നു. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ആരോപിക്കുന്ന പോലെ കേരള പത്ര പ്രവര്‍ത്തക യൂണിയനെതിരെ വിജിലന്‍സ് കേസില്ലെന്ന് യൂണിയന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുപിയിലെ ഹത്രാസിലേക്ക് ദളിത് യുവതി പീഡനത്തിന് ഇരയായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖ് കാപ്പനെ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മഥുര റെയില്‍വെ സ്റ്റേഷനില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. യുപില്‍ കലാപമുണ്ടാക്കാനാണ് എത്തിയത് എന്നായിരുന്നു പോലീസ് വാദം.

English summary
KUWJ submit bail plea in Supreme Court for Malayali Journalist Siddiq Kappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X