കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍സിറ്റി അപകടത്തിന് കാരണം പാളത്തില്‍ പാറക്കല്ല്

  • By Soorya Chandran
Google Oneindia Malayalam News

ഹൊസൂര്‍: ഹൊസൂരിനടത്ത് ഇന്റര്‍സിറ്റി എക്‌സ്പ്രസ് അപകടത്തില്‍ പെടാന്‍ കാരണം റെയില്‍ പാളത്തില്‍ വലിയ കല്ല് വന്ന് വീണതാണെന്ന് റെയില്‍വേ. റെയില്‍ വക്താവായ അനില്‍ സക്‌സേനയാണ് ഇക്കാര്യം അറിയിച്ചത്.എന്നാല്‍ ഈ കല്ല് എങ്ങനെ പാളത്തില്‍ എത്തി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. കല്ല് കുന്നിന് മുകളില്‍ നിന്ന് ഉരുണ്ട് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.

റെയില്‍ പാളങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് അപകടത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പാളത്തില്‍ കല്ല് വന്ന് വീണതാണ് അപകടകാരണം എന്ന് റെയില്‍ പറയുന്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് അധികൃതര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന സൂചന തന്നെയാണ് ലഭിക്കുന്നത്.

Bengaluru Train Accident

എന്നാല്‍ ലോക്കോ പൈലറ്റ് നല്‍കുന്ന വിവരവും ഔദ്യോഗിക വിശദീകരണവും തമ്മില്‍ ഒത്തുപോകുന്നില്ല. പാളത്തില്‍ പാറക്കല്ലോ, മറ്റെന്തെങ്കിലും തടസ്സങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് ലോക്കോ പൈലറ്റ് റെയില്‍വേയ്ക്ക് റിപ്പോർട്ട് നല്‍കിയിട്ടുള്ളത്.

<strong>Read More: ഇന്റര്‍സിറ്റി അപകടം: പാളം തെറ്റിയത് മലയാളികള്‍ സഞ്ചരിച്ച ബോഗികള്‍</strong>Read More: ഇന്റര്‍സിറ്റി അപകടം: പാളം തെറ്റിയത് മലയാളികള്‍ സഞ്ചരിച്ച ബോഗികള്‍

പാളത്തിന് സമീപത്ത് ഇത്തരത്തില്‍ വലിയ പാറക്കല്ലുകള്‍ വീഴാന്‍ സാധ്യതയുണ്ടെങ്കില്‍ അത് പരിശോധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടത് റെയില്‍വേ അധികൃതര്‍ തന്നെ ആയിരുന്നു.

ബംഗളൂരുവില്‍ നിന്ന് ഏതാണ്ട് ഒന്നേകാല്‍ മണിക്കൂറോളം യാത്രാദൂരമുണ്ട് അപകടം നടന്ന സ്ഥലത്തേക്ക്. ആനക്കലിനടുത്ത് ബെലഗോണ്ടപ്പള്ളി എന്ന സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്.

ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലമാണിത്. തീവണ്ടിയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ തന്നെ ആണ് ആദ്യം രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പിന്നീട് വിവരം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് ആക്ഷേപമുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ അഗ്നിശമന സേനയുടെ കയ്യില്‍ രക്ഷാ പ്രവര്‍ത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

English summary
Lack of maintenance led to the Hosur train accident: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X