കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക ആത്മഹത്യക്ക് കാരണം പട്ടിണിയല്ല...പിന്നെയോ? രവിശങ്കറിന്‍റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍!

  • By Akshay
Google Oneindia Malayalam News

മുംബൈ: കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണം ദാരിദ്ര്യമല്ല. മറിച്ച് ആത്മീയതയുടെ അഭാവമാണെന്ന് ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. മുംബൈയില്‍ നടന്ന പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യമുന നദിയുടെ തീരത്ത് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയെത്തുടര്‍ന്നുണ്ടായ വിവാദങ്ങളെക്കുറിച്ചും രവിശങ്കര്‍ പ്രതികരിച്ചു. സത്യം വിജയം കൈവരിക്കും. നിയമവ്യവസ്ഥയില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

 ആത്മഹത്യകളെ കുറിച്ചുള്ള ചോദ്യം

ആത്മഹത്യകളെ കുറിച്ചുള്ള ചോദ്യം

മഹാരാഷ്ട്രയിലും മറ്റു പ്രദേശങ്ങളിലുമുള്ള കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് ആത്മീയ നേതാവിന്റെ വിചിത്ര കണ്ടെത്തല്‍.

 കര്‍ഷകര്‍ക്കിടയില്‍...

കര്‍ഷകര്‍ക്കിടയില്‍...

കര്‍ഷകരുടെ ഇടയില്‍ ആത്മഹത്യാ പ്രവണത ഒഴിവാക്കാന്‍ യോഗയും പ്രാണായാമവും അത്യന്താപേക്ഷിതമാണെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.

 ആത്മീയതയുടെ അഭാവം

ആത്മീയതയുടെ അഭാവം

മഹാരാഷ്ട്രയിലെ വിദര്‍ഭയിലെ 512 ഗ്രാമങ്ങളിലായി നടത്തിയ പാദയാത്രയില്‍ നിന്നു മനസിലായത്, കര്‍ഷക ആത്മഹത്യക്ക് പിന്നിലെ അടിസ്ഥാനപരമായി കാരണം, ദാരിദ്ര്യം മാത്രമല്ല, ആത്മീയതയുടെ അഭാവമാണെന്നാണ്. അതിനാല്‍, ആത്മീയതയുടെ പാതയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആത്മീയത കര്‍ഷകരിലേക്ക് എത്തിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 സ്വതന്ത്ര ശാസ്ത്രജ്ഞരുടെ പാനല്‍

സ്വതന്ത്ര ശാസ്ത്രജ്ഞരുടെ പാനല്‍

ഞങ്ങളുടെ 15 സ്വതന്ത്ര ശാസ്ത്രജ്ഞരുടെ പാനല്‍ ന്യായമായ റിപ്പോര്‍ട്ട് രൂപപ്പെടുത്തിയിട്ടുണ്ട്, പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധത്തില്‍ ഒന്നും ചെയ്തിട്ടില്ല. യമുനയില്‍ നിന്നും ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍ 500 ടണ്‍ മാലിന്യങ്ങള്‍ നീക്കം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

 ലോക സാംസ്‌കാരികോത്സവം

ലോക സാംസ്‌കാരികോത്സവം

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11 മുതല്‍ 13 വരെയാണ് യമുന തീരത്ത് ആര്‍ട് ഓഫ് ലിവിങിന്റെ നേതൃത്വത്തില്‍ ലോക സാംസ്‌കാരികോത്സവം നടന്നത്. നദീ തീരത്തിന് വന്‍ നാശമുണ്ടായെന്നു ചൂണ്ടിക്കാട്ടി ഗ്രീന്‍ െ്രെടബൂണല്‍ ആര്‍ട്ട് ഓഫ് ലിവിങ്ങിന് വിധിച്ച അഞ്ചു കോടി രൂപ പിഴ അടച്ചിരുന്നു.

 പ്രാര്‍ത്ഥന ഹൃദയത്തില്‍ നിന്ന് നേരിട്ട് വരണം

പ്രാര്‍ത്ഥന ഹൃദയത്തില്‍ നിന്ന് നേരിട്ട് വരണം

മതപരമായ സ്ഥലങ്ങളില്‍ ഉച്ചഭാഷിണി ആവശ്യമില്ലെന്നും ഹൃദയത്തില്‍ നിന്ന് നേരിട്ട് വരുന്ന പ്രാര്‍ത്ഥനയാണ് ദൈവങ്ങളിലേക്ക് എത്തുന്നതെന്നും സോനു നിഗമിന്റെ ട്വീറ്റിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു.

 പരിഷ്‌ക്കാരങ്ങള്‍ കൈകൊള്ളണം

പരിഷ്‌ക്കാരങ്ങള്‍ കൈകൊള്ളണം

എല്ലാ മതങ്ങളും ഒരു നിശ്ചിത കാലഘട്ടത്തില്‍ പരിഷ്‌ക്കാരങ്ങള്‍ കൈക്കൊള്ളും, മുത്തലാഖ് ഉടന്‍ നിരോധിക്കണമെന്ന് ഞാന്‍ പറയില്ല, മറിച്ച് അവരുടെ മുസ്ലീം നേതാക്കള്‍ തീര്‍ച്ചയായും ഒരു പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

English summary
The Art of Living founder Sri Sri Ravi Shankar today said that lack of "spirituality" was one of the reasons that leads to farmer suicides.He was speaking to reporters at a program here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X