കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീനിയറോ ജൂനിയറോ എന്നതല്ല കോണ്‍ഗ്രസിലെ പ്രതിസന്ധി; ധാരണയില്ലായ്മ; തുറന്നടിച്ച് ദിഗ്വിജയ് സിങ്

  • By Anupama
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ മുറുകി കൊണ്ടിരിക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളില്‍ പ്രതികരിച്ച് രാജ്യസഭാംഗവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ദിഗ്വിജയ് സിങ്. കോണ്‍ഗ്രസില്‍ മാധ്യമങ്ങള്‍ ചാര്‍ത്തി നല്‍കിയ സീനിയര്‍ ജൂനിയര്‍ ഭിന്നിപ്പല്ല പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പ്രത്യയശാസ്ത്രത്തെക്കുറിച്ച് ധാരണയില്ലാത്തതിന്റെ അഭാവമാണ് അതിന് കാരണമെന്നും ദിഗ്വിജയ് സിംഗ് പ്രതികരിച്ചു. ഇതോടെ പാര്‍ട്ടിയില്‍ മറ്റൊരു പ്രതിസന്ധി കൂടി ഉടലെടുത്തിരിക്കുകയാണ്.

ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയവര്‍ക്ക് സിനിമാ മേഖലയുമായി ബന്ധം, ഒരാള്‍ കീഴടങ്ങി, കൂടുതല്‍ കേസുകള്‍!!ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയവര്‍ക്ക് സിനിമാ മേഖലയുമായി ബന്ധം, ഒരാള്‍ കീഴടങ്ങി, കൂടുതല്‍ കേസുകള്‍!!

 മധ്യപ്രദേശില്‍ യുവമോര്‍ച്ച പ്രസിഡന്‍റ് അടക്കം 250 പേര്‍ കോണ്‍ഗ്രസില്‍, കമല്‍നാഥിന്‍റെ സ്ട്രെെക്ക്!! മധ്യപ്രദേശില്‍ യുവമോര്‍ച്ച പ്രസിഡന്‍റ് അടക്കം 250 പേര്‍ കോണ്‍ഗ്രസില്‍, കമല്‍നാഥിന്‍റെ സ്ട്രെെക്ക്!!

ധാരണകുറവ്

ധാരണകുറവ്

ട്വിറ്ററിലൂടെയാണ് ദിഗ്വിജയ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ജൂനിയറോ സീനീയറോ ആവട്ടെ. പ്രത്യയശാസ്ത്രം മനസിലാക്കാത്തതാണ് പാര്‍ട്ടിയെ പ്രശ്‌നത്തിലാക്കുന്നതെന്ന് ദിഗ്വിജയ് സിംഗ് പറഞ്ഞു. പ്രത്യയശാസ്ത്രം മനസിലാക്കുന്നതിന്റെ അഭാവമാണ് അവ്യക്തമായ നിലപാടിലേക്ക് നയിക്കുന്നത്. ചിലര്‍ ആര്‍എസ്എസിനെ പ്രതിരോധിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.

 രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

കോണ്‍ഗ്രസിന്റെ ദരിദ്ര വിരുദ്ധ, കര്‍ശഷക വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങളുടെ ഭിന്നിപ്പിക്കല്‍ പ്രത്യയശാസ്ത്രമാണ് ഇന്ത്യയുടെ ഐക്യവും സമഗ്രതയും നശിപ്പിക്കുന്നതും അതിന്റെ സാമൂഹിക സാമ്പത്തിക ഘടനയെ നശിപ്പിക്കുന്നതെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.

Recommended Video

cmsvideo
Amit Shah asks why Congress still has Emergency mindset | Oneindia Malayalam
ആര്‍ക്കാണ് എതിര്‍പ്പ്

ആര്‍ക്കാണ് എതിര്‍പ്പ്

കോണ്‍ഗ്രസില്‍ ആരാണ് പ്രിയങ്കഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും എതിര്‍പ്പ് പ്രകടിപ്പിക്കുന്നതെന്നും ദിഗ്വിജയ് സിംഗ് ചോദിച്ചു. ഏതെങ്കിലും ഒരു മുതിര്‍ന്ന നേതാവിന്റെ പേര് ചൂണ്ടികാട്ടൂ. മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും നെഹ്‌റു ഗാന്ധി കുടുംബത്തോട് ഐക്യപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.

 വിമത ശബ്ദങ്ങള്‍

വിമത ശബ്ദങ്ങള്‍

കോണ്‍ഗ്രസിനുള്ളില്‍ ഇതിനകം തന്നെ വിമത ശബ്ദങ്ങളുയര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് ആക്രമിക്കുന്നതിന് പകരം പാര്‍ട്ടി നയങ്ങളെ ലക്ഷ്യം വെക്കണമെന്ന വിഷയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉന്നയിച്ചത് മുതലാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം രാഹുല്‍ ഗാന്ധി തള്ളികളയുകയായിരുന്നു.

 തിരക്കഥ

തിരക്കഥ

പ്രവര്‍ത്തകസമിതി യോഗത്തിലെ ഇടപെടല്‍ തിരക്കഥയെഴുതി തയ്യാറാക്കുന്നതെന്നാണ് പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ കരുതുന്നത്. എന്നാല്‍ ഇതും മാധ്യമങ്ങള്‍ പടച്ചുവിട്ട ജൂനിയര്‍-സീനിയര്‍ എന്താണെന്ന് പോലും എനിക്ക് മനസിലായിട്ടില്ലെന്ന് ദിഗ്വിജയ് സിംഗ് ട്വീറ്റ് ചെയ്തു. അതിനിടെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രംഗത്തെത്തിയിരുന്നു.

അമിത് ഷാ

അമിത് ഷാ

'രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളില്‍ ഒന്നായ കോണ്‍ഗ്രസ് സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. എന്തുകൊണ്ടാണ് ഒരു കുടുംബപാരമ്പര്യത്തില്‍ ഉളള നേതാക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും സംസാരിക്കാന്‍ സാധിക്കാത്തത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസിനുളളില്‍ നേതാക്കള്‍ ഇത്രയും അതൃപ്തരായിരിക്കുന്നത്. ജനങ്ങളുമായി അവരുടെ അകലം കൂടിക്കൊണ്ടിരിക്കും'' എന്നായിരുന്നു അമിത്ഷായുടെ വിമര്‍ശനം.

ദുഖകരമായ സത്യം

ദുഖകരമായ സത്യം

'കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടെ ചില മുതിര്‍ന്ന അംഗങ്ങളും ചില യുവനേതാക്കളും ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാല്‍ അവരെ അടിച്ചിരുത്തുകയാണുണ്ടായത്. പാര്‍ട്ടി വക്താവായ നേതാവിനെ പുറത്താക്കി. ദുഖകരമായ സത്യം എന്താണെന്ന് വെച്ചാല്‍, കോണ്‍ഗ്രസിനുളളില്‍ നേതാക്കള്‍ക്ക് ശ്വാസം മുട്ടുകയാണ്'' എന്നും അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു

English summary
Lack Of Ideological Clarity is the crisis of Congress Said Digvijaya Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X