കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഡാക്കിനെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം: ആവശ്യവുമായി ബിജെപി നേതാക്കള്‍ അമിത് ഷായെ കണ്ടു

Google Oneindia Malayalam News

ദില്ലി: ജമ്മുകശ്മീരില്‍ നിന്നുമുള്ള ബിജെപി നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച ദില്ലിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മുൻ എംപി തുപ്സ്താൻ ചെവാങ്, മുൻ എംപി തിക്സെ റിൻ‌പോച്ചെ, മുൻ മന്ത്രി ചെറിംഗ് ഡോർജയ് ലക്രൂക്ക് എന്നിവരാണ് അമിത് ഷായെ കണ്ടത്. മന്ത്രി ജി. കിഷൻ റെഡ്ഡി, യുവജനകാര്യ കായിക മന്ത്രി കിരൺ റിജിജു എന്നിവരു കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ലഡാക്കില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്നാണ് സൂചന.

ജമ്മു കശ്മീര്‍ വിഭജനം

ജമ്മു കശ്മീര്‍ വിഭജനം

ജമ്മു കശ്മീര്‍ വിഭജനത്തോടെ നിലവില്‍ വന്ന പുതിയ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ഇത് അംഗീകരിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ബിജെപി ഉള്‍പ്പേടേയുള്ള എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും തിരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദില്ലിയിലെ കൂടിക്കാഴ്ച.

30 മിനുട്ടോളം

30 മിനുട്ടോളം

കോവിഡില്‍ നിന്നും മുക്തി നേടിയതിന് ശേഷം വിശ്രമിക്കുന്ന അമിത് ഷാ അടുത്ത ദിവസങ്ങളില്‍ കൂടിക്കാഴ്ചയ്ക്ക് വലിയ തോതില്‍ അമനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ പാര്‍ട്ടിയുടെ ലാഡാക്കിലെ പ്രമുഖ നേതാവും മുന്‍ രാജ്യസഭാംഗവുമായ സ്കയാബ്ജെ തിക്സി ഖാംപോ റിൻ‌പോച്ചെയുടെ നേതൃത്വത്തിലുള്ള സംഘവുമായി 30 മിനുട്ടോളം കൂടിക്കാഴ്ച നടത്തി

ആറാം പട്ടികയില്‍ ഉള്‍പ്പടുത്തണം

ആറാം പട്ടികയില്‍ ഉള്‍പ്പടുത്തണം

ലഡാക്കിനെ ഭരണഘടനയുടെ ആറാം പട്ടികയില്‍ ഉള്‍പ്പടുത്തണമെന്ന ആവശ്യം നേതാക്കള്‍ അമിത് ഷായ്ക്ക് മുമ്പാകെ അവതരിപ്പിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണഘടനയിലെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് നല്‍കുന്ന പ്രത്യേക പദവി റദ്ദാക്കാനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് ശേഷം മേഖലയില്‍ നടക്കാന്‍ പോവുന്ന പ്രധാന തിരഞ്ഞെടുപ്പാണ് ലഡാക്കിലേത്.

അതൃപ്തി

അതൃപ്തി

പ്രത്യേക പദവി റദ്ദാക്കപ്പെട്ടതില്‍ ലഡാക്കില്‍ വലിയൊരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ഇതും കൂടി മുന്നില്‍ വെച്ചുകൊണ്ട്, ലഡാക്കിനെ ആറാം പട്ടികയില്‍ ഉള്‍പ്പെടുത്തുകയെന്ന ആവശ്യം ആദ്യം ഉയര്‍ത്തിയത് ബിജെപിയിതര കക്ഷികളാണ്. ഇതോടെ അപകടം മണത്ത ബിജെപിയും ഈ ആവശ്യം ഏറ്റെടുക്കുകയായിരുന്നു.

ആർട്ടിക്കിൾ 35 എ

ആർട്ടിക്കിൾ 35 എ

കഴിഞ്ഞ വർഷം റദ്ദാക്കിയ ഭരണഘടനയുടെ ആർട്ടിക്കിൾ 35 എ പ്രകാരം അനുവദിച്ച സംരക്ഷണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നതായി ഷായെ സന്ദർശിച്ച ലഡാക്കിലെ മുൻ ബിജെപി പ്രസിഡന്റ് ചെറിംഗ് ഡോർജയ് ലക്രൂക്ക് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ലഡാക്കില്‍ 15 വർഷം ചെലവഴിച്ച ആർക്കും ഇപ്പോൾ ഒരു വാസസ്ഥാനമാകാം. അതുകൊണ്ടാണ് ഞങ്ങളുടെ സ്വത്വം, സംസ്കാരം, ഭൂമി എന്നിവ സംരക്ഷിക്കുന്നതിന് ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല

ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല


സംസ്ഥാനത്തുള്ള സ്ഥിര താമസക്കാരെ നിർവചിക്കാനും ആ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശങ്ങളും പദവികളും നൽകാനും ജമ്മു കശ്മീർ നിയമസഭയെ അധികാരപ്പെടുത്തുന്ന ഇന്ത്യൻ ഭരണഘടനയുടെ അനുഛേദമാണ് 35എ. വാസസ്ഥലങ്ങളുടെ വിഭാഗം വ്യക്തമാക്കുന്ന 2010 ലെ നിയമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ ഭേദഗതി വരുത്തി. ലഡാക്കിലെ വാസയോഗ്യമായ വിഭാഗം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉറപ്പ് നൽകി

ഉറപ്പ് നൽകി

ചില പരിഹാര നടപടികളെക്കുറിച്ച് ആഭ്യന്തരമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അതിനുശേഷം തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്യുമെന്നും ലക്രൂക്ക് പറഞ്ഞു. വെള്ളിയാഴ്ചയാണ് ഷായുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയത്. ഉടന്‍ തന്നെ അനുമതി ലഭിച്ചതോടെ ശനിയാഴ്ച ദില്ലിയില്‍ എത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 കുമ്മനത്തിന് വെച്ചത് അബ്ദുള്ളക്കുട്ടി കൊണ്ടുപോയി; ശോഭാ സുരേന്ദ്രനുമില്ല, ബിജെപിയില്‍ അതൃപ്തി ശക്തം കുമ്മനത്തിന് വെച്ചത് അബ്ദുള്ളക്കുട്ടി കൊണ്ടുപോയി; ശോഭാ സുരേന്ദ്രനുമില്ല, ബിജെപിയില്‍ അതൃപ്തി ശക്തം

English summary
Ladak should be included in 6th schedule: bjp leaders met amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X