കൂലി ചോദിച്ചു... തല്ലിക്കൊന്നു... ഉഗാണ്ടയിലല്ല, ഇന്ത്യയില്‍
ആഗ്ര: ചെയ്ത ജോലിക്ക് കൂലി ചോദിച്ച തൊഴിലാളിയെ തല്ലിക്കൊന്നു. ആഗ്രയിലെ കത്ര വസീര്‍ ഖാന്‍ കോളനിയിലാണ് സംഭവം.
പപ്പു എന്ന നാല്‍പത്കാരനായ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. 100 രൂപയുടെ കൂലിത്തര്‍ക്കത്തിന്റെ പേരിലാണ് ഈ തൊഴിലാളിയെ കൊന്നത്.

സൈന്യത്തില്‍ നിന്ന് വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്റെ സ്ഥലത്ത് ആണ് പപ്പു ജോലി ചെയ്തിരുന്നത്. വൈകീട്ട് കൂലി ചോദിച്ച് വീട്ടിലെത്തി. റിട്ട മേജറുടെ ചെറുമകന്‍ ജയകൃഷ്ണനാണ് അപ്പോള്‍ ഉണ്ടായിരുന്നത്. കൂലി ചോദിച്ചത് ജയകൃഷ്ണന് ഇഷ്ടപ്പെട്ടില്ല. ഇതോടെ പപ്പുവിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. കൂടെയുണ്ടായിരുന്നവരും കൂടി ചേര്‍ന്നപ്പോള്‍ അത് കൊലപാതകത്തില്‍ അവസാനിച്ചു.
വടികൊണ്ട് തല്ലിയും, തലയില്‍ ചവിട്ടിയും ഒക്കെ അതി ക്രൂരമായാണ് പപ്പുവിനെ കൊന്നത്. സംഭവം പുറത്തറിഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. നൂറു കണക്കിന് ദളിതരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പോലീസ് നടത്തിയ അനുനയ ശ്രമങ്ങള്‍ വിജയിച്ചില്ല. ഒടുവില്‍ റബ്ബര്‍ ബുള്ളറ്റ് കൊണ്ട് വെടിവച്ചാണ് പ്രതിഷേധക്കാരെ ഒതുക്കിയത്.
ജയകൃഷ്ണന്‍ ഇപ്പോള്‍ ഒളിവിലാണ്. പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications