കര്‍ഷക ആത്മഹത്യക്ക് കാരണം പട്ടിണിയല്ല...പിന്നെയോ? രവിശങ്കറിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍!
മുംബൈ: കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണം ദാരിദ്ര്യമല്ല. മറിച്ച് ആത്മീയതയുടെ അഭാവമാണെന്ന് ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. മുംബൈയില്‍ നടന്ന പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യമുന നദിയുടെ തീരത്ത് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന് സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയെത്തുടര്‍ന്നുണ്ടായ വിവാദങ്ങളെക്കുറിച്ചും രവിശങ്കര്‍ പ്രതികരിച്ചു. സത്യം വിജയം കൈവരിക്കും. നിയമവ്യവസ്ഥയില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

ആത്മഹത്യകളെ കുറിച്ചുള്ള ചോദ്യം
മഹാരാഷ്ട്രയിലും മറ്റു പ്രദേശങ്ങളിലുമുള്ള കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് ആത്മീയ നേതാവിന്റെ വിചിത്ര കണ്ടെത്തല്‍.

കര്‍ഷകര്‍ക്കിടയില്‍...
കര്‍ഷകരുടെ ഇടയില്‍ ആത്മഹത്യാ പ്രവണത ഒഴിവാക്കാന്‍ യോഗയും പ്രാണായാമവും അത്യന്താപേക്ഷിതമാണെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.

ആത്മീയതയുടെ അഭാവം
മഹാരാഷ്ട്രയിലെ വിദര്‍ഭയിലെ 512 ഗ്രാമങ്ങളിലായി നടത്തിയ പാദയാത്രയില്‍ നിന്നു മനസിലായത്, കര്‍ഷക ആത്മഹത്യക്ക് പിന്നിലെ അടിസ്ഥാനപരമായി കാരണം, ദാരിദ്ര്യം മാത്രമല്ല, ആത്മീയതയുടെ അഭാവമാണെന്നാണ്. അതിനാല്‍, ആത്മീയതയുടെ പാതയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആത്മീയത കര്‍ഷകരിലേക്ക് എത്തിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സ്വതന്ത്ര ശാസ്ത്രജ്ഞരുടെ പാനല്‍
ഞങ്ങളുടെ 15 സ്വതന്ത്ര ശാസ്ത്രജ്ഞരുടെ പാനല്‍ ന്യായമായ റിപ്പോര്‍ട്ട് രൂപപ്പെടുത്തിയിട്ടുണ്ട്, പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധത്തില്‍ ഒന്നും ചെയ്തിട്ടില്ല. യമുനയില്‍ നിന്നും ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍ 500 ടണ്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

ലോക സാംസ്കാരികോത്സവം
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11 മുതല്‍ 13 വരെയാണ് യമുന തീരത്ത് ആര്‍ട് ഓഫ് ലിവിങിന്റെ നേതൃത്വത്തില്‍ ലോക സാംസ്കാരികോത്സവം നടന്നത്. നദീ തീരത്തിന് വന്‍ നാശമുണ്ടായെന്നു ചൂണ്ടിക്കാട്ടി ഗ്രീന്‍ െ്രെടബൂണല്‍ ആര്‍ട്ട് ഓഫ് ലിവിങ്ങിന് വിധിച്ച അഞ്ചു കോടി രൂപ പിഴ അടച്ചിരുന്നു.

പ്രാര്‍ത്ഥന ഹൃദയത്തില്‍ നിന്ന് നേരിട്ട് വരണം
മതപരമായ സ്ഥലങ്ങളില്‍ ഉച്ചഭാഷിണി ആവശ്യമില്ലെന്നും ഹൃദയത്തില്‍ നിന്ന് നേരിട്ട് വരുന്ന പ്രാര്‍ത്ഥനയാണ് ദൈവങ്ങളിലേക്ക് എത്തുന്നതെന്നും സോനു നിഗമിന്റെ ട്വീറ്റിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു.

പരിഷ്ക്കാരങ്ങള്‍ കൈകൊള്ളണം
എല്ലാ മതങ്ങളും ഒരു നിശ്ചിത കാലഘട്ടത്തില്‍ പരിഷ്ക്കാരങ്ങള്‍ കൈക്കൊള്ളും, മുത്തലാഖ് ഉടന്‍ നിരോധിക്കണമെന്ന് ഞാന്‍ പറയില്ല, മറിച്ച് അവരുടെ മുസ്ലീം നേതാക്കള്‍ തീര്‍ച്ചയായും ഒരു പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications