കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്; ദിനകരന്‍ പക്ഷത്തെ മെരുക്കാന്‍ ലേഡീ അമിതാബ്

Google Oneindia Malayalam News

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ സര്‍വ്വസന്നാഹങ്ങളും സ്വീകരിച്ച് പോരാടാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. 2014 ല്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിയെ ഏതു വിധേനയും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിക്കുക എന്നതാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. കഴിഞ്ഞ തവണത്തേതില്‍ നിന്നും രാഷ്ട്രീയ സാഹചര്യം ഇത്തവണ കോണ്‍ഗ്രസ്സിന് ഏറെ അനുകൂലവുമാണ്.

ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും കഴിയാവുന്നത്രയും പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കുക എന്നതാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. തമിഴ്‌നാട്ടില്‍ ഡിഎംകെയുമായുള്ള സഖ്യത്തിന് പുറമെ ടിടിവി ദിനകരനെക്കൂടി തങ്ങളോട് അടുപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇതിനായി രംഗത്തിറക്കിയിരിക്കുന്നത് ആവട്ടെ ലേഡി അമിതാഭ് ബച്ചന്‍ വിജയശാന്തിയേയും.. വിശദാംശങ്ങള്‍ ഇങ്ങനെ..

കോണ്‍ഗ്രസ്-ഡിഎംകെ

കോണ്‍ഗ്രസ്-ഡിഎംകെ

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. സംസ്ഥാനത്ത് വലിയ സ്വാധീന ശക്തിയല്ലെങ്കിലും ഡിഎംകെയുമായുള്ള സഖ്യത്തിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ നേട്ടമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

ഡിഎംകെ

ഡിഎംകെ

കോണ്‍ഗ്രസ് സഖ്യത്തിന് ഡിഎംകെയും വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പ്രതിപക്ഷ ഐക്യനിരയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി ഉയര്‍ന്നുവന്നെങ്കിലും രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിനായിരുന്നു.

ദിനകരന്‍ പക്ഷത്തേയും

ദിനകരന്‍ പക്ഷത്തേയും

ഡിഎംകെയുമായുള്ള സഖ്യം സാധ്യമാവുന്നതിന് പിന്നാലെയാണ് ടിടിവി ദിനകരന്‍ പക്ഷത്തേയും തങ്ങളോട് അടുപ്പിക്കാന്‍ കോണ്‍ഗ്രസ് പദ്ധതികള്‍ തയ്യാറാക്കുന്നത്. ഇതിനായി രംഗത്ത് ഇറക്കിയതാവട്ടെ തെലുങ്ക് നാട്ടില്‍ നിന്ന് ലേഡീ അമിതാഭ് ബച്ചന്‍ വിജയശാന്തിയേയും.

അമ്മ മക്കള്‍ മുന്നേറ്റ കഴകം

അമ്മ മക്കള്‍ മുന്നേറ്റ കഴകം

ജയലളിതയുടെ മരണത്തിന് പിന്നാലെ എഐഎഡിഎംകെയില്‍ നിന്ന് പിളര്‍ന്ന് ടിടിവി ദിനകരന്‍ രൂപീകരിച്ച അമ്മ മക്കള്‍ മുന്നേറ്റ കഴകത്തെ ഒപ്പം നിര്‍ത്തിയാല്‍ തിരഞ്ഞെടുപ്പില്‍ നേട്ടമാകും എന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. എന്നാല്‍ ഈ നീക്കത്തോട് ഡിഎംകെ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.

വിജയശാന്തി

വിജയശാന്തി

ടിടിവി ദിനകരനുമായി ചര്‍ച്ച നടത്തുന്നതിന് മുന്നോടിയായി അദ്ദേഹത്തെ നയിക്കുന്ന ശശികലയുമായാണ് തെലുങ്കാനയില്‍ നിന്നെത്തിയ വിജയശാന്തി കൂടിക്കാഴ്ച്ച നടത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ശശികലയുമായി പരപ്പന അഗ്രഹാര ജയിലിലാണ് വിജയശാന്തി കൂടിക്കാഴ്ച്ച നടത്തിയത്.

കോണ്‍ഗ്രസ്സിന്റെ ഭാഗമാവണം

കോണ്‍ഗ്രസ്സിന്റെ ഭാഗമാവണം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായി ഉയര്‍ന്നുവരുന്ന മഹാസഖ്യത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ ശശികലും ദിനകരനും നയിക്കുന്ന എഎംഎംകെയും കോണ്‍ഗ്രസ്സിന്റെ ഭാഗമാവണമെന്നാണ് വിജയശാന്തി ശശികലയോട് ആവശ്യപ്പെട്ടത്.

ദീര്‍ഘകാലത്തെ ബന്ധം

ദീര്‍ഘകാലത്തെ ബന്ധം

ശശികലയുടെ കുടുംബത്തോട് ദീര്‍ഘകാലമായി ബന്ധമുള്ള നേതാവാണ് വിജയശാന്തി. നേരത്ത ശശികല ക്യാംപില്‍ നിന്നുകൊണ്ട് ഇപി പളനിസ്വാമി മുഖ്യമന്ത്രിയായപ്പോള്‍ അഭിനന്ദനവുമായി വിജയശാന്തി രംഗത്ത് എത്തിയിരുന്നു. ശശികലയുടെ പാര്‍ട്ടിയെ സഖ്യത്തില്‍ ഔദ്യോഗികമായി പ്രവേശിപ്പിക്കാന്‍ ഡിഎംകെ തയ്യറായില്ലെങ്കില്‍ മണ്ഡലമടിസ്ഥാനത്തില്‍ സഹകരിപ്പിക്കാനായിരിക്കും കോണ്‍ഗ്രസ് നീക്കം.

മറുപക്ഷത്ത്

മറുപക്ഷത്ത്

അതേസമയം മറുപക്ഷത്ത് എഐഎഡിഎംകെയുമായി സഖ്യം രൂപീകരിക്കാനാണ് ബിജെയുടെ നീക്കം. മോദി സര്‍ക്കാറിനെ പലഘട്ടത്തിലും എഐഎഡിഎംകെ പിന്തുണച്ചിട്ടുണ്ടെങ്കിലും സര്‍ക്കാറിന്റെ ഭാഗമാവാന്‍ അവര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പ്രതിപക്ഷം ശക്തമായ വെല്ലുവിളിയുയര്‍ത്തുന്ന 2019 ല്‍ പരമാവധി സീറ്റുകള്‍ ഉറപ്പുവരുത്താന്‍ എഐഎഡിഎംകെയുമായി സഖ്യമാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

എന്നാല്‍ സഖ്യചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ തന്നെ തമിഴ്നാട്ടില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതുസംബന്ധിച്ച് എഐഎഡിഎംകെയില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നത്. പത്തോളം എംപിമാരാണ് സഖ്യത്തെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുന്നത്.

പാര്‍ട്ടിക്ക് തിരിച്ചടിയാവും

പാര്‍ട്ടിക്ക് തിരിച്ചടിയാവും

നോട്ട് അസാധുവാക്കല്‍, ജിഎസ്ടി നടപ്പാക്കലിലെ പാളിച്ചകള്‍ തുടങ്ങിയ വിഷയങ്ങളില്‍ തമിഴ്നാട്ടില്‍ ശക്ഥമായ കേന്ദ്രവിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സംഖ്യമുണ്ടാക്കിയാല്‍ അത് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നാണ് ഇവര്‍ മുന്നോട്ടു വെക്കുന്ന വാദം.

English summary
Lady Amitabh’ Plays Political Matchmaker Between Sasikala And Rahul Gandhi As Congress Wants TTV Led AMMK In Anti-BJP Front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X