കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുട്യൂബ് വീഡിയോയുടെ സഹായത്തോടെ സ്വന്തം പ്രസവം എടുക്കാന്‍ ശ്രമിച്ചു.. യുവതിക്ക് ദാരുണാന്ത്യം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
യൂട്യൂബിൽ നോക്കി പ്രസവമെടുത്ത് സംഭവിച്ചത് | Oneindia Malayalam

എന്തും സൈബര്‍ ലോകത്ത് നിന്ന് ജീവിതത്തിലേക്ക് പകര്‍ത്തുന്ന മനുഷ്യരുടെ എണ്ണം നാള്‍ക്ക് നാള്‍ കൂടുകയാണ്. പലപ്പോഴും ഇത്തരം പകര്‍ത്തലുകള്‍ ദുരന്തങ്ങളില്‍ അവസാനിക്കാറാണ് പതിവ്. അത്തരത്തിലൊരു ദുരന്ത വാര്‍ത്തയാണ് തമിഴ്നാട്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്വന്തം പ്രസവ സമയത്ത് ആശുപത്രിയെ സമീപിക്കാതെ യു ട്യൂബിന്‍റെ സഹായത്തോടെ പ്രസവിക്കാന്‍ ശ്രമിച്ച യുവതി അമിത രക്തസ്രവാത്തെ തുടര്‍ന്ന് മരിച്ചു. സ്കൂള്‍ അധ്യാപികയായ യുവതിയാണ് മരിച്ചത്. സംഭവം ഇങ്ങനെ

അധ്യാപിക

അധ്യാപിക

തമിഴ്നാട്ടിലെ തിരുപ്പൂര്‍ സ്വദേശിയായ കൃതിക (28)എന്ന അധ്യാപികയാണ് ദാരുണാന്ത്യത്തിന് ഇരയായത്.പുതുപാളയത്തുള്ള രത്നഗിരീശ്വര്‍ നഗറിലെ വീട്ടില്‍ ഭര്‍ത്താവ് കാര്‍ത്തികേയനൊപ്പമാണ് ഇവര്‍ കഴിഞ്ഞിരുന്നത്. കാര്‍ത്തികയേന്‍ വസ്ത്രനിര്‍മ്മാണ ഏജന്‍സിയില്‍ ജോലി ചെയ്തു വരികയായിരുന്നു, ഇവര്‍ക്ക് മൂന്ന് വയസുള്ള ഒരു മകളുണ്ട്.

പ്രകൃതി ചികിത്സ

പ്രകൃതി ചികിത്സ

ഗര്‍ഭിണി ആയപ്പോള്‍ മുതല്‍ സുഹൃത്തുക്കളുടെ നിര്‍ദ്ദേശ പ്രകാരം പ്രകൃതി ചികിത്സയായിരുന്നത്രേ കൃതിക പിന്തുടര്‍ന്നിരുന്നത്. ആശുപത്രിയില്‍ പോകുന്നതിനേക്കാള്‍ നല്ലത് പ്രകൃതി ചികിത്സയിലൂടെ വീട്ടില്‍ നിന്നും പ്രസവം എടുക്കാമെന്ന് സുഹൃത്തുക്കള്‍ നിര്‍ദ്ദേശിച്ചു.

വീട്ടില്‍

വീട്ടില്‍

ഇതോടെ പ്രസവം വീട്ടില്‍ മതിയെന്ന് കൃതിഗയും ഭര്‍ത്താവും ഉറപ്പിച്ചു. ഇടയ്ക്കിടെ ഇവര്‍ യുട്യബില്‍ പ്രസവത്തിന് സഹായിക്കുന്ന വീഡിയോകളും കാണാറുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെ പ്രസവ വേദന അനുഭവപ്പെട്ട പിന്നാലെ യുട്യബില്‍ നിന്ന് വീഡിയോയുടെ സഹായത്തോടെ പ്രസവം എടുക്കാന്‍ കൃതികയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് തിരുമാനിച്ചു.

രക്തസ്രവാവം

രക്തസ്രവാവം

എന്നാല്‍ പ്രസവ സമയത്തുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് രക്തസ്രാവമുണ്ടാവുകയും കൃതിക മരണപ്പെടുകയുമായിരുന്നു. പ്രകൃതി ചികിത്സാ മാര്‍ഗം പിന്തുടര്‍ന്നതിനാല്‍ തന്നെ ഗര്‍ഭിണിയായ വിവരം കൃതി സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അറിയിച്ചിരുന്നില്ല.

മരുന്നുകള്‍

മരുന്നുകള്‍

പ്രകൃതി ചികിത്സയുടെ ഭാഗമായി കൃതിക എന്തെങ്കിലും മരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തത ഇല്ലെന്ന് ഹെല്‍ത്ത് ഓഫീസര്‍ കെ ഭൂപതി വ്യക്തമാക്കി. കൃതികയുടെ സുഹൃത്തുക്കളാണ് പ്രവീണ്‍, ലാവണ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രകൃതി ചികിത്സ ഇവര്‍ക്ക് നിര്‍ദ്ദേശിച്ചതെന്നാണ് വിവരം.അതേസമയം കൃതികയുടെ പിതാവിന്‍റെ പരാതിയില്‍ ദുരൂഹ മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മരണ നിരക്ക്

മരണ നിരക്ക്

പ്രസവത്തെ തുടര്‍ന്ന് മാതൃനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്നാട്. പ്രസവവും ഗര്‍ഭാാവസ്ഥയും സുരക്ഷിതമായി നടക്കുന്നു എന്ന് ഉറപ്പാക്കാന്‍ എല്ലാ ഗര്‍ഭിണികളും ഹെല്‍ത്ത് സെന്‍ററില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് തമിഴ്നാട്ടിലെ നിയമം. ഗര്‍ഭിണിയാണെന്നത് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന നിയമം കൊണ്ടുവരാനുള്ള നീക്കത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍.

English summary
lady died in tamil nadu due to complications
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X