കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാർ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ദീപാവലി ദിനത്തിൽ കർണാടകയിൽ എത്തും, കനത്ത ജാഗ്രത

Google Oneindia Malayalam News

ബെംഗളൂരു: ക്യാർ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിയായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രത്നഗിരിക്ക് 190 കിലോമീറ്റർ പടിഞ‍ാറ് മാറിയും മുംബൈയിൽ നിന്ന് 330 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറിയുമായിരുന്നു വെള്ളിയാാഴ്ച വൈകിട്ട് ചുഴലിക്കാററിന്റെ സ്ഥാനം.

പോലീസിനെ ഇട്ട് വട്ടംകറക്കി ജോളി, ധന്വന്തരം ഗുളിക വെച്ച് തന്ത്രം! തെളിവെടുക്കാനെത്തി വെട്ടിലായിപോലീസിനെ ഇട്ട് വട്ടംകറക്കി ജോളി, ധന്വന്തരം ഗുളിക വെച്ച് തന്ത്രം! തെളിവെടുക്കാനെത്തി വെട്ടിലായി

ദീപാവലി ദിനം കർണാടകയിൽ ക്യാർ ചുഴലിക്കാറ്റ് ആഞ്ഞടിച്ചേക്കും. 2 ദിവസത്തേയ്ക്ക് സംസ്ഥാനത്തിന്റെ തീര പ്രദേശത്തും ദക്ഷിണ മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ക്യാർ ചുഴലിക്കാറ്റിന്റെ പരമാവധി വേഗം 160 കിലോമീറ്റർ വരെ ആകുമെന്നാണ് മുന്നറിയിപ്പ്.

kyar

അടുത്ത 5 ദിവസത്തിനുള്ളിൽ ചുഴലിക്കാറ്റ് ഒമാൻ തീരത്തേയ്ക്ക് നീങ്ങുമെന്നാണ് റിപ്പോർട്ട്. കൊങ്കൺ മേഖലയിലെ സിന്ധുദുർഗ്, രത്നഗിരി ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗോവയിൽ ശക്തമായ മഴ തുടരുകയാണ്. മത്സ്യത്തൊഴിലാളികളും വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. ക്യാർ ചുഴലിക്കാറ്റിനെ തുടർന്ന് പടിഞ്ഞാറൻ തീരത്ത് മുന്നൊരുങ്ങൾക്ക് ശക്തമാക്കിയിട്ടുണ്ടെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. കടലിൽ കുടുങ്ങിയ ബോട്ടകളെ തീരത്തേയ്ക്ക് എത്തിക്കാനുളള ശ്രമങ്ങളും സജീവമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

English summary
Kyar cyclone may hit Karnataka on sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X