• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുല്‍ക്കര്‍ണിക്കു നേരെയുണ്ടായ ആക്രമണത്തില്‍ അപലപിക്കുന്നു,ശിവസേനയെ കുറ്റപ്പെടുത്തി അദ്വാനി

  • By Sruthi K M

ദില്ലി: മുന്‍ ബിജെപി നേതാവും കോളമിസ്റ്റുമായ സുധീന്ദ്ര കുല്‍ക്കര്‍ണിക്കുനേരെ ശിവസേന നടത്തിയ ആക്രമണം അങ്ങേയറ്റം നാണക്കേടുണ്ടാക്കിയെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി. ശിവസേനയുടെ ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നുവെന്ന് അദ്വാനി വ്യക്തമാക്കി. മറ്റുള്ളവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകളോട് അസഹിഷ്ണുത കാണിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹദ്മൂദ് കസൂരിയുടെ പുസ്തകം മുംബൈയില്‍ പ്രകാശനം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ശിവസേനയുടെ ആക്രമണം ഉണ്ടായത്. പരിപാടി നടത്തരുതെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇത് നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രകാശന ചടങ്ങിനെത്തിയ കുല്‍ക്കര്‍ണിയുടെ ദേഹത്ത് ശിവസേന പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിക്കുകയായിരുന്നു. എല്‍.കെ അദ്വാനിയുടെ സഹപ്രവര്‍ത്തകനായിരുന്നു സുധീന്ദ്ര കുല്‍ക്കര്‍ണി. തന്റെ സഹപ്രവര്‍ത്തകനെ ശിവസേന കടന്നാക്രമിക്കുന്ന ടെലിവിഷനിലൂടെയാണ് കണ്ടതെന്ന് അദ്വാനി പറയുന്നു.

കാഴ്ച വളരെ ദയനീയമായി പോയെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്വാനി വ്യക്തമാക്കി. കസൂരിയുടെ നെയ്ദര്‍ എ ഹാവ്ക് നോര്‍ എ ഡോവ് എന്ന പുസ്തകത്തിന്റെ പ്രകാശനത്തെയാണ് ശിവസേന എതിര്‍ക്കുന്നത്.

English summary
Senior BJP leader LK Advani has criticised the ink attack on his former aide Sudheendra Kulkarni by the Shiv Sena, saying the incident shows growing intolerance towards viewpoints that are different to one’s own.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more