• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യ- ചൈന സംഘർഷം: ഇന്ത്യൻ സൈന്യത്തെയും മോദിയെയും അവഹേളിച്ചു, കൌൺസിലർ അറസ്റ്റിൽ, ഓഡിയോ വൈറൽ!!

ലഡാക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യൻ സൈന്യത്തെയും പരിഹസിച്ച ലഡാക്ക് കൌൺസിലർ അറസ്റ്റിൽ. കാർഗിലിലെ ലഡാക്ക് ഓട്ടോണമസ് ഹിൽ ഡവലപ്പ്മെന്റ് കൌൺസിൽ കൌൺസിലറാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് സംഭവം. കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന അതിർത്തി തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ 20 ഇന്ത്യൻ സൈനികരാണ് തിങ്കളാഴ്ച രാത്രി വീരമൃത്യു വരിച്ചത്.

'ആര്‍എസ്എസിന്‍റെ മിഥിലാപുരിയും ചുവന്നു'; അടൂരിലെ പ്രവർത്തകർ കൂട്ടത്തോടെ സിപിഎമ്മില്‍ ചേര്‍ന്നു

കൊറോണ വൈറസ് ഭീതിയൊഴിയാതെ ചൈന: 10 ദിവസത്തിനകം 227 കേസുകൾ, രാജ്യത്ത് വൈറസിന്റെ ഉറവിടം തേടി അധികൃതർ

 ഫോൺ സംഭാഷണം പുറത്ത്

ഫോൺ സംഭാഷണം പുറത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യൻ സൈന്യത്തെയും അധിക്ഷേപിച്ചുകൊണ്ടുള്ള ഫോൺ സംഭാഷണത്തിന്റെ വോയ്സ് ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് നടപടി. ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിനിടെ ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടിയെന്നാണ് അധികൃതർ പറയുന്നത്.

cmsvideo
  അതിര്‍ത്തിയില്‍ യുദ്ധ വിമാന ങ്ങള്‍ വിന്യസിച്ച് ഇന്ത്യ | Oneindia Malayalam
  കൌൺസിലർ അറസ്റ്റിൽ

  കൌൺസിലർ അറസ്റ്റിൽ

  കാർഗിൽ ജില്ലയിലെ ശാഖർ ജില്ലയിലെ കൌൺസിലറായ സാക്കിർ ഹുസൈനാണ് അറസ്റ്റിലായത്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ പരസ്യമായി മാപ്പെഴുതി നൽകിയിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഏറക്കാലമായി കോൺഗ്രസ് പ്രവർത്തകനായ സാക്കിർ ഹൂസൈനെ ഈ സംഭവത്തെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. എൽഎഎച്ച്ഡിസി, ലേ, കാർഗിൽ എന്നിങ്ങനെ ലഡാക്കിലെ എല്ലാ ജനങ്ങളും ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഇന്ത്യൻ സൈന്യത്തിന് പിന്തുണയ്ക്കുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.

   ഗാൽവൻ വാലി സംഘർഷം

  ഗാൽവൻ വാലി സംഘർഷം

  കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെ ഇന്ത്യൻ സൈന്യത്തിനെതിരെയും ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെയും അവഹേളിക്കുന്ന തരത്തിൽ പ്രതികരിക്കുകയായിരുന്നു. കിഴക്കൻ ലഡാക്കിലെ ഗാൽവൻ വാലിയിൽ കേണൽ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനുൾപ്പെടെ 20 ഇന്ത്യൻ സൈനികരാണ് ചൈനീസ് സൈന്യവുമായുള്ള സംഘർഷത്തിനിടെ വീരമൃത്യൂ വരിച്ചത്.

   ക്ഷമാപണം

  ക്ഷമാപണം

  തന്റെ വാക്കുകളിലൂടെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതിന് മാപ്പ് ചോദിച്ചുകൊണ്ട് ഹുസൈൻ രംഗത്തെത്തിയിരുന്നു. ഒരു ലഡാക്കി എന്ന നിലയിലും ഇന്ത്യക്കാരൻ നിലയിലും അഭിമാനിക്കുന്നു. ഇനിയൊരിക്കലും ജന്മനാടിനെയും ജനങ്ങളെയും വ്രണപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങളും നടത്തുകയില്ലെന്നും സാക്കിർ ക്ഷമാപണത്തിൽ പറയുന്നു.

   അറസ്റ്റ് വീട്ടിൽ നിന്ന്

  അറസ്റ്റ് വീട്ടിൽ നിന്ന്

  കാർഗിൽ ടൌണിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കൌൺസിലർ അറസ്റ്റിലാവുന്നത്. സംഭാഷണം നടത്തുമ്പോൾ ഇയാൾക്കൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു. ഇയാളാണ് സാക്കിറിന്റെ ശബ്ദസന്ദേശം ഫോണിൽ പകർത്തിയത്. സംഭവത്തിൽ സാക്കിറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് വക്താവ് വ്യക്തമാക്കി.

   സോഷ്യൽ മീഡിയയിൽ വൈറൽ

  സോഷ്യൽ മീഡിയയിൽ വൈറൽ

  ഓഡിയോ ക്ലിപ്പ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഈ സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ലഡാക്ക് പ്രസിഡന്റ് റിഗ്സിൻ ജോറയെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇയാൾക്ക് അയച്ച കാരണം കാണിക്കൽ നോട്ടീസിന്റെ മറുപടിക്ക് പോലും കാത്തുനിൽക്കാതെയാണ് പാർട്ടി നടപടി സ്വീകരിച്ചിട്ടുള്ളത്.

   ചരിത്രം ഇങ്ങനെ..

  ചരിത്രം ഇങ്ങനെ..

  കാർഗിലിലെ ജനങ്ങൾക്ക് ദുഘട ഘട്ടങ്ങളിൽ സൈന്യത്തിന് പിന്നിൽ അണിനിരന്നിട്ടുള്ള ദീർഘകാലത്തെ ചരിത്രമാണുള്ളതെന്നാണ് സാക്കിർ ഹൂസൈന്റെ സുഹൃത്തുമായുള്ള ഫോൺ സംഭാഷണത്തെ അപലപിച്ച് രംഗത്തെത്തിയ എൽഎഎച്ച്ഡിസി- കാർഗിൽ വ്യക്തമാക്കുന്നു. ഞങ്ങളുടെ രാജ്യത്തോടുള്ള അനന്തമായ വിശ്വസ്തത ആവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  English summary
  Ladakh Councillor Arrested For Audio Clip Mocking PM Modi And Army Over India-China Standoff
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X