കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ല‍ഡാക്ക് കേന്ദ്രത്തിനൊപ്പം: സമാധാനമായി പരിഹരിക്കേണ്ടത് പാകിസ്താനുമായുള്ള പ്രശ്നമെന്ന് ബിജെപി എംപി

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരിനെച്ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ബിജെപി എംപി. ലഡാക്ക് കേന്ദ്രത്തിന്റെ അധികാര പരിധിയിലാണ്, എന്നാല്‍ പാകിസ്താനുമായുള്ള പ്രശ്നങ്ങള്‍ സമാധാനപൂര്‍വം പരിഹരിക്കുന്നതിലാണ് ശ്രദ്ധ വേണ്ടതെന്നാണ് ലഡാക്ക് ബിജെപി എംപി ട്സെറിംഗ് നംഗ്യാല്‍ ചൂണ്ടിക്കാണിക്കുന്നത്. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി വിഭജിച്ചതിന് പിന്നാലെയാണ് എംപിയുടെ പ്രതികരണം. പിന്തുടര്‍ച്ച് വേണ്ടി നിരവധി പോരാട്ടങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇപ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടത് സമാധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ചൈനയുമായി വീണ്ടും കൊമ്പുകോര്‍ത്ത് ട്രംപ്; അമേരിക്കന്‍ കമ്പനികള്‍ ചൈന വിടണമെന്ന് നിർദ്ദേശംചൈനയുമായി വീണ്ടും കൊമ്പുകോര്‍ത്ത് ട്രംപ്; അമേരിക്കന്‍ കമ്പനികള്‍ ചൈന വിടണമെന്ന് നിർദ്ദേശം

ലഡാക്കികള്‍ ശരിയായ ദേശസ്നേഹികളാണ്. രാജ്യത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കുന്നതിനായി വീണ്ടും സൈനിക ഏറ്റുമുട്ടലിനെ അഭിമുഖീകരിക്കാന്‍ കഴിയില്ല. ലഡാക്ക് കേന്ദ്രസര്‍ക്കാരിന്റെ ഏത് തീരുമാനവും സ്വീകരിക്കും. അയല്‍രാജ്യങ്ങളുമായുള്ള പ്രശ്നങ്ങള്‍ സമാധാനത്തോടെ പരിഹരിക്കപ്പെടണം. ഇന്ത്യ ആണവായുധം പ്രയോഗിക്കുന്നത് സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പ്രസ്താവനയോടുള്ള പ്രതികരമണമായിരുന്നു 34 കാരനായ നംഗ്യാലിന്റേത്. ലഡാക്ക് ഇക്കാലത്തിനുള്ളില്‍ നിരവധി സൈനിക നീക്കങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. അതിന്റെ ആഘാതങ്ങളില്‍ നിന്ന് മോചനം തേടി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ladhak-01

ലഡാക്കിന്റെ പുനര്‍നിര്‍മിതിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഒരുപാട് സമയവും പ്രയത്നവും ആവശ്യമാണ്. ഞങ്ങള്‍ക്ക് വേണ്ടത് സമാധാനമാണ്. അത് യുദ്ധത്തിലെത്തിയാല്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല. ലഡാക്ക് പിന്നോട്ട് നില്‍ക്കില്ല. ഞങ്ങളാണ് യഥാര്‍ത്ഥ ദേശസ്നേഹികള്‍. 1947-48, 1962, 1965, 1971, 1999 എന്നിങ്ങനെ ഇന്ത്യ ചെയ്ത യുദ്ധങ്ങളിലെല്ലാം ലഡാക്ക് ഉള്‍പ്പെട്ടിരുന്നു. പലരും കരുതുന്നത് ഇതൊരു യുദ്ധഭൂമിയാണെന്നാണ്. എല്ലാം ഈ യുദ്ധങ്ങള്‍ കൊണ്ടാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ ചൈന- പാക് പ്രതികരണങ്ങളെക്കുറിച്ചുള്ള നിലപാടും അദ്ദേഹം വെളിപ്പെടുത്തി. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്നും അയല്‍രാജ്യങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Ladakh is with Centre but issues with Pak should be solved peacefully: Namgyal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X