കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവി കാമത്ത്, സ്വപന്‍ദാസ് ഗുപ്ത; പ്രമുഖരെ അണിനിരത്തി മന്ത്രസഭ അഴിച്ചുപണിക്കൊരുങ്ങി നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി മന്ത്രിസഭയില്‍ നടക്കാനിരിക്കുന്ന പുനഃസംഘടനയില്‍ രാഷ്ട്രീയ രംഗത്തിന് പുറത്ത് നിന്നുള്ള പ്രമുഖര്‍ എത്തിയേക്കുമെന്ന് സൂചന. നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അമിതാഭ് കാന്ത്, ബ്രിക്സ് ബാങ്ക് ചെയർമാൻ എംവി കാമത്ത്, രാജ്യസഭാ എംപി സ്വപൻ ദാസ് ഗുപ്ത എന്നിവര്‍ മന്ത്രിസഭയില്‍ ഇടം പിടിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് മന്ത്രിസഭാ പുനഃസംഘടന ഉണ്ടാവുമെന്നാണ് കരുതുന്നത്.

സിഎഎ നടപ്പിലാക്കുന്നത് ഒരു സംസ്ഥാനത്തിനും നിരസിക്കാൻ കഴിയില്ലെന്ന് കപിൽ സിബൽ, ഭരണഘടനാവിരുദ്ധമെന്ന്സിഎഎ നടപ്പിലാക്കുന്നത് ഒരു സംസ്ഥാനത്തിനും നിരസിക്കാൻ കഴിയില്ലെന്ന് കപിൽ സിബൽ, ഭരണഘടനാവിരുദ്ധമെന്ന്

കഴിഞ്ഞ മന്തിസഭയില്‍ അംഗമായിരുന്ന സുരേഷ് പ്രഭുവിനെ വീണ്ടും മന്ത്രിസഭയില്‍ അംഗമായേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. എസിഐസിഐ ബാങ്കിന്റെ നോൺ എക്സിക്യൂട്ടീവ് ചെയർമാനും ഇൻഫോസിസ് ചെയർമാനുമായിരുന്നു എംവി കാമത്ത്. ധനകാര്യ സഹമന്ത്രി സ്ഥാനത്തേക്കാണു കാമത്തിനെ പരിഗണിക്കുന്നതെന്നാണ് സൂചന.

narendra-modi1

പൗരത്വ രജിസ്ട്രേഷന്‍ ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ ഉടക്കി നില്‍ക്കുന്ന നിതീഷ് കുമാറിന്‍റെ ജെഡിയുവിനേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നേരത്തെ തീരുമാനമായിരുന്നു. മുതിര്‍ന്ന നേതാക്കളായ രാജീവ് രഞ്ജന്‍ സിങ്ങും രാം ചന്ദ്ര പ്രസാദ് സിങ്ങും ജെഡിയുവില്‍ നിന്ന് കേന്ദ്രമന്ത്രി പദവികള്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

രണ്ടാം നരേന്ദ്രമോദി സർക്കാരിൽ ഒരു ക്യാബിനറ്റ് മന്ത്രിയുൾപ്പെടെ മൂന്ന് മന്ത്രിപദവികളായിരുന്നു ജെഡിയു നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം മാത്രം നൽകാമെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. ഇതോടെ കേന്ദ്രമന്ത്രി സഭയിൽ മന്ത്രിസ്ഥാനം വേണ്ടെന്ന് ജെഡിയു നേതൃത്വം ബിജെപിയെ അറിയിക്കുകയായിരുന്നു.

'അമ്മക്ക്' നല്‍കിയ വാക്ക് പാലിച്ച് ഷെയ്ന്‍ നിഗം; ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കി'അമ്മക്ക്' നല്‍കിയ വാക്ക് പാലിച്ച് ഷെയ്ന്‍ നിഗം; ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കി

എന്നാല്‍ അടുത്ത വര്‍ഷം ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജെഡിയു-ബിജെപി ബന്ധത്തിലെ ഭിന്നതകള്‍ പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ജെഡിയുവിന് രണ്ട് മന്ത്രിപദവികള്‍ നല്‍കാന്‍ ബിജെപി നേതൃത്വം തീരുമാനിക്കുകയായിരുന്നെന്നാണ് സൂചന.

English summary
K V Kamath, Swapan Dasgupta may be inducted into govt in Cabinet reshuffle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X