കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിക്ക് മറുപടി; ചൈന ഇന്ത്യൻ അതിർത്തി കൈവശപ്പെടുത്തിയിട്ടുണ്ട്, പക്ഷേ കോൺഗ്രസ് കാലത്താണ്

Google Oneindia Malayalam News

ദില്ലി; ഇന്ത്യ-ചൈന അതിർത്തി തർക്കം സംബന്ധിച്ച് ട്വിറ്ററിൽ വൻ വാക്പോരായിരുന്നു കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും തമ്മിൽ. ഇതിനിടയിൽ രാഹുൽ ഗാന്ധി ഉയർത്തിയ ഒരു ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകാണ് ലഡാക്കിൽ നിന്നുള്ള ബിജെപി എംപി ജമ്യാഭ് സെരിങ്ങ് നങ്യാൽ. ലഡാക്കിൽ ഇന്ത്യൻ പ്രദേശം ചൈന കൈവശപ്പെടുത്തിയോ എന്നായിരുന്നു രാഹുലന്റെ ചോദ്യം. ഇന്ത്യയുടെ ഭാഗങ്ങൾ ചൈന കൈയ്യടിക്കിയിട്ടുണ്ട് എന്നായിരുന്നു സെരിങ്ങ് നങ്യാൽ പ്രതികരിച്ചത്, പക്ഷേ അത് കോൺഗ്രസിന്റെ ഭരണകാലത്തായിരുന്നുവെന്നും സെരിങ്ങ് ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ

ahulchina-

1962 ൽ അക്സായി ചിനിലെ 37,244 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈന കൈവശപ്പെടുത്തിയിരുന്നു, അത് പക്ഷേ കോൺഗ്രസിന്റെ ഭരണകാലത്തായിരുന്നു.

യുപി‌എ സമയത്ത് 2008 വരെ ചുമൂർ പ്രദേശത്ത് ടിയ പങ്‌നാക്, ചബ്ജി വാലിയിലെ 250 കിലോമീറ്റർ പ്രദേശം ചൈന കൈവശപ്പെടുത്തിയിരുന്നു.

ഡെംജോക്കിലെ സോറവാർ കോട്ട 2008 ൽ ചൈനീസ് സൈന്യം നശിപ്പിക്കുകയും യു‌പി‌എ ഭരണകാലത്ത് 2012 ൽ അവിടെ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. കൂടാതെ 13 കോൺക്രീറ്റ് വീടുകളുള്ള ചൈനീസ് കോളനിയും സ്ഥാപിച്ചു.

ദുങ്തി, ഡെംജോക് എന്നിവയ്ക്കിടയിലുള്ള പുരാതന വ്യാപാര പാത ദൂം ചെലെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടതും 2008-2008 ൽ യുപിഎ കാലത്തായിരുന്നുവെന്നും നങ്ങ്യാൽ കുറിച്ചു.

വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള മറുപടികൾ രാഹുൽ ഗാന്ധിയും കോൺഗ്രസും സ്വീകരിക്കുമെന്നും ഇനിയെങ്കിലും തെറ്റിധരിപ്പിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന കുറിപ്പോടെയാണ് എംപിയുടെ ട്വീറ്റ്. പ്രദേശത്തെ മാപ് കൂടി പങ്കുവെച്ച് കൊണ്ടായിരുന്നു ട്വീറ്റ്.

Recommended Video

cmsvideo
Everyone knows reality of borders: Rahul Gandhi at Amit Shah | Oneindia Malayalam

ബീഹാര്‍ ജന്‍സംവാദ് റാലി എന്ന വെര്‍ച്യല്‍ റാലിയിൽ അമിത് ഷായുടെ അവകാശത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധി ബിജെപിക്കെതിരെ രംഗത്തെത്തിയത്. നരേന്ദ്ര മോദി സർക്കാർ മികച്ച രീതിയിലാണ് അതിർത്തി സംരക്ഷിക്കുന്നതെന്നായിരുന്നു ഷാ പറഞ്ഞത്. ഇതിന് അതിർത്തിയിൽ എന്ത് നടക്കുന്നുവെന്നത് എല്ലാവർക്കും അറിയാമെന്നും മനസമാധാനത്തിന് വേണ്ടി ഇങ്ങനെ പറയുന്നത് ഒരു നല്ല വഴിയാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. രാഹുലിന് പിന്നെ മറുപടി നൽകിയത് രാജ്നാഥ് സിംഗ് ആയിരുന്നു. കൈ വേദനിക്കുമ്പോള്‍ മരുന്ന് ഉപയോഗിക്കാം. എന്നാല്‍ കൈ തന്നെയാണ് വേദനയെങ്കില്‍ എന്ത് ചെയ്യാനാണ് എന്നായിരുന്നു കോൺഗ്രസിനെതിരെയുള്ള പരിഹാസം.

അസമിൽ എണ്ണ പാടത്ത് തീപിടിത്തം; 2 രക്ഷാപ്രവർത്തകർ കൊല്ലപ്പെട്ടു,നിരവധി വീടുകൾ കത്തി,സ്ഥിതി രൂക്ഷംഅസമിൽ എണ്ണ പാടത്ത് തീപിടിത്തം; 2 രക്ഷാപ്രവർത്തകർ കൊല്ലപ്പെട്ടു,നിരവധി വീടുകൾ കത്തി,സ്ഥിതി രൂക്ഷം

കച്ച മുറുക്കി ദിഗ്വിജയ് സിംഗ്; മുൻ ബിജെപി മന്ത്രി ദീപക് ജോഷിയും കോൺഗ്രസിലേക്കോ? പകച്ച് ബിജെപികച്ച മുറുക്കി ദിഗ്വിജയ് സിംഗ്; മുൻ ബിജെപി മന്ത്രി ദീപക് ജോഷിയും കോൺഗ്രസിലേക്കോ? പകച്ച് ബിജെപി

English summary
Ladak MP's reply to rahul gandhi on china-india border issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X