കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗർഭനിരോധന കുത്തിവെയ്പ് എടുക്കുന്ന സ്ത്രീകൾ സൂക്ഷിക്കുക! എച്ച്ഐവിയ്ക്ക് സാധ്യതയേറെ

ടുംബാ സൂത്രണത്തിനായി സ്ത്രീകൾ ഉപയോഗിക്കുന്ന ഡിപ്പോ പ്രേവേറ എച്ച്ഐവിയ്ക്ക് കാരണമാകുന്നുവെന്ന് റിപ്പോർട്ട്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഇന്നത്തെ കാലഘട്ടത്തിൽ ഗർഭനിരോധനത്തിനായി പല മാർഗങ്ങളാണ് ജനങ്ങൾ സ്വീകരിക്കുിന്നത്. അതിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ഒരു രീതിയാണ് ഗർഭനിരോധന കുത്തി വയ്പ്പ്. കുടുംബാസൂത്രണത്തിനായി സ്ത്രീകൾ ഉപയോഗിക്കുന്ന ഡിപ്പോ പ്രേവേറ എച്ച്ഐവിയ്ക്ക് കാരണമാകുന്നുവെന്ന് റിപ്പോർട്ട്. സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൈൺ സർവകലാശാലയിൽ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം പുറത്തു വന്നത്.

hiv

ഡിപ്പോ കുത്തി വയ്പ്പിലൂടെ സ്ത്രീകൾക്ക് എച്ച്ഐവി അണുബാധയ്ക്ക് വരാനുള്ള സാധ്യത 40 ശതമാനത്തോളമാണെന്നാണ് റിപ്പോർട്ട്. 2016 ജൂലൈയിലാണ് കേന്ദ്ര സർക്കാരിൻരെ മിഷൻ പരിവാർ വികാസ് പദ്ധതിയുടെ ഭാഗമായി ഗർഭ നിരോധന കുത്തിവെയ്പ്പ് രാജ്യത്ത് അവതരിപ്പിച്ചത്. ഡിഎംപിഎ മരുന്നാണ് രാജ്യത്തിലെ ഗ്രാമങ്ങളിൽ ഗർഭനിരോധനത്തിനായി ഉപയോഗിച്ചു വരുന്നത്. നേരത്തെ തന്നെ ഈ കുത്തിവെയ്പ്പിനെതിരെ ആരോപണം ഉയർന്നു വന്നിരുന്നു. വാക്സിൻ എടുക്കുന്നതു മൂലം സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനും അസ്ഥിക്ഷയത്തിനും വന്ധ്യതയ്ക്കും കാരണമാകുന്നത്രേ.

 കോൺഗ്രസ്-എസ്പി സഖ്യത്തിൽ പൊട്ടിത്തെറി! അഖിലേഷ് കോൺഗ്രസുമായുളള ബന്ധം അവസാനിപ്പിക്കുന്നു... കോൺഗ്രസ്-എസ്പി സഖ്യത്തിൽ പൊട്ടിത്തെറി! അഖിലേഷ് കോൺഗ്രസുമായുളള ബന്ധം അവസാനിപ്പിക്കുന്നു...

ഇന്ത്യയുടെ ജനസംഖ്യ നിരക്ക് കുറയ്ക്കുന്നതിനു വേണ്ടിയാണ് ഗർഭ നിരോധന കുത്തി വെയ്പ്പുകൾ രാജ്യത്ത് കൊണ്ടു വന്നത്. ഇതിന്റെ അപകട സാധ്യതയെ കുറിച്ച് പറയാതെയാണ് ഒരോ മൂന്ന് മാസം കൂടുമ്പോഴും സ്ത്രീകൾക്ക് കുത്തിവയ്പ്പുകൾ നൽകി വരുന്നത്. ഈ ഡിപ്പോ പ്രോവേറ കുത്തി വെയ്പ്പിനെ കുറിച്ചുള്ള മുന്നറിയിപ്പുകൾ വനിത സംഘടനകളും ആരോഗ്യ പ്രവർത്തകരും നൽകിയിരുന്നു. അതേ സമയം ഡിഎംപിഎയ്ക്ക് പകരം മറ്റെരു ഗർഭനിരോധന കുത്തിവയ്പ്പ് കണ്ടെത്തണമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. എച്ച്ഐവിക്ക് സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലെ സ്ത്രീകള്‍ കൂടുതലായി മറ്റ് ഗര്‍ഭനിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും കേപ്പ് ടൌണ്‍ സര്‍വകലാശാലയിലെ ജാനറ്റ് പി ഹാപ്ഗുഡ് മുന്നറിയിപ്പ് നല്‍‌കുന്നു. ഗവേഷണത്തിന്‍റെ ഭാഗമായി മൃഗങ്ങളെയും കോശങ്ങളെയും സംഘം പഠനത്തിലുള്‍പ്പെടുത്തിയിരുന്നു.

'കഴിവുള്ളവർ മാത്രം ഇനി രാജ്യത്ത് മതി', കുടിയേറ്റം കുറയ്ക്കാൻ പുതിയ നീക്കവുമായി ട്രംപ്'കഴിവുള്ളവർ മാത്രം ഇനി രാജ്യത്ത് മതി', കുടിയേറ്റം കുറയ്ക്കാൻ പുതിയ നീക്കവുമായി ട്രംപ്

English summary
A research suggests replacing of the common birth control shot, known as DMPA, with alternative methods of contraception as it is linked to the risk of HIV infection.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X