കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ട്ടിക്കിള്‍ 370 ഉപയോഗിച്ചത് ബുദ്ധിസ്റ്റുകളെ ഇല്ലാതാക്കാനെന്ന് ബിജെപി എംപി ജമ്യാന്‍ ട്സെറിംഗ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370ക്കെതിരെ ലഡാക്ക് ബിജെപി എംപി. ജമ്മു കശ്മീരിലെ ബുദ്ധിസ്റ്റുകളെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ആര്‍ട്ടിക്കിള്‍ 370 ഉപയോഗിച്ചിരുന്നതെന്നാണ് ലഡാക്കില്‍ നിന്നുള്ള ബിജെപി എംപി ജമ്യാന്‍ ട്സെറിംഗ് നംഗ്യാല്‍ ആരോപിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെ പിന്തുണച്ച എംപി ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാനുള്ള നീക്കത്തെ നിസ്സംശയം വോട്ടു ചെയ്യുകയായിരുന്നു.

കശ്മീരില്‍ പ്രതിപക്ഷത്ത് വീണ്ടും വിള്ളല്‍... തൃണമൂല്‍ കോണ്‍ഗ്രസ് എംപി ബിജെപിയെ പിന്തുണച്ചു!!കശ്മീരില്‍ പ്രതിപക്ഷത്ത് വീണ്ടും വിള്ളല്‍... തൃണമൂല്‍ കോണ്‍ഗ്രസ് എംപി ബിജെപിയെ പിന്തുണച്ചു!!

യുപിഎ സര്‍ക്കാര്‍ ലഡാക്കിനെ മോശമായാണ് കൈകാര്യം ചെയ്തതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ആരോപിക്കുന്നു. യുപിഎ 2011ല്‍ കശ്മീരിന് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി നല്‍കിയ കേന്ദ്രം ജമ്മുവിനും നല്‍കി എന്നാല്‍ ലഡാക്കിന് മാത്രം ഒരു കേന്ദ്ര സര്‍വ്വകലാശാല ലഭിച്ചില്ല. ആര്‍ട്ടിക്കിള്‍ 370 ദുരുപയോഗം ചെയ്തുുകൊണ്ട് നിങ്ങള്‍ കശ്മീരിലെ ബുദ്ധിസ്റ്റുകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനുള്ള നീക്കം രണ്ട് കൂട്ടര്‍ക്ക് മാത്രമാണ് നഷ്ടമുണ്ടാക്കുക. അതേ സമയം കശ്മീരികളുടെ ഭാവി ശോഭനമായി തന്നെ തുടരുകയും ചെയ്യും.

jamyangtseringnamgyal-

ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാനുള്ള നീക്കത്തെ എതിര്‍ത്ത മുന്‍ മുഖ്യമന്ത്രിയെക്കുറിച്ചും എംപി പരാമര്‍ശിക്കുന്നുണ്ട്. ലേയിലെ ജനങ്ങള്‍ കേന്ദ്രഭരണ പ്രദേശമെന്ന വികാരത്തിന് അനുകുലമായി നില്‍ക്കും, എന്നാല്‍ കാര്‍ഗില്‍ ഇതിന് എതിരായിരിക്കും. കാര്‍ഗിലില്‍ ആരും പ്രതിഷേധം പുറത്തുകാണിക്കില്ല, എന്നാല്‍ ലേയില്‍ ആഘോഷ പരിപാടികള്‍ ഉണ്ടാകുമെന്നായിരുന്നു പ്രതികരണം. എന്നാല്‍ ആസാദിനെതിരെ രംഗത്തെത്തിയ ബിജെപി എംപി കാര്‍ഗിലിലെ ജനങ്ങള്‍ കേന്ദ്രഭരണ പ്രദേശമെന്ന പദവിക്ക് അനുകൂലമായാണ് വോട്ട് ചെയ്തതെന്നും ഓര്‍മിപ്പിക്കുന്നു.

ഇതിന് സമാനമായി ജമ്മു ജില്ലയിലെ ജനങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെ എതിര്‍ക്കുന്ന ജനങ്ങളെയാണ് മാധ്യമങ്ങള്‍ കാണിക്കുന്നത്. എന്നാല്‍ ഒമ്പത് ജില്ലകളിലെ ആളുകള്‍ ഇതിന് അനൂകുലമായാണ് നിലകൊള്ളുന്നത്. എന്നാല്‍ ഇത് എവിടെയും പരാമര്‍ശിക്കപ്പെടുന്നില്ലെന്നും ആസാദ് പറയുന്നു. എന്തുകൊണ്ടാണ് എല്ലാവരും ലഡാക്കിനെക്കുറിച്ച് സംസാരിക്കുന്നത്? കേന്ദ്രഭരണ പ്രദേശ പദവി ലഭിക്കണമെന്ന ആവശ്യം കഴിഞ്ഞ 71 വര്‍ഷമായി ഉന്നയിക്കുന്ന പ്രദേശമാണ് ലഡാക്ക്. ഒരിക്കലും കശ്മീരിനൊപ്പം ആയിരിക്കാന്‍ ഇഷ്ടപ്പെടാത്ത പ്രദേശമാണിത്.

English summary
Ladakh BJP MP says Art 370 was used to 'finish Buddhists in J&K'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X