കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ഷോക് ട്രീറ്റ്‌മെന്റ്!! ആ രണ്ടു സംഭവങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത്... അവസരം കാത്തിരുന്നു

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യക്കെതിരെ കണ്ണുരുട്ടാന്‍ ചൈനയെ പ്രകോപിപ്പിച്ച സംഭവം എന്താണ്. സൈനികരുടെ പട്രോളിങ് വേളയില്‍ അതിര്‍ത്തികളില്‍ സാധാരണമായി കേള്‍ക്കാറുള്ള വെടിവയ്പ്പും തര്‍ക്കവുമല്ല ചൈനീസ് അതിര്‍ത്തിയില്‍ നടക്കുന്നത്. ഇന്ത്യ-ചൈനീസ് അതിര്‍ത്തി ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. ഇതു രണ്ടു കക്ഷികള്‍ക്കും അറിയാം.

മഞ്ഞുരുക്കത്തിനുള്ള ശ്രമമാണ് ഇരുരാജ്യങ്ങളും നടത്തുന്നത്. ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയതും ഇക്കാര്യത്തില്‍ വ്യക്തമായ ബോധ്യമള്ളതുകൊണ്ടാണ്. അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ രണ്ടുനീക്കങ്ങള്‍ ചൈനയെ അമ്പരപ്പിക്കുന്നതായിരുന്നു. തുടര്‍ന്നാണ് അവര്‍ സമ്മര്‍ദ്ദ തന്ത്രം പയറ്റാന്‍ തുടങ്ങിയത്. വിശദാംശങ്ങള്‍ ഇങ്ങനെ....

സംപത്ബറിലെ ആ ചിത്രം

സംപത്ബറിലെ ആ ചിത്രം

കഴിഞ്ഞ സപ്തംബറില്‍ വടക്കന്‍ സൈനിക കമാന്റര്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങിന്റെ ഒരു ചിത്രം പുറത്തുവന്നിരുന്നു. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയില്‍ സൈനിക ടാങ്കിന് മുകളിലിരുന്ന് അഭ്യാസ പ്രകടനം വീക്ഷിക്കുന്നതായിരുന്നു അത്. ഈ ചിത്രം ഇന്ത്യന്‍ സൈന്യം തന്നെയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

ചൈന ഞെട്ടി

ചൈന ഞെട്ടി

സൈനിക ഓഫീസറുടെ ചിത്രം പുറത്തുവന്നതോടെയാണ് ചൈന ഞെട്ടിയത്. കുന്നും മലകളും മഞ്ഞും നിറഞ്ഞ ഈ പ്രദേശത്ത് എങ്ങനെയാണ് സൈനിക ടാങ്ക് എത്തിയത് എന്നാണ് അവര്‍ പരിശോധിച്ചത്. ഇന്ത്യന്‍ സൈന്യം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി അതിര്‍ത്തിയില്‍ തുടരുന്ന റോഡ് നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു അത്.

മാറ്റി ചിന്തിപ്പിച്ചു

മാറ്റി ചിന്തിപ്പിച്ചു

ചൈനീസ് സൈന്യത്തിന് ഈ മേഖലയില്‍ സൈനിക ടാങ്കുകള്‍ എത്തിക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമല്ല. അവര്‍ നേരത്തെ എത്തിച്ചിട്ടുണ്ടുതാനും. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഇവിടെ സൈനിക ടാങ്കുമായി എത്തുമെന്ന് അവര്‍ പ്രതീച്ചിരുന്നില്ല. ഈ ചിത്രമാണ് ചൈനയെ മാറ്റി ചിന്തിപ്പിച്ചത്.

ഇന്ത്യയുടെ രണ്ടാം ഷോക്ക്

ഇന്ത്യയുടെ രണ്ടാം ഷോക്ക്

മലമുകളില്‍ ടാങ്കുകള്‍ വിന്യസിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന മഞ്ഞുമലകളില്‍. തൊട്ടുപിന്നാലെ ഒക്ടോബറില്‍ ഇന്ത്യ ഷ്യോക് നദിക്ക് കുറുകെ പാലം നിര്‍മിച്ചു. ഇതിന്റെ ചിത്രവും പുറത്തുവന്നു. ഇതും ചൈനയെ ഞെട്ടിക്കുന്നതായിരുന്നു.

അവസരം കാത്തിരുന്നു

അവസരം കാത്തിരുന്നു

ചൈനീസ് അതിര്‍ത്തിയിലേക്കെത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ എല്ലാ തടസങ്ങളും നീങ്ങി എന്നതാണ് പാലം വന്നതിലൂടെ സംഭവിച്ചത്. ഇനിയും കാത്തിരുന്നാല്‍ ഇന്ത്യ സൈനിക നീക്കം നടത്തുമോ എന്നും ചൈന ഭയപ്പെട്ടു. ഈ സാഹചര്യത്തിലാണ് ചൈന അവസരം കാത്തിരുന്നത്.

രണ്ടു വിഭാഗമായി ചൈന അണിനിരന്നു

രണ്ടു വിഭാഗമായി ചൈന അണിനിരന്നു

മഞ്ഞുവീഴ്ച കുറഞ്ഞതിന് പിന്നാലെ ചൈനീസ് സൈന്യം അതിര്‍ത്തിയിലെത്തി. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നു നിന്നു. സായുധരായ സൈനികരല്ല അതിര്‍ത്തി കടന്നത് എന്നാണ് ചൈനീസ് വാദം. എന്നാല്‍ ഇവരുടെ സംരക്ഷണത്തിന് ചൈന അപ്പുറത്ത് 4000 സൈനികരെ നിര്‍ത്തിയിട്ടുണ്ട്. ഈ സംഘം സര്‍വസന്നാഹത്തോടെയാണ് നില്‍ക്കുന്നത്.

പ്രതിസന്ധികള്‍ മറികടന്നു

പ്രതിസന്ധികള്‍ മറികടന്നു

മഞ്ഞുമലകളില്‍ സൈനിക ടാങ്ക് കൊണ്ടുവരുന്നത് പ്രയാസമണ്. മാത്രമല്ല, ഇവിടെ ഏത് സാഹചര്യത്തിലും എന്‍ജിന്‍ ചൂടാക്കി നിര്‍ത്താന്‍ പ്രത്യേക സംവിധാനം വേണം. ഇന്ത്യന്‍ സൈന്യം ഓരോ വെല്ലുവിളികളും മറികടന്ന് റോഡുകളും പാലങ്ങളും നിര്‍മിച്ച് ചൈനീസ് അതിര്‍ത്തി വരെ എത്തിയതോടെയാണ് ചൈന അടവ് മാറ്റിയത്.

ഇന്ത്യയ്ക്ക് ഇപ്പോള്‍ സാധിക്കും

ഇന്ത്യയ്ക്ക് ഇപ്പോള്‍ സാധിക്കും

സൈനിക ടാങ്ക് ഉപയോഗിച്ച് അതിര്‍ത്തിയില്‍ പരിശീലനം നടത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് ആത്മവിശ്വാസം നല്‍കിയത് വന്‍ സൈനിക വ്യൂഹത്തെ വളരെ വേഗത്തില്‍ അതിര്‍ത്തിയില്‍ വിന്യസിക്കാനുള്ള എല്ലാ സൗകര്യങ്ങളും റെഡിയാണ് എന്നതാണ്. ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും അതിവേഗത്തില്‍ ഇവിടെക്ക് സൈനികരെ എത്തിക്കാന്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ സാധിക്കും. ഇതാണ് ചൈനയെ ഭയപ്പെടുത്തിയത്.

ഔദ്യോഗിക പ്രഖ്യാപനം

ഔദ്യോഗിക പ്രഖ്യാപനം

ചൈനയ്ക്ക് ലഡാക്ക് മേഖലയിലുണ്ടായിരുന്ന മേല്‍ക്കൈ ആണ് ഇപ്പോഴില്ലാതായിരിക്കുന്നത്. ചൈനയുടെ അതേ ശേഷി ഇന്ത്യയും നേടിയിരിക്കുന്നു. സൈനിക ടാങ്കുകളും പീരങ്കിപ്പടയും അതിര്‍ത്തിയിലെത്തിക്കാന്‍ ഇന്ത്യയ്ക്കും സാധിക്കും. കമാന്ററുടെ ചിത്രം ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം കൂടിയായിരുന്നു. തുടര്‍ന്നാണ് ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചത്.

ചൈനീസ് സൈന്യം തമ്പടിച്ചത് ഇവിടെ

ചൈനീസ് സൈന്യം തമ്പടിച്ചത് ഇവിടെ

ഇന്ത്യ അതിര്‍ത്തിയില്‍ തുടരുന്ന നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ചൈനയുടെ പ്രധാന ആവശ്യം. തുടര്‍ന്നാണ് സാധാരണയുള്ള പട്രോളിങ് തര്‍ക്കത്തിനും അപ്പുറത്ത് ചൈനീസ് സൈന്യം അതിര്‍ത്തി കടന്ന് തമ്പടിക്കാന്‍ ഇടയാക്കിയത്. ഗുല്‍വാനിയ താഴ്‌വരയിലും പാംഗോങ് തീരത്തുമാണ് ചൈനീസ് സൈന്യത്തിന്റെ തമ്പടിക്കല്‍.

ഇടക്കിടെ പുകയുമെന്നുറപ്പ്

ഇടക്കിടെ പുകയുമെന്നുറപ്പ്

ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ അവസാനിപ്പിക്കുക എന്നതാണ് ചൈനയുടെ തന്ത്രം. ഇതിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയാണിപ്പോള്‍. സൈനിക തലത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യ അതിന് വഴങ്ങാന്‍ സാധ്യത കുറവാണ്. അയല്‍രാജ്യത്തിന്റെ സൈന്യത്തിനെതിരെ ജാഗ്രത തുടരേണ്ടതിനാല്‍ ഇന്ത്യയുടെ നിലപാട് ശരിയുമാണ്. അതുകൊണ്ടുതന്നെ അതിര്‍ത്തി ഇടക്കിടെ പുകയുമെന്നുറപ്പ്.

English summary
Photo and Bridge- These two things are base of India-China Border Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X