എല്‍ ആന്‍ഡ് ടിയില്‍ ജീവനക്കാര്‍ക്ക് ഒരു ദിവസത്തെ ആര്‍ത്തവ അവധി; കൈയടിച്ച് ജീവനക്കാര്‍
ഹൈദരാബാദ്: വനിത ദിനത്തോടനുബന്ധിച്ച് നിര്‍ണായക പ്രഖ്യാപനവുമായി ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ (എല്‍ ആന്‍ഡ് ടി) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ്.എന്‍ സുബ്രഹ്‌മണ്യം. തന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന സ്ത്രീ ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഒരു ദിവസത്തെ ആര്‍ത്തവ അവധി (പീരിയഡ് ലീവ്) അനുവദിക്കുമെന്ന് ചെയര്‍മാന്‍ പ്രഖ്യാപിച്ചു. വനിത ദിനത്തിനു മുന്നോടിയായി നടന്ന പരിപാടിയിലാണ് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായത്. കമ്പനിയിലെ അയ്യായിരത്തോളം ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
മാതൃസ്ഥാപനമായ എല്‍ ആന്‍ഡ് ടിയില്‍ മാത്രമാണ് പുതിയ തീരുമാനം നടപ്പാക്കുക. അതേസമയം സാമ്പത്തിക സേവനങ്ങളിലും ടെക്‌നോളജി പോലുള്ള സെക്ടറുകളിലും പ്രവര്‍ത്തിക്കുന്ന അനുബന്ധ കമ്പനികള്‍ക്ക് പുതിയ പ്രഖ്യാപനം ബാധകമല്ല.

എല്‍ ആന്‍ഡ് ടിയില്‍ 60,000 ജീവനക്കാരാണുള്ളത്. അതില്‍ അയ്യായിരത്തോളം പേര്‍ സ്ത്രീകളാണ്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ കണക്കിലെടുത്താണ് ചെയര്‍മാന്റെ പുതിയ പ്രഖ്യാപനം.
അതേസമയം, പുതിയ തീരുമാനം എല്ലാവരും സ്വാഗതം ചെയ്യുമ്പോഴും നേരത്തെ സുബ്രമണ്യന്‍ നടത്തിയ പ്രസ്താവന വലിയ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. ജീവനക്കാര്‍ ആഴ്ച്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്നാണ് സുബ്രമണ്യന്‍ അന്നു പറഞ്ഞത്. അവധി ദിനമായ ഞായറാഴ്ച ഉള്‍പ്പെടെ ജീവനക്കാരെ ജോലി ചെയ്യിപ്പിക്കാന്‍ തനിക്ക് ആഗ്രഹമുണ്ട് എന്നും താന്‍ ഞായറാഴ്ചകളില്‍ ജോലി ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ നിരവധി പേര്‍ വിമര്‍ശിക്കുമ്പോഴും പുതിയ തീരുമാനത്തിന് ജീവനക്കാര്‍ കൈയടിക്കുകയാണ്.
ആര്‍ത്തവ സമയത്ത് വിശ്രമം നല്‍കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ആദ്യമായി ഒഡീഷ സംസ്ഥാന സര്‍ക്കാര്‍ 2024 ല്‍ ആര്‍ത്തവാവധി നടപ്പാക്കിയിരുന്നു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ് ഒരു ദിവസത്തെ പിരീഡ് ലീവ് അനുവദിച്ചയത്. സമാനമായി ബീഹാര്‍, സിക്കിം, കേരളം എന്നീ സംസ്ഥാനങ്ങളും വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചിട്ടുണ്ട്.
കര്‍ണാടകയും സമാനമായ നിയമം കൊണ്ടു വരാനുള്ള ശ്രമത്തിലാണ്. വര്‍ഷത്തില്‍ ആറ് ദിവസത്തെ ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി അനുവദിക്കാനാണ് സര്‍ക്കാറിന്റെ നീക്കം. സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ബഹുരാഷട്ര കമ്പനികളും ജീവനക്കാര്‍ക്ക് ആര്‍ത്തവാവധി അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications