കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെയോര്‍ത്ത് അവര്‍ പറയുന്നത് കേള്‍ക്കണമെന്ന് രാഹുല്‍; നഷ്ടം ഇന്ത്യക്കായിരിക്കും, അവഗണിക്കരുത്

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിലെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദേശസ്നേഹിയായ ലഡാകികൾ ശബ്ദമുയർത്തുകയാണെന്നും അവരുടെ മുന്നറിയിപ്പ് അവഗണിക്കുന്നത് ഇന്ത്യയ്ക്ക് വളരെയധികം നഷ്ടമുണ്ടാക്കുമെന്നുമാണ് ഏറ്റവും പുതിയ ട്വീറ്റിലൂടെ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ ഭൂപ്രദേശം ചൈനീസ് പട്ടാളം കയ്യേറിയിട്ടുണ്ടെന്ന് ചില ലഡാക്കികള്‍ ആരോപിക്കുന്ന മീഡിയാ റിപ്പോര്‍ട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

വളരെയധികം നഷ്ടങ്ങളുണ്ടാക്കും

വളരെയധികം നഷ്ടങ്ങളുണ്ടാക്കും

"രാജ്യസ്നേഹിയായ ലഡാകികൾ ചൈനീസ് നുഴഞ്ഞുകയറ്റത്തിനെതിരെ ശബ്ദമുയർത്തുന്നു. അവർ ഒരു മുന്നറിയിപ്പ് നൽകുകയാണ്. അവരുടെ മുന്നറിയിപ്പ് അവഗണിക്കുന്നത് ഇന്ത്യയ്ക്ക് വളരെയധികം നഷ്ടങ്ങളുണ്ടാക്കും,"-രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയെ വിചാരിച്ച് ദയവായി അവരെ ശ്രദ്ധിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നു.

ട്വീറ്റ്

ചൈനീസ് സേന ഇന്ത്യന്‍ ഭൂമി കയ്യേറിയെന്ന് ലഡാക്ക് ജനങ്ങള്‍ ആരോപിക്കുന്ന വാര്‍ത്ത-രാഹുലിന്‍റെ ട്വീറ്റില്‍ നിന്ന്

ആരോ ഒരാള്‍ കള്ളം പറയുകയാണ്

ആരോ ഒരാള്‍ കള്ളം പറയുകയാണ്

വെള്ളിയാഴ്ച മോദി ലഡാക്ക് സന്ദര്‍ശിച്ചതിന് പിന്നാലെയും രാഹുല്‍ വിമര്‍ശനമായി രംഗത്ത് എത്തിയിരുന്നു. ലഡാക്കിലുള്ളവര്‍ പറയുന്നു; ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു. പ്രധാനമന്ത്രി പറയുന്നു: ആരും നമ്മുടെ ഭൂമി പിടിച്ചെടുത്തില്ല. ആരോ ഒരാള്‍ കള്ളം പറയുകയാണെന്ന് ഉറപ്പാണ്- എന്നായിരുന്നു രാഹുല്‍ ഇന്നലെ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്.

ലഡാക്ക് സംസാരിക്കുന്നു

ലഡാക്ക് സംസാരിക്കുന്നു

ലഡാക്ക് സംസാരിക്കുന്നുവെന്ന ശീര്‍ഷകത്തോടെ ഒരു വീഡിയോയും ട്വീറ്റിനൊപ്പം രാഹുല്‍ ഗാന്ധി പങ്കുവെച്ചിരുന്നു. നമ്മുടെ ഭൂമി ചൈന പിടിച്ചെടുത്തെന്ന് ലഡാക് പറയുന്നു. 20 ഇന്ത്യ സൈനികള്‍ വീരമൃത്യു വരിച്ചു. എന്നിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നതെന്ന ചോദ്യത്തോടെയാണ് രാഹുല്‍ പങ്കുവെച്ച വീഡിയോ അവസാനിക്കുന്നത്.

Recommended Video

cmsvideo
Rahul is the Only Opposition ? | Oneindia Malayalam
പ്രധാനമന്ത്രി തയ്യാറാകണം

പ്രധാനമന്ത്രി തയ്യാറാകണം

അതേസമയം, പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്‍റ് അംഗവുമായ അധീര്‍ രഞ്ജന്‍ ചൗധരിയും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശിച്ച് സൈനികള്‍ക്ക് ഊര്‍ജ്ജം നല്‍കിയേക്കാം. എന്നാല്‍ ഇന്ത്യ പ്രദേശം ചൈന കൈവശപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമാക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണെന്നും അദ്ദേഹം ആവശ്യപ്പെട്ടും.

ആധുനിക പിശാച്

ആധുനിക പിശാച്

ഇന്ത്യന്‍ മണ്ണില്‍ നിന്ന് ചൈനയെ പുറത്താക്കുന്നത് വരെ ഇന്ത്യക്ക് കഴിയില്ല. ചൈന ആധുനിക പിശാചാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ധര്‍മ്മോപദേശം കൊണ്ട് ചൈന പിന്‍മാറാന്‍ പോകുമെന്ന് കരുതേണ്ട. ഇന്ത്യ പ്രദേശത്തേക്ക് ചൈനീസ് സൈന്യം വലിയ തോതില്‍ അതിക്രമിച്ച് കയറിയിട്ടുണ്ടെന്ന വസ്തുത പ്രധാനമന്ത്രി അംഗീകരിക്കണമെന്നും ചൗധരി അഭിപ്രായപ്പെട്ടു.

ലഡാക്കില്‍

ലഡാക്കില്‍

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ലഡാക്കില്‍ സന്ദര്‍ശനം നടത്തിയത്. ലേയിലും നിമുവിലും ഇന്ത്യന്‍ സൈനികരുമായി സംവദിച്ച പ്രധാനമന്ത്രി ഗാല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ പട്ടാളക്കാരെ സൈനിക ആശുപത്രിയിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു.

 'ജനങ്ങള്‍ പ്രിയങ്കയെ ആവശ്യപ്പെടുന്നു'; പ്രിയങ്കയ്ക്കായി മുറവിളി കൂട്ടി യുപി കോണ്‍ഗ്രസ്, ലക്ഷ്യം 2022 'ജനങ്ങള്‍ പ്രിയങ്കയെ ആവശ്യപ്പെടുന്നു'; പ്രിയങ്കയ്ക്കായി മുറവിളി കൂട്ടി യുപി കോണ്‍ഗ്രസ്, ലക്ഷ്യം 2022

English summary
Ladakh; For India’s sake, please listen to them, says rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X