ഉത്തര്‍പ്രദേശില്‍ ഓറഞ്ച് ലഡു റെഡി; വിജയം ഉറപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍
ലക്‌നൗ: ഉത്തര്‍പ്രദേശ് ബിജെപിയെ തുണയ്ക്കും എന്ന വിശ്വാസത്തില്‍ ബിജെപി പ്രവര്‍ത്തകര്‍. ഫലമറിയുന്നതിന് തലേ ദിവസം തന്നെ ലഡു ഉണ്ടാക്കുന്ന കാഴ്ചയാണ് ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ബേക്കറികളിലും വീടുകളിലും കാണാന്‍ സാധിക്കുന്നത്. യുപിയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകും എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വിട്ട് എക്‌സിറ്റ് പോള്‍ ഫലം. അതുകൊണഅട് തന്നെ ഓറഞ്ച് ലഡു ഉണ്ടാക്കുന്ന തിരക്കിലാണ് പ്രവര്‍ത്തകര്‍.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 224 സീറ്റുകള്‍ സമാജ് വാദി പാര്‍ട്ടി നേടിയിരുന്നു. ബഎസ്പി 80, ബിജെപി 47 എന്നീ നിലയിലായിരുന്നു വിധി വന്നിരുന്നത്. എന്നാല്‍ 2017 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്‍തൂക്കും നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 403 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

എന്നാല്‍ ബീഹാറിലേതുപോലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുമെന്നും ഉത്തര്‍പ്രദേശില്‍ മികച്ച വിജയം നേടുമെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. സമാജ് വാദി പാര്‍ട്ടിയും ബിജെപിയും സഖ്യമായാണ് മത്സരിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കുമെന്ന വിശഅവാസത്തിലാണ് സമാജ് വാദി പാര്‍ട്ടി നേതൃത്വം.












Click it and Unblock the Notifications