ജനുവരി മുതല്‍ ജൂണ്‍ വരെ പ്രതിഷേധങ്ങളിൽ കത്തിനശിച്ച ട്രെയിനുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണ്...
അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്.പ്രിഷേധത്തിനിടെ പ്രതിഷേധക്കാര്‍ ബീഹാറില്‍ ട്രെയിനിന് തീയിട്ടു. ഹാജിപൂരില്‍ ജമ്മു താവി എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ കത്തിനശിച്ചു. ഉത്തര്‍പ്രദേശിലെ ബലിയയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ തകര്‍ത്തു. പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ഈ വര്‍ഷം ജനുവരിയിലും ബീഹാറില്‍ പ്രതിഷേധക്കാര്‍ തീവണ്ടിക്ക് തീയിട്ടിരുന്നു. അതും തൊഴില്ലായ്മയില്‍ നിന്നുമുണ്ടായ അമര്‍ഷത്തില്‍ നിന്ന് തന്നെയായിരുന്നു. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെ പ്രതിഷേധിച്ചവരായിരുന്നു ബീഹാറിലെ ഗയയില്‍ ഭാബുവ-പട്ന ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ബോഗിക്ക് തീയിട്ടത്. ഉത്തര്‍പ്രദേശിലും സമാനമായ സംഭവം നടന്നു.

ജനുവരിയില്‍ നിന്ന് ജൂണില്‍ എത്തിനില്‍ക്കുമ്പോഴും തൊഴില്ലായ്മ എന്ന പ്രശ്‌നവും അതില്‍ നിന്നുണ്ടായ രോഷവുമാണ് തീവണ്ടികള്‍ക്ക് തീയിടുന്ന സംഭവത്തിലേക്ക് വീണ്ടുംഎത്തിച്ചത്. ജനുവരിക്കും ജൂണിനും ഇടയിലുള്ള ഘടകം രൂക്ഷമായ തൊഴിലില്ലായ്മയാണ്.
സത്യം പറയണം ഇത് കണ്ണാണോ കാന്തമോ...നിമിഷയുടെ പുതിയ ഫോട്ടോ എറ്റെടുത്ത് ബിഗ്ബോസ് ആരാധകർ
റെയില്‍വേയുടെ റിക്രൂട്ട്മെന്റില്‍ 35,281 ഒഴിവുകളിലേക്ക് 1.25 കോടി ഉദ്യോഗാര്‍ത്ഥികളാണ് എത്തിയത്. ഏപ്രിലില്‍, ഡാറ്റ ഒരു വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അധ്വാനിക്കുന്ന ജനസംഖ്യയുടെ പകുതിയിലധികമായി വര്‍ദ്ധിച്ചുവരുന്ന ആളുകള്‍, ഇപ്പോള്‍ ജോലി അന്വേഷിക്കുന്നില്ല. മുംബൈയിലെ ഒരു സ്വകാര്യ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ പുതിയ കണക്കുകള്‍ പ്രകാരം, ശരിയായ തൊഴില്‍ കണ്ടെത്താനാകാതെ നിരാശരായ ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍, പ്രത്യേകിച്ച് സ്ത്രീകള്‍, തൊഴില്‍ സേനയില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തുപോകുന്നു.
2017 നും 2022 നും ഇടയില്‍, മൊത്തത്തിലുള്ള തൊഴില്‍ പങ്കാളിത്ത നിരക്ക് 46% ല്‍ നിന്ന് 40% ആയി കുറഞ്ഞു. സ്ത്രീകള്‍ക്കിടയില്‍, ഡാറ്റ കൂടുതല്‍ ശ്രദ്ധേയമാണ്. ഏകദേശം 21 ദശലക്ഷത്തോളം പേര്‍ വര്‍ക് ഫോഴ്‌സില്‍ നിന്ന് അപ്രത്യക്ഷരായി, യോഗ്യരായ ജനസംഖ്യയുടെ 9% മാത്രമേ ജോലി ചെയ്യുന്നുള്ളൂ അല്ലെങ്കില്‍ ജോലികള്‍ക്കായി തിരയുന്നു.
രാജ്യത്തെ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് യഥാര്‍ത്ഥ അപകടമാണെന്ന് രഘു റാം രാജന്‍ പറഞ്ഞിരുന്നു.തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുന്നു, പ്രത്യേകിച്ച് താഴ്ന്ന മധ്യവര്‍ഗക്കാര്‍ക്ക് ഇത് കൂടുതല്‍ അസമത്വവും വിഭജനവും സൃഷ്ടിക്കുന്നു. ഈ അവസരം രാഷ്ട്രീയക്കാര്‍ക്ക് മുതലെടുക്കുകയും യഥാര്‍ത്ഥത്തില്‍ ജോലികള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ഇപ്പോള്‍ പള്ളികളുള്ള ഈ മുന്‍ ഹിന്ദു ക്ഷേത്രങ്ങള്‍ വീണ്ടെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്
അവര്‍ പറഞ്ഞേക്കാം അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്മയില്‍ നിന്നാണ് രാജ്യത്തെ മുള്‍മനുനിയില്‍ നിര്‍ത്തുന്ന പ്രതിഷേധം രാജ്യത്ത് നടക്കുന്നത്. അഗ്‌നിപഥ് പ്രതിഷേധം ഇതുവരെ ഇരുനൂറ് ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചതായി ഇന്ത്യന്‍ റെയില്‍വെ അറിയിച്ചിട്ടുണ്ട്. 35 ട്രെയിനുകള്‍ റദ്ദാക്കിയെന്നും 13 ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയെന്നും റെയില്‍വെ അറിയിച്ചു.












Click it and Unblock the Notifications