'ട്വിറ്റര്‍ ജിയോ ടാഗിങ്ങില്‍ ലഡാക്ക് ചൈനയുടെ ഭാഗം: പ്രചരിക്കുന്നത് പഴയ വീഡിയോ
ലഡാക്ക്: ഇന്ത്യന്‍ ഭൂവിഭാഗമായ ലേ മാപ്പിങില്‍ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററിന്‍റെ ഭാഗത്ത് നിന്നും ഗുരുതര പിഴവ് നേരത്തെ സംഭവിച്ചിരുന്നു. ഭാരത് ശക്തി എഡിറ്റര്‍ ഇന്‍ ചീഫ് നിതിന്‍ എ ഗോഖലെയാണ് ഇത്തരമൊരു പിഴവ് കണ്ടെത്തിയിരുന്നത്. ലേ എയര്‍പ്പോര്‍ട്ട് അടക്കമുള്ള ഇന്ത്യന്‍ ഭൂ പ്രദേശങ്ങള്‍ പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഭാഗമായ 'ജമ്മുകശ്മീരിലാണ്' എന്നാണ് ട്വിറ്ററില്‍ കാണിക്കുന്നതെന്നാണ് നിതിന്‍ എ ഗോഖലെ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഒക്ടോബര്‍ മാസത്തിലെ ഈ വീഡിയോ വീണ്ടും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇതോടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി നിതിന്‍ ഗോഖലെ തന്നെ രംഗത്ത് എത്തി. പഴിയ വീഡിയോയാണ് ഇതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വിശദീകരിക്കുന്നു. നേരത്തെ പരാതി ഉന്നയിച്ചപ്പോള്‍ ട്വിറ്റര്‍ ഈ പിഴവ് തിരുത്തുകയും ചെയ്തു.

അതേസമയം, ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിക്കനുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇന്ത്യ-ചൈന അതിര്‍ത്തി വിഷയം ചര്‍ച്ചയായിരുന്നു. അതിന് പുറമെ ലഡാക്ക് മേഖലയില്‍ ചൈനയെ നിരീക്ഷിക്കാനുള്ള അത്യാധുനിക ഡ്രോണുകള്‍ ഇന്ത്യന്‍ സൈന്യത്തിന് ഉടന്‍ ലഭിക്കും. ലഡാക്കിൽ നിയന്ത്രണ രേഖയിൽ ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനാണ് പുതിയ ഹെറോൺ ഡ്രോണുകൾ ഉപയോഗിക്കുക. ആന്റി ജാമിങ് ശേഷിയുള്ള അത്യാധുനിക ഡ്രോണുകളാണിവ.
ആദ്യഘട്ടത്തില്‍ നാല് ഡ്രോണുകളാണ് ഇന്ത്യന്‍ ആര്‍മിക്ക് ലഭിക്കുക. നേരത്തെ തന്നെ ഡ്രോണുകള്‍ ലഭ്യമാവുമായിരുന്നെങ്കിലും കോവിഡ് വ്യാപനം മൂലം ഡ്രോണ്‍ എത്തുന്നതിന് കാലതാമസം നേരിട്ടു. സമീപകാലത്ത് ചൈനയുമായുള്ള അതിര്‍ത്തി പങ്കെടുക്കുന്ന മേഖലയില്‍ സംഘര്‍ഷങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് ഡ്രോണുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഡ്രോണുകള്‍ വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപ അനുവദിച്ചിരുന്നു.












Click it and Unblock the Notifications